login
'ശുഭയാത്രയും സുരക്ഷിത ലാന്‍ഡിംഗും ആശംസിച്ചു'; മൂന്ന് റഫാല്‍ വിമാനങ്ങള്‍കൂടി ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു

2016 സെപ്റ്റംബര്‍ 23-നാണ് 36 വിമാനങ്ങള്‍ക്കായി ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനുമായി കേന്ദ്രസര്‍ക്കാര്‍ 59,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടത്.

ന്യൂദല്‍ഹി: മൂന്ന് റഫാല്‍ വിമാനങ്ങളുടെ പുതിയ ബാച്ച് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. 'പൈലറ്റുമാര്‍ക്ക് ശുഭയാത്രയും സുരക്ഷിതമായ ലാന്‍ഡിംഗും ആശംസിച്ചു' എന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ഫ്രാന്‍സിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം അറിയിച്ചു. ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന 'ഒംനി റോള്‍' റഫാല്‍ പോര്‍ വിമാനങ്ങളുടെ, ഇന്ത്യയിലെത്തുന്ന അഞ്ചാം ബാച്ചായിരിക്കും ഇത്. തുടര്‍ച്ചയായി പറന്ന് കഴിഞ്ഞമാസം മൂന്ന് വിമാനങ്ങള്‍കൂടി രാജ്യത്ത് എത്തിയിരുന്നു. 

ഫ്രാന്‍സിലെ ഇസ്‌ത്രേസ് വ്യോമതാവളത്തില്‍നിന്ന് ജംനാനഗര്‍ താവളത്തിലേക്ക് ഈ വിമാനങ്ങള്‍ പറന്നിങ്ങുകയായിരുന്നു. ഏപ്രില്‍ ഒന്നിനായിരുന്നു മൂന്നാമത്തെ ബാച്ച് വിമാനങ്ങള്‍ ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറിയത്. ഫ്രാന്‍സില്‍നിന്ന് പുറപ്പെട്ടവ കൂടി എത്തുന്നതോടെ ഓര്‍ഡര്‍ നല്‍കിയ വിമാനങ്ങളില്‍ ഇന്ത്യക്ക് ലഭിച്ചവയുടെ എണ്ണം 17 ആകും. 2016 സെപ്റ്റംബര്‍ 23-നാണ് 36 വിമാനങ്ങള്‍ക്കായി ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനുമായി കേന്ദ്രസര്‍ക്കാര്‍ 59,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടത്.  

 

    comment

    LATEST NEWS


    ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


    മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


    ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


    വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


    ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


    അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


    ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


    ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.