×
login
രാജ്യത്ത് ഏഴ് സൈനിക സ്‌കൂളുകള്‍ കൂടി; കേരളത്തിന് അഭിമാനമായി കോഴിക്കോട് വേദവ്യാസ വിദ്യാലയം; നൂറ് സൈനിക സ്‌കൂള്‍ ലക്ഷ്യത്തിലേക്ക് മോദി സര്‍ക്കാര്‍

കേരളത്തില്‍ നിന്ന് കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഈ പട്ടികയില്‍ ഇടം നേടി. ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, ഹരിയാന, കര്‍ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോ സ്‌കൂളുകളും രണ്ടാം പട്ടികയില്‍ ഇടം പിടിച്ചു. ഈ ഏഴ് സ്‌കൂളുകളിലും സൈനിക് സ്‌കൂള്‍ പാറ്റേണിലെ അഡ്മിഷന്‍ ഉടന്‍ ആരംഭിക്കും, 2022 ആഗസ്ത് അവസാനത്തോടെ അക്കാദമിക് സെഷന്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ന്യൂദല്‍ഹി: പങ്കാളിത്ത രീതിയില്‍ രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി പുതിയ ഏഴ് സ്‌കുളൂകള്‍ക്ക് കൂടി സൈനിക സ്‌കൂള്‍ സൊസൈറ്റി അംഗീകാരം നല്‍കി. കേരളത്തില്‍ നിന്ന് കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഈ പട്ടികയില്‍ ഇടം നേടി. ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, ഹരിയാന, കര്‍ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോ സ്‌കൂളുകളും രണ്ടാം പട്ടികയില്‍ ഇടം പിടിച്ചു. ഈ ഏഴ് സ്‌കൂളുകളിലും സൈനിക് സ്‌കൂള്‍ പാറ്റേണിലെ അഡ്മിഷന്‍ ഉടന്‍ ആരംഭിക്കും, 2022 ആഗസ്ത് അവസാനത്തോടെ അക്കാദമിക് സെഷന്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

സൈനിക സ്‌കൂള്‍ സൊസൈറ്റി ആദ്യ പട്ടികയില്‍ അംഗീകാരം നല്‍കിയ 12 സ്‌കൂളുകളുമായി ഇതിനകം കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതില്‍ 10 സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പൂര്‍ത്തിയാക്കുകയും ഒന്‍പത് സ്‌കൂളുകളിലെ അക്കാദമിക് സെഷന്‍ ആഗസ്ത് ഒന്നു മുതല്‍ ആരംഭിച്ചിട്ടുമുണ്ട്. കര്‍ണാടകയിലെ ഒരു സ്‌കൂളില്‍ സപ്തംബര്‍ ആറു മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ബാക്കിയുള്ള രണ്ട് സ്‌കൂളുകളില്‍ അടുത്ത അക്കാദമിക് സെഷനിലായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക.

പുതുതായി അംഗീകാരം ലഭിച്ച ഈ ഏഴ് സൈനിക സ്‌കൂളുകളിലും ആദ്യ പട്ടികയില്‍ അംഗീകാരം ലഭിച്ച സ്‌കൂളുകളില്‍ പ്രവേശനം നടന്ന അതേ രീതിയിലായിരിക്കും പ്രവേശനം. പുതുതായി അംഗീകാരം ലഭിച്ച സൈനിക സ്‌കൂളുകളില്‍ കുറഞ്ഞത് 40% സീറ്റുകള്‍ ഓള്‍ ഇന്ത്യ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയുടെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഇ കൗണ്‍സിലിംഗിലൂടെയും 60% വരെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പരീക്ഷയിലൂടെയും നികത്തണം. ഈ സ്‌കൂളുകളില്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ആഗസ്ത് പകുതിയോടെ ന്യൂ സൈനിക് സ്‌കൂള്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ നടത്തും. 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.