തിരുവനന്തപുരം: ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ ടീമിന്റെ അഭ്യാസപ്രകടനം ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്ത് നടക്കും. സൂര്യ കിരണ്‍ എയ്റോബാറ്റിക് ടീമിന്റെ വ്യോമാഭ്യാസ പ്രകടനം ശംഖുമുഖം ബീച്ചില്‍ രാവിലെ 8.30 മുതല്‍ 9.30 വരെയാണ് നടത്തുക. ഈ അഭ്യാസപ്രകടനത്തില്‍ പങ്കെടുക്കുന്ന ഹോക്ക് വിഭാഗത്തില്‍പ്പെട്ട 9 വിമാനങ്ങള്‍, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. വ്യോമാഭ്യാസത്തിന്റെ പൂര്‍ണ്ണമായ റിഹേഴ്സല്‍ ഫെബ്രുവരി 4 ന് 08.30 മണിക്ക് നടക്കും..
പ്രതികരിക്കാൻ ഇവിടെ എഴുതുക: