×
login
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ്‍ ആക്രമണം: സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ തലപ്പാവ് അഴിച്ച് സിഖ്‍ ജവാന്‍; സല്യൂട്ടുമായി സ്‌പെഷ്യല്‍ ഡിജിപി

ശനിയാഴ്ച ബിജാപൂരിലെ തെകുല്‍ഗുഡ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെയായിരുന്നു ഇത്.

റായ്പൂര്‍: ഒപ്പമുള്ള ജവാന്റെ മുറിവില്‍നിന്നുള്ള രക്തസ്രാവം തടയാന്‍ തലപ്പാവ് അഴിച്ച് മുറിവില്‍ കെട്ടി സിഖ് കോബ്ര(കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍) കമാന്‍ഡോ. ശനിയാഴ്ച ബിജാപൂരിലെ തെകുല്‍ഗുഡ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെയായിരുന്നു ഇത്. ശേഷം ഇരുവരും മാവോയിസറ്റുകള്‍ക്കെതിരായ പോരാട്ടം തുടര്‍ന്നു. പരിക്കേറ്റ് റായ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കമാന്‍ഡോ കോണ്‍സ്റ്റബിള്‍ ബല്‍രാജ് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് വിവരിച്ചത് ഇങ്ങനെ:

 'യുബിജിഎല്ലുകള്‍(അണ്ടര്‍-ബാരല്‍ ഗ്രനേഡ് ലോഞ്ചേഴ്‌സ്) ഉപയോഗിച്ച് ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്കെതിരെ ഞങ്ങള്‍ തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ സബ് ഇൻസ്‌പെക്ടര്‍ അഭിഷേക് പാണ്ഡെക്ക് ഗുരുതരമായി പരിക്കേറ്റു. എന്റെ വലതുഭാഗത്തായിരുന്നു അദ്ദേഹം. കാലില്‍നിന്ന് രക്തം ഒഴുകുന്നത് ഞാന്‍ കണ്ടു. രക്തസ്രാവം തടഞ്ഞില്ലെങ്കില്‍ അദ്ദേഹം മരിക്കുമെന്ന് ഞാന്‍ മനസിലാക്കി. 

ഞാന്‍ പ്രഥമ ശുശ്രൂഷ കിറ്റിനായി തിരഞ്ഞുവെങ്കിലും ഞങ്ങളില്‍ ഒരുപാടുപേര്‍ക്ക് പരിക്കേറ്റിരുന്നതിനാല്‍ ഉപയോഗിച്ചുതീര്‍ന്നിരുന്നു. മറ്റ് വഴികളില്ലെന്ന് ബോധ്യമായപ്പോള്‍ ഞാന്‍ തലപ്പാവ് അഴിച്ചു വലിച്ചുകീറി സഹപ്രവര്‍ത്തകന്റെ കാല്‍ ചുറ്റിക്കെട്ടി. കാലില്‍നിന്നുള്ള രക്തസ്രാവം നിലച്ചതോടെ പാണ്ഡെ മാവോയിസ്റ്റുകള്‍ക്കെതിരായ പ്രത്യാക്രമണം തുടര്‍ന്നു'. - അദ്ദേഹം പറയുന്നു. 

നിമിഷങ്ങള്‍ക്കു പിന്നാലെ മാവോയിസ്റ്റുകള്‍ പതിയിരുന്ന് ആക്രമിക്കുന്ന സ്ഥലം തകര്‍ക്കാന്‍ താന്‍ തീരുമാനിച്ചു. ഒരു മാവോയിസ്റ്റ് വെടിയുതിര്‍ക്കുന്ന സ്ഥലം ആക്രമിച്ചുവെന്നും തുടര്‍ന്ന് വയറില്‍ വെടിയേറ്റുവെന്നും ബല്‍രാജ് പറയുന്നു. സ്‌പെഷ്യല്‍ ഡിജിപി രജിന്ദര്‍ കുമാര്‍ വിജ് ട്വിറ്ററില്‍ സിഖ് ജവാനെ സല്യൂട്ട് ചെയ്തു. പാണ്ഡെയും റായ്പൂര്‍ ആശുപത്രിയിലുണ്ട്.  

 

 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.