×
login
അധികാര ദുരുപയോഗവും പ്രതികാര രാഷ്ട്രീയവും

സ്വര്‍ണ കള്ളക്കത്ത് കേസായാലും, ഇതുമായി ബന്ധമുള്ള ഡോളര്‍ കടത്തായാലും, ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസായാലും പോലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്. ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി ഇതിനായി പോലീസിനെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

സ്വര്‍ണ കള്ളക്കടത്തു കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും, കേന്ദ്രമന്ത്രി വി. മുരളീധരനും, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മൊഴി നല്‍കാന്‍ കേസിലെ പ്രതികളില്‍ ഒരാളായ പി.എസ്. സരിത്തിനെ ചില പോലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം പീഡിപ്പിക്കുകയാണെന്ന പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്. പ്രത്യേക സിറ്റിങ് നടത്തി സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയ കോടതി ഇയാള്‍ക്ക് സംരക്ഷണം നല്‍കണമെന്നും, ജയിലില്‍ ശാരീരികമോ മാനസികമോ ആയ പീഡനമുണ്ടാകരുതെന്നും അധികൃതരോട് നിര്‍ദ്ദേശിച്ചിരിക്കുന്നു. പ്രതികളുടെ ജീവന്‍ അപകടത്തിലാവാനുള്ള സാധ്യത മുന്‍നിര്‍ത്തി അവരെ കര്‍ണാടകയിലെ ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. കൊഫെപോസ നിയമപ്രകാരം പ്രതികളായവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനായതിനാല്‍ അനേ്വഷണ ഏജന്‍സികളുടെ ഈ ആവശ്യം കോടതിക്ക് അംഗീകരിക്കേണ്ടിവരും. പൂജപ്പുര ജയില്‍ സൂപ്രണ്ട് അടക്കം മൂന്നു പോലീസ് ഉദ്യോഗസ്ഥരാണ് ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ സരിത്തിനെ പീഡിപ്പിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

പോലീസിനെ ഉപയോഗിച്ചുള്ള നഗ്‌നമായ അധികാര ദുര്‍വിനിയോഗവും രാഷ്ട്രീയ പ്രതികാരവുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇപ്പോള്‍ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ചിനെ രംഗത്തിറക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്നതിനു മുന്‍പേ തെളിവുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സ്വര്‍ണ കള്ളക്കടത്തില്‍ ഉള്‍പ്പെട്ട ചില വിദേശപൗരന്മാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം ഈയിടെ അനുമതി നല്‍കിയിരുന്നു. കള്ളക്കടത്തിലെ മുഖ്യകണ്ണികളാണെന്ന് കരുതപ്പെടുന്ന ഇവരില്‍ ചിലരുമായി സ്വന്തം ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യുന്ന മുറയ്ക്ക് ഇതുവരെ സംശയത്തിന്റെ നിഴലിലായിരുന്ന മുഖ്യമന്ത്രി കേസില്‍ പ്രതിയാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിദേശകാര്യ സഹമന്ത്രിക്കെതിരെയും മറ്റും മൊഴി സംഘടിപ്പിക്കാനുള്ള തന്ത്രം മെനയുന്നത്. ഇങ്ങനെയൊരു മൊഴി ലഭിച്ചാല്‍ സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ ബിജെപി നേതാക്കളെ വിളിച്ചുവരുത്തി പാര്‍ട്ടിയെയും കേന്ദ്രസര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കാമെന്നാണ് പിണറായി സര്‍ക്കാര്‍ കരുതുന്നത്.

സ്വര്‍ണ കള്ളക്കത്ത് കേസായാലും, ഇതുമായി ബന്ധമുള്ള ഡോളര്‍ കടത്തായാലും, ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസായാലും പോലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്. ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി ഇതിനായി പോലീസിനെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. വിജിലന്‍സിലും ജയില്‍വകുപ്പിലുമുള്ളവരെ സ്വന്തം ചട്ടുകങ്ങളാക്കുന്നു.അധികാരത്തുടര്‍ച്ച ലഭിച്ചതിന്റെ പേരില്‍ ജനകീയ പരിവേഷം എടുത്തണിയുന്നുണ്ടെങ്കിലും മാഫിയാ ഭരണത്തിനാണ് പിണറായി നേതൃത്വം നല്‍കുന്നത്. സ്വേച്ഛാധിപതിയായ ഈ ഭരണാധികാരിക്ക് ചേരുന്നതും ഇതായിരിക്കാം. പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ പോലീസ് സിപിഎമ്മിന് വിടുപണി ചെയ്യുന്ന കാഴ്ച ജനങ്ങള്‍ കാണുന്നുണ്ട്. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ട വാളയാര്‍ പീഡനക്കേസായാലും, ഇപ്പോള്‍ വണ്ടിപ്പെരിയാറില്‍ ഒരു പിഞ്ചുബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസായാലും വേട്ടക്കാര്‍ക്കുവേണ്ടിയാണ് സിപിഎം നിലകൊള്ളുന്നത്. പോലീസ് ഇതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വളരെ അസാധാരണവും ദൗര്‍ഭാഗ്യകരവുമായ സ്ഥിതിവിശേഷമാണിത്. നിയമവാഴ്ച നിലനിര്‍ത്താന്‍ ജനാധിപത്യ വിശ്വാസികളായ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  comment

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.