×
login
ആകാശക്കരുത്ത് വര്‍ധിപ്പിച്ച് ഭാരതം; അതിക്രമിച്ച് അതിര്‍ത്തി കടക്കുന്ന വിമാനങ്ങളെ ആകാശത്തുവച്ചു തന്നെ തകര്‍ക്കും; തേജസിന്റെ ആയുധ ശേഷിയില്‍ പൈത്തണ്‍-5

ഡെര്‍ബി മിസൈല്‍ ഉയര്‍ന്ന വേഗത കൈവരിച്ച് വ്യോമാക്രമണ ലക്ഷ്യത്തില്‍ വിജയകരമായി ആക്രമണം പൂര്‍ത്തിയാക്കിയപ്പോള്‍ പൈത്തണ്‍ മിസൈല്‍ 100% കൃത്യത കൈവരിച്ചുകൊണ്ട് ശേഷി പ്രകടിപ്പിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും ഈ പരീക്ഷണങ്ങളിലൂടെ നേടാനുമായി.

ന്യൂദല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ ആയുധ ശേഷിയില്‍, 5-ാം തലമുറ പൈത്തണ്‍ -5 എയര്‍ ടു എയര്‍ മിസൈല്‍  ഉള്‍പ്പെടുത്തി. മറ്റൊരു വിമാനത്തെ നശിപ്പിക്കുന്നതിനായി ഒരു വിമാനത്തില്‍ നിന്ന് വിക്ഷേപിക്കുന്ന മിസൈലാണിത്.  

തേജസില്‍ ഉള്‍പ്പെടുത്തിയ ഡെര്‍ബി ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) എയര്‍ ടു എയര്‍  മിസൈലിന്റെ ശേഷി പരീക്ഷിക്കാനും ലക്ഷ്യമിട്ടിരുന്നു. ഗോവയില്‍, വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ നിരവധി പരീക്ഷണങ്ങള്‍ മിസൈലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ഡെര്‍ബി മിസൈല്‍ ഉയര്‍ന്ന വേഗത കൈവരിച്ച് വ്യോമാക്രമണ ലക്ഷ്യത്തില്‍ വിജയകരമായി ആക്രമണം പൂര്‍ത്തിയാക്കിയപ്പോള്‍ പൈത്തണ്‍ മിസൈല്‍ 100% കൃത്യത കൈവരിച്ചുകൊണ്ട്  ശേഷി പ്രകടിപ്പിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും ഈ പരീക്ഷണങ്ങളിലൂടെ നേടാനുമായി. പരീക്ഷണത്തില്‍ പങ്കെടുത്ത ഡിആര്‍ഡിഒ, എഡിഎ, ഇന്ത്യന്‍ വ്യോമസേന, എച്ച്എഎല്‍ അംഗങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

  comment

  LATEST NEWS


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.