×
login
ജാതിസര്‍ട്ടിഫിക്കറ്റിനു പിന്നിലെ ഗൂഢനീക്കങ്ങള്‍

വര്‍ഷങ്ങളായി ജാതി സര്‍ട്ടിഫിക്കറ്റ് തഹസീര്‍ദാര്‍മാര്‍ നല്‍കുന്ന സമ്പ്രദായം സംസ്ഥാനത്തുണ്ട്. അതു വലിയ പ്രശ്നമായി ആരും കുരുതുന്നുമില്ല. എന്നാല്‍ പെട്ടന്ന് അത് മാറ്റുന്നതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്

മുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കം ഇടതുമുന്നണി സര്‍ക്കാരിനു പുത്തരിയല്ല. ഒളിഞ്ഞും തെളിഞ്ഞും എക്കാലത്തും അതിന് അവര്‍ ശ്രമിച്ചിട്ടുണ്ട്. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് പ്രബല ഹിന്ദു സമുദായ സംഘടനകളെ തമ്മില്‍ തല്ലിക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയതിന്റെ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് എസ്എസ്എല്‍സി ബുക്കിലോ വിദ്യാഭ്യാസ രേഖകളിലോ ജാതി വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ അവ തഹസില്‍ദാര്‍ നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റിനു പകരമായി ഉപയോഗിക്കാമെന്ന പുതിയ ഉത്തരവ്. ഇത്തവണ ദുര്‍ബല ഹിന്ദു സമുദായ സംഘടനകളെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത് എന്നു മാത്രം.

പിന്നോക്ക സമുദായങ്ങളെ  പോരിനിറക്കാനുള്ള നീക്കം മാത്രമല്ല കേരളത്തിന്റെ സാമൂഹ്യഘടനയില്‍ വലിയ തിരിച്ചടി ഉണ്ടാക്കുന്ന തീരുമാനം കൂടിയാണിത്. എസ്എസ്എല്‍സി ബുക്കിലും വിദ്യാഭ്യാസ രേഖകളിലും ജാതി തെറ്റായി ചേര്‍ത്തവര്‍ക്കും പില്‍ക്കാലത്ത് മതം മാറിയവര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുള്ള അവകാശങ്ങള്‍ അനധികൃതമായി നേടിയെടുക്കാന്‍ പുതിയ ഉത്തരവ് സഹായകമാകും.  

അടുത്ത കാലം വരെ മാതാപിതാക്കള്‍ വാക്കാല്‍ പറഞ്ഞു കൊടുക്കുന്ന ജാതിയാണ് വിദ്യാഭ്യാസ രേഖകളില്‍ ചേര്‍ക്കാറുള്ളത്. അതിനാല്‍ത്തന്നെ സ്‌കൂള്‍രേഖകള്‍ ജാതി തെളിയിക്കാനുള്ള ആധികാരിക രേഖയായി പരിഗണിക്കാറുമില്ല. പകരം സമഗ്രമായ അന്വേഷണത്തിനു ശേഷം തഹസില്‍ദാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് ജാതി തെളിയിക്കാനുള്ള രേഖയായി അംഗീകരിച്ചിരുന്നത്. പിന്തുടരുന്ന മതാചാരമുള്‍പ്പെടെയുള്ള വസ്തുതകള്‍ പരിഗണിച്ചാണ് തഹസില്‍ദാര്‍മാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്കിയിരുന്നത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്കുപോലും പരമാവധി മൂന്നു വര്‍ഷമായിരുന്നു കാലാവധി.  

ഈ സമ്പ്രദായത്തിനാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ രേഖകളില്‍ പട്ടികജാതി-പട്ടികവര്‍ഗമെന്നോ പിന്നാക്ക ജാതിയെന്നോ തെറ്റായി ചേര്‍ത്തിട്ടുള്ളവര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ജാതി, മതം മാറിയവര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അനധികൃതമായി നേടിയെടുക്കാന്‍ ഇതിടയാക്കും. സ്‌ക്കൂളില്‍ പോകാന്‍ അവസരം ലഭിക്കാതെപോയ വനവാസികളുള്‍പ്പെടെ വലിയൊരു വിഭാഗത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാനും ഇത് കാരണമാകും. നിലവില്‍ സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകുകയും ചെയ്യും.

ഹിന്ദു മതത്തില്‍ ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്ന നിലയിലാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി സംവരണം ഏര്‍പ്പെടുത്തിയത്. ജാതി വ്യത്യാസമില്ലാത്ത മതങ്ങളിലേക്ക് മാറിയവര്‍ക്ക് ജാതിയുടെ പേരിലുള്ള അവകാശങ്ങള്‍ക്ക് അര്‍ഹതയേയില്ല. മതം മാറിയവര്‍ക്കും സംവരണം ഏര്‍പ്പെടുത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.  

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുകളും മതംമാറിയ കൂട്ടരെ പട്ടികജാതി സംവരണപ്പട്ടികയില്‍  ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രമേയങ്ങള്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ് നീക്കത്തിന് ചൂട്ടു പിടിച്ചു. എന്നാല്‍ കേന്ദ്രത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അത് ഇനി നടക്കില്ല എന്ന ബോധ്യം വന്നു. അതുകൊണ്ടാണ് മതം മാറിയവരെ കൂടി സംവരണ പരിധിയില്‍ കൊണ്ടു വരാനുള്ള വളഞ്ഞ വഴി നോക്കുന്നത്.

വര്‍ഷങ്ങളായി ജാതി സര്‍ട്ടിഫിക്കറ്റ് തഹസീര്‍ദാര്‍മാര്‍ നല്‍കുന്ന സമ്പ്രദായം സംസ്ഥാനത്തുണ്ട്. അതു വലിയ പ്രശ്നമായി ആരും കുരുതുന്നുമില്ല. എന്നാല്‍ പെട്ടന്ന് അത് മാറ്റുന്നതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്.

ഹിന്ദു സമൂഹത്തില്‍ നിന്നുള്ള വ്യാപക മതമാറ്റത്തിന് തടയിടാന്‍ ഒരു പരിധിവരെ സംവരണം സഹായകരമായിട്ടുണ്ട്. മതം മാറിയാലും സംവരണം കിട്ടുമെന്നായാല്‍ മതം മാറ്റം വേഗത്തിലാകും. അതുകൊണ്ടു തന്നെ ഇത് പിന്നാക്ക വിഭാഗങ്ങളുടെ മാത്രം പ്രശ്നമല്ല. ഹിന്ദുസമൂഹത്തേയും സമുദായ സംഘടനകളെയും തകര്‍ക്കാനുള്ള ആസുത്രിതശ്രമാണെന്ന തിരിച്ചറിവ് ഉണ്ടാകണം. പട്ടികജാതി, വര്‍ഗ, പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുന്നതും മത പരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഉത്തരവിനെതിരെ പ്രമുഖ പിന്നാക്ക സംഘടനകളൊക്കെ രംഗത്തു വന്നു എന്നത് നല്ലകാര്യമാണ്. മാറാട് പ്രക്ഷോഭത്തിലും ശബരിമല സമരത്തിലും ഉണ്ടായതിന് സമാനമായ ഐക്യശക്തി പ്രകടനം ഈ വിഷയത്തിലും ഹൈന്ദവ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകണം.

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.