×
login
ആകാശത്ത് നിന്ന് തൊടുക്കാം; ശത്രുക്കളുടെ നെഞ്ചും തുളയ്ക്കും; അപകടകാരിയായ ഇസ്രയേലിന്റെ സ്‌പൈക്ക് മിസൈല്‍, 'ടാങ്ക് കില്ലര്‍' വാങ്ങാനൊരുങ്ങി ഇന്ത്യ

ലഡാക്കില്‍ ചൈനയുമായുള്ള ഏറ്റുമുട്ടലിനു ശേഷമാണ് ഇവ വിന്യസിക്കുന്ന കാര്യം ഇന്ത്യ ആലോചിച്ചത്. തുടര്‍ന്ന് ഇവയ്ക്ക് കഴിഞ്ഞ വര്‍ഷം അടിയന്തരമയി ഓര്‍ഡര്‍ നല്‍കുകയായിരുന്നു. റഷ്യ ഉക്രൈന്‍ യുദ്ധത്തില്‍ ഇത്തരം മിസൈലുകളുടെ ശേഷിതെളിഞ്ഞിരുന്നു. യുഎസ് നിര്‍മിത ജാവലിന്‍ മിസൈലുകളണ് റഷ്യന്‍ ടാങ്കുകള്‍ തകര്‍ക്കാന്‍ ഉക്രൈന്‍ ഉപയോഗിച്ചത്.

ന്യൂദല്‍ഹി: കരസേനയിലും വ്യോമസേനയിലും ഇസ്രായേലി നിര്‍മിത ടാങ്ക് വേധ മിസൈലുകള്‍ ഉള്‍പ്പെടുത്തിത്തുടങ്ങി. ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍(എടിജിഎം)ക്ക് ദീര്‍ഘദൂരം സഞ്ചരിച്ച് ശത്രുക്കളുടെ കവചങ്ങള്‍ തുളച്ചുകയറാനുള്ള ശേഷിയുണ്ട്.  

Spike-LR Anti-Tank Guided Missiles - By DRDO

 


ലഡാക്കില്‍ ചൈനയുമായുള്ള ഏറ്റുമുട്ടലിനു ശേഷമാണ് ഇവ വിന്യസിക്കുന്ന കാര്യം ഇന്ത്യ ആലോചിച്ചത്. തുടര്‍ന്ന് ഇവയ്ക്ക് കഴിഞ്ഞ വര്‍ഷം അടിയന്തരമയി ഓര്‍ഡര്‍ നല്‍കുകയായിരുന്നു. റഷ്യ ഉക്രൈന്‍ യുദ്ധത്തില്‍ ഇത്തരം മിസൈലുകളുടെ ശേഷിതെളിഞ്ഞിരുന്നു. യുഎസ് നിര്‍മിത ജാവലിന്‍ മിസൈലുകളണ് റഷ്യന്‍ ടാങ്കുകള്‍ തകര്‍ക്കാന്‍ ഉക്രൈന്‍ ഉപയോഗിച്ചത്. അതുപോലെ മാരകമാണ് ഇസ്രായേല്‍ മിസൈലുകളും, അഞ്ചര കിലോമീറ്റര്‍ അകലെയുള്ള ടാങ്കുകള്‍ വരെ തകര്‍ക്കുന്ന ഇസ്രായേല്‍ നിര്‍മിത സ്‌പൈക് മിസൈലുകള്‍ കരസേനയിലും  30 കിലോമീറ്റര്‍ അകലെയുള്ള ടാങ്കുകള്‍ വരെ തകര്‍ക്കുന്ന സ്‌പൈക് എന്‍എല്‍ഒ മിസൈലുകള്‍ വ്യോമസേനയിലും ആണ് ഉള്‍പ്പെടുത്തുന്നത്. സ്‌പൈക് എന്‍എല്‍ഒ മിസൈലുകള്‍ ഹെലിക്കോപ്ടറുകളില്‍ നിന്ന് തൊടുത്തു വിടാം.  

 

ആകാശത്തു നിന്ന് ആകാശത്തെ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന സ്റ്റിങ്ങര്‍ മിസൈലുകളുള്ള 22 അപ്പാച്ചെ കോപ്ടറുകള്‍ വ്യോമസേനയ്ക്കുണ്ട്. ഇവയില്‍ ഹെല്‍ഫയര്‍ വ്യോമഭൂതല മിസൈലുകളും തോക്കുളകും റോക്കറ്ററുകളും എല്ലാമുണ്ട്. 2015ല്‍ യുഎസുമായി ഉണ്ടാക്കിയ 13,952 കോടിയുടെ ആയുധ ഇടപാടിലാണ് ഇവ വാങ്ങിയത്. ഇസ്രായേല്‍ നിര്‍മിത മിസൈലകള്‍ കൂടി എത്തുന്നതോടെ വ്യോമസേനയുടെ കരുത്ത് കൂടും. കരസേനയ്ക്ക് സ്‌പൈക്ടാങ്ക് മിസൈലിന്റെ പഴയ പതിപ്പുണ്ട്. ശേഷി കുറഞ്ഞ ഇവയ്ക്ക് 4 കിലോമീറ്റര്‍ റേഞ്ചേയുള്ളു. പുതിയ ടാങ്ക് വേധ മിസൈലുകള്‍ക്ക് കരസേന നാളുകളായി ആവശ്യപ്പെടുന്നു.  

Indian Army set to get over 200 Spike anti-tank guided missiles, says report; key facts here | The Financial Express
  comment

  LATEST NEWS


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


  ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.