×
login
ശാരീരിക ക്ഷമതയില്‍ ഒഴിവാക്കപ്പെട്ട വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മിഷന് ഉത്തരവ്; ഒരുമാസത്തിനുള്ളില്‍ അപേക്ഷ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

ഷോട്ട് സര്‍വ്വീസ് കമ്മീഷനിലുള്ള 615 വനിതാ ഉദ്യോഗസ്ഥര്‍ പെര്‍മനന്റ് കമ്മീഷന് യോഗ്യരാണെന്നാണ് ആദ്യം നല്‍കിയ ഹര്‍ജിയില്‍ അറിയിച്ചത്. എന്നാല്‍ ഇതില്‍ 277 പേര്‍ മാത്രമാണ് അന്തിമ പട്ടികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ന്യൂദല്‍ഹി : ശാരീരിക കായികക്ഷമതയില്‍ ഒഴിവാക്കപ്പെട്ട വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മിഷന് ഉത്തരവിട്ട് സുപ്രീംകോടതി.  പെര്‍മനന്റ് കമ്മീഷന്‍ നടപടി ക്രമങ്ങളിലൂടെ നേരത്തെ പുറത്താക്കിയ വനിതാ ഉദ്യോഗസ്ഥരുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. ജസ്റ്റിസ് ഡോ. ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പുറത്തായ വനിതാ ഓഫീസര്‍മാരുടെ അപേക്ഷ ഒരു മാസത്തിനുള്ളില്‍ പുനഃപരിശോധിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്ക നടപടികളൊന്നും നേരിടാത്ത വനിതാ ഉദ്യോഗസ്ഥരെയാകും പെര്‍മനന്റ് കമ്മീഷന് വേണ്ടി പരിഗണിക്കുക.  

ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നല്‍കാനുള്ള സൈന്യത്തിന്റെ മാനദണ്ഡങ്ങള്‍ ഏകപക്ഷീയവും യുക്തിരഹിതവുമാണ്. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ സൈന്യത്തില്‍ പ്രവേശനം ലഭിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.  

ഷോട്ട് സര്‍വ്വീസ് കമ്മീഷനിലുള്ള 615 വനിതാ ഉദ്യോഗസ്ഥര്‍ പെര്‍മനന്റ് കമ്മീഷന് യോഗ്യരാണെന്നാണ് ആദ്യം നല്‍കിയ ഹര്‍ജിയില്‍ അറിയിച്ചത്. എന്നാല്‍ ഇതില്‍ 277 പേര്‍ മാത്രമാണ് അന്തിമ പട്ടികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ വനിതാ ഉദ്യോഗസ്ഥരുടെ അപേക്ഷ വീണ്ടും പരിഗണിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

 

 

 

    comment

    LATEST NEWS


    കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


    ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


    മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


    അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


    ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.