ഐഎന്‍എസ് സൂറത്തും, ഐഎന്‍എസ് ഉദയഗിരിയും എന്ന് പേരിട്ടിരിക്കുന്ന രണ്ട് യുദ്ധക്കപ്പലുകളാണ് നാവികസേനയുടെ ഭാഗമായത്. മുംബൈയിലെ മസഗോണ്‍ ഡോക് ഷിപ്പ്ബില്‍ഡേഴ്സിലാണ് കപ്പലുകള്‍ നിര്‍മിച്ചത്.
മുംബൈ: ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി രണ്ട് യുദ്ധകപ്പലുകള്‍ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മുംബൈയിലെ മസഗോണ്‍ ഡോക്സില് വച്ചാണ് ഇതിന്റെ ഉല്‍ഘാടന ചടങ്ങും അദ്ദേഹം നിര്‍വഹിച്ചത്. ഇതാദ്യമായിട്ടാണ് തദ്ദേശീയമായി നിര്‍മിച്ച രണ്ട് യുദ്ധക്കപ്പലുകള്‍ ഒരേ സമയം സേനയുടെ ഭാഗമാക്കി മാറ്റാന്‍ കഴിയുന്നത്.
ഐഎന്‍എസ് സൂറത്തും, ഐഎന്‍എസ് ഉദയഗിരിയും എന്ന് പേരിട്ടിരിക്കുന്ന രണ്ട് യുദ്ധക്കപ്പലുകളാണ് നാവികസേനയുടെ ഭാഗമായത്. മുംബൈയിലെ മസഗോണ്‍ ഡോക് ഷിപ്പ്ബില്‍ഡേഴ്സിലാണ് കപ്പലുകള്‍ നിര്‍മിച്ചത്. ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ സ്വന്തമായി രൂപകല്പന ചെയ്ത ഡിസൈനിലാണ് നിര്‍മാണം. പി 15 ബി ശ്രേണിയിലെ നാലാമത് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറാണ് 'സൂറത്ത്'. പി 17 എ ശ്രേണിയിലെ രണ്ടാമത്തെ സ്റ്റെല്‍ത്ത് ഫ്രിഗേറ്റാണ് 'ഉദയഗിരി'.
ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍എസ് സൂറത്തും ഇന്ത്യയുടെ വളര്‍ന്നുവരുന്ന തദ്ദേശീയ ശേഷിയുടെ ഉജ്ജ്വല ഉദാഹരണങ്ങളാണെന്ന് ചടങ്ങില്‍ സംസാരിച്ച രക്ഷാ മന്ത്രി പറഞ്ഞു. ഏറ്റവും നൂതനമായ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ലോകത്തെ മികച്ച മിസൈല്‍ വാഹക യുദ്ധക്കപ്പലുകളായിരിക്കും ഇവ.
രാജ്യത്തിന്റെ സമുദ്ര ക്ഷമത വര്‍ദ്ധിപ്പിക്കുകയെന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ സാഫല്യമാണ് കപ്പലുകളെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. റഷ്യ-ഉക്രൈന് യുദ്ധത്തില്‍ വിതരണ ശൃംഖലകള്‍ താറുമാറായതോടെ ലോകം പകച്ചുനില്‍ക്കുമ്പോഴാണ് ആത്മനിര്‍ഭരത എന്ന ലക്ഷ്യത്തില്‍ രാജ്യം സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് പതിറ്റാണ്ടിലേറെ (1976 ഫെബ്രുവരി മുതല്‍ 2007 ആഗസ്റ്റ്) വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ മഹത്തായ സേവനത്തില്‍ 'ഉദയഗിരി' പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ പുനര്‍ജന്മമാണ് നാവിക സേനയില്‍ ഉള്‍ക്കൊള്ളിച്ച ഇപ്പോഴത്തെ പുതിയ ഐഎന്‍എസ് ഉദയഗിരി.
തിരുവനന്തപുരത്ത് സാറ്റ്ലൈറ്റ് ഫോണ്‍ സിഗ്നലുകള്‍; മുന്നറിയിപ്പ് നല്കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി
പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍
ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു
രാജസ്ഥാന് കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്ലോട്ട്
ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്
'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന് ആര് കൃഷ്ണരാജ് കോടതിയില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അഗ്നിപഥ്; കരസസേന വിജ്ഞാപനം പുറത്തിറക്കി; രജിസ്ട്രേഷന് ജൂലൈയില്‍ തുടക്കം; ഓഗസ്റ്റില്‍ റിക്രൂട്ട്മെന്റ്; പിന്നാലെ പരിശീലനം
അഗ്നിവീറുകള്‍ക്കായി അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ അഞ്ച്; നിയമന നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വ്യോമസേനയും ഉത്തരവിറക്കി
അഞ്ചു വര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം;യുവാക്കള്‍ക്ക് സൈനിക പരിശീലനം അഗ്നിപഥ് പ്രവേശ് യോജന എന്ന പേരില്‍
ഭാരതത്തിന്റെ ആകാശം കാക്കാന്‍ യുവാക്കളെ വിളിച്ച് വ്യോമസേന; അഗ്നിപഥ്റിക്രൂട്ട്മെന്റ് രണ്ടുദിവസത്തിനുള്ളിലെന്ന് എയര്‍ഫോഴ്സ് മേധാവി; ആവേശത്തോടെ രാജ്യം
അഗ്നിപഥ് യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകാനും, രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണ്ണാവസരം; റിക്രൂട്മെന്റ് നടപടികള്‍ ഉടനടി ആരംഭിക്കും
നാവികസേനയില്‍ വര്‍ഷം 3000 അഗ്നിവീരര്‍; എന്‍സിസി അംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന