×
login
വീട്ടുപകരണങ്ങളുടെ ഓണ്‍ലൈന്‍ പര്‍ച്ചേസിംങ്; കബളിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍

തപന്നത്തിന്റെ നിലവാരം, ആവശ്യകത, റേറ്റിംഗ് എന്നിവ വിലയിരുത്തിവേണം ഓണ്‍ലൈന്‍ സെറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുവാന്‍. ഇത്തരത്തില്‍ വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍

ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോര്‍മിനെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഏറെയും. എന്നാല്‍ ഓണ്‍ലൈനില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്ന സമയത്ത് പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഉതപന്നത്തിന്റെ നിലവാരം, ആവശ്യകത, റേറ്റിംഗ് എന്നിവ വിലയിരുത്തിവേണം ഓണ്‍ലൈന്‍ സെറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുവാന്‍. ഇത്തരത്തില്‍ വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഇതാ..

 

തെരെഞ്ഞെടുക്കുന്ന ഉപകരണം വീട്ടില്‍ ഉള്‍ക്കൊള്ളാവുന്ന വലിപ്പത്തില്‍ ആണോ എന്നുള്ളത് ഉറപ്പുവരുത്തണം. തന്നിരിക്കുന്ന വിവരങ്ങളില്‍ അടങ്ങിയിട്ടുള്ള വീതിയും വണ്ണവും വീട്ടില്‍ ഉപകരണം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനവുമായി യോജിക്കുന്നുണ്ടോയെന്ന് അളന്നു തിട്ടപ്പെടുത്തണം.  

റേറ്റിംഗ് കുറവുള്ള ഉത്പന്നങ്ങള്‍ കഴിവതും തെരെഞ്ഞെടുക്കാതിരിക്കുക. തെരെഞ്ഞെടുക്കുന്ന ഉപകരണത്തിന്റെ നിറം, നിലവാരം എന്നിവ ഉറപ്പുവരുത്തുക. മുന്‍പേ ഉത്പന്നം വാങ്ങിയിട്ടുലളളവരുടെ കുറിപ്പുകള്‍ പരിശോധിക്കുക. പരാതി കൂടുതല്‍ ലഭിച്ചിട്ടുളള ഉത്പന്നങ്ങള്‍ കഴിവതും ഒഴിവാക്കുക.  


റിട്ടേണ്‍ പോളിസിയുള്ള ഫര്‍ണിച്ചറുകള്‍ തെരെഞ്ഞെടുക്കുക. കാരണം ചില കമ്പനികള്‍ ഉത്പന്നങ്ങള്‍ തിരിച്ചെടുക്കാറില്ല. ലഭിക്കുന്നതില്‍ തൃപ്തരല്ലായെങ്കിലും കൈയ്യിലെത്തുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകേണ്ടിവരും.  

ഷിപ്പിംഗ് ചാര്‍ജ് നിബന്ധനകള്‍ പരിശോധിക്കുക. മിക്ക ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളും ഷിപ്പിംഗ് ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്നാണ് ഈടാക്കാറുളളത്.

വിശ്വാസ്യമായ ഓണ്‍ലൈന്‍ വില്പനക്കാരെ മാത്രം തെരെഞ്ഞെടുക്കുക. ഒപ്പം ഉപ ഡീലര്‍മാരെ കുറിച്ചും വ്യക്തമായി പരിശോധിക്കുക.

 

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.