×
login
കോവിഡ് പോരാട്ടത്തില്‍ രാജ്യത്തിന് പിന്തുണയുമായി കരസേനയും; സംസ്ഥാനങ്ങളിലുടനീളം വൈദ്യസഹായം എത്തിക്കും, നിര്‍ദേശം നല്‍കി പ്രതിരോധമന്ത്രി

പ്രതിരോധ സെക്രട്ടറി അജയ് കുമാറും തിങ്കളാഴ്ച വൈകിട്ട് നടത്തിയ ചര്‍ച്ചയുടെ ഭാഗമായിരുന്നു

ന്യൂദല്‍ഹി: കരസേനയുടെ ചികിത്സാസൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ നിര്‍ദേശിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കോവിഡിനെതിരായ പോരാട്ടത്തില്‍ സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. 'കരസേനാ മേധാവി ജനറല്‍ എം എം നരവനെയുമായി പ്രതിരോധമന്ത്രി സംസാരിച്ചു. സാധ്യമായ സഹായങ്ങളെത്തിക്കാനായി മുഖ്യമന്ത്രിമാരെ ബന്ധപ്പെടാന്‍ സംസ്ഥാന തലസ്ഥാനങ്ങളിലെ കമാന്‍ഡര്‍മാരോട് നിര്‍ദേശിച്ചു'- പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

പ്രതിരോധ സെക്രട്ടറി അജയ് കുമാറും തിങ്കളാഴ്ച വൈകിട്ട് നടത്തിയ ചര്‍ച്ചയുടെ ഭാഗമായിരുന്നു. രാജ്യത്തുടനീളം കണ്ടോണ്‍മെന്റ് ബോര്‍ഡുകള്‍ നടത്തുന്ന ആശുപത്രികള്‍ പൗരന്‍മാര്‍ക്കായി തുറന്നുകിടക്കും. കണ്ടോണ്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ളവര്‍ക്കും ഇവിടെ ചികിത്സ ലഭിക്കും. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ദല്‍ഹിയില്‍ ഇതിനോടകം 250 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. 

ഇത് പിന്നീട് 500 ആയി ഉയര്‍ത്തും. ലക്‌നൗവില്‍ രണ്ട് ആശുപത്രികള്‍കൂടി ഡിആര്‍ഡിഒ കോവിഡ് രോഗികള്‍ക്കായി ഒരുക്കുന്നുണ്ട്. പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് ആധുനിക ചികിത്സാസൗകര്യങ്ങളുള്ളതിനാല്‍ പരമാവധി സഹായം ജനങ്ങള്‍ക്ക് എത്തിക്കാനാണ്  ശ്രമം. ഡിആര്‍ഡിഒ ഒരുക്കിയിരിക്കുന്ന കിടക്കകള്‍ക്കൊപ്പം ഓക്‌സിജനും ഒന്നിലധികം വെന്റിലേറ്ററുകളുമുണ്ട്.  

 

    comment

    LATEST NEWS


    പാകിസ്ഥാൻ പതാക കീറുമ്പോള്‍ 'അല്ലാഹു അക്ബര്‍' വിളിച്ച് താലിബാൻ; ഇതാണോ സാഹോദര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ


    ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


    വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


    1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


    മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


    ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.