×
login
സിപിഎം പിന്നെയും ലൗജിഹാദിനൊപ്പം

ലൗജിഹാദിന് ഇരകളായ നിരവധി യുവതികള്‍ കേരളത്തിലുണ്ട്. അവര്‍ അക്കാര്യം തുറന്നുപറയുകയും ചെയ്യുന്നു. എന്നിട്ടും തെറ്റിദ്ധാരണയുടെ പുകമറ സൃഷ്ടിച്ച് ഇങ്ങനെയൊന്ന് ഇല്ലെന്നു വരുത്തുന്നത് മതാധിപത്യത്തിന് ശ്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് വിടുപണി ചെയ്യുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ആപല്‍ക്കരമായ ഈ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകതന്നെ വേണം.

യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട് രാഷ്ട്രീയതാല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ മുഖംമൂടിയാണ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ പാര്‍ട്ടി നേതാവിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ മുസ്ലിം യുവാവ് ക്രൈസ്തവ മതത്തില്‍പ്പെട്ട യുവതിയെ പ്രണയ വിവാഹം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വിദേശത്ത് ജോലി ചെയ്തിരുന്ന യുവതിയെ കബളിപ്പിച്ചും ബലംപ്രയോഗിച്ചുമാണ് വിവാഹം ചെയ്തതെന്ന് യുവതിയുടെ വീട്ടുകാര്‍ ആേരാപിക്കുകയും, പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നില്ലെന്നു പറഞ്ഞ് ക്രിസ്തീയ സംഘടനകളുടെ ഏകോപന സമിതിയായ 'കാസ'യുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഡിവൈഎഫ്ഐ നേതാവ് അന്യമതസ്ഥയായ യുവതിയുമായി ഒളിച്ചോടിപ്പോയത് തെറ്റായ നടപടിയാണെന്നും, പ്രദേശത്തെ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടിയാണിതെന്നും ആരോപിച്ച് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം. തോമസ് രംഗത്തുവന്നത് പാര്‍ട്ടിയെ വെട്ടിലാക്കി. യഥാര്‍ത്ഥത്തില്‍ ലൗ ജിഹാദാണ് സംഭവമെന്നും, പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും ജോര്‍ജ് തോമസ് പറഞ്ഞതില്‍ യാതൊരു അവ്യക്തതയോ ആശയക്കുഴപ്പമോ ഉണ്ടായിരുന്നില്ല. ഇതുതന്നെയാണ് സിപിഎം നേതൃത്വത്തെ അരിശംകൊള്ളിച്ചത്.

സമൂഹത്തില്‍ ലൗജിഹാദ് നടക്കുന്നുണ്ടെന്ന് പാര്‍ട്ടി രേഖയിലുള്ളതായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റഗംകൂടിയായ ജോര്‍ജ് തോമസ് ചാനലുകള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കായി സിപിഎം വിതരണം ചെയ്ത രേഖയില്‍ സമ്മതിച്ചിട്ടുള്ളതാണ് പാര്‍ട്ടി നേതാവ് ചൂണ്ടിക്കാട്ടിയത്. വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്കെത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പാര്‍ട്ടി രേഖ മുന്നറിയിപ്പ് നല്കുന്നത്. ഔദ്യോഗികമായിത്തന്നെ ഇത്തരമൊരു നിലപാട് എടുത്തിട്ടുള്ള സിപിഎമ്മാണ് മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ ലൗജിഹാദ് എന്നൊന്നില്ലെന്ന് ശഠിക്കുന്നതും, അത് സംഘപരിവാറിന്റെ കണ്ടുപിടിത്തമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതും. ഈ കള്ളത്തരമാണ് പാര്‍ട്ടിയുടെ ജില്ലാ നേതാവുതന്നെ പൊളിച്ചടുക്കിയിരിക്കുന്നത്. എന്നാല്‍ ജോര്‍ജ് തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്നും, പാര്‍ട്ടിയുടെ പൊതുസമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് വിശദീകരണമെന്നും പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തിയതിന്റെ കാപട്യം പകല്‍പോലെ വ്യക്തമാണ്. പാര്‍ട്ടി നേതാവിനെ തിരുത്തുന്ന ഈ ജില്ലാ സെക്രട്ടറിക്ക് ലൗജിഹാദ് നടക്കുന്നതായി പാര്‍ട്ടി രേഖയില്‍ വ്യക്തമാക്കിയിട്ടുള്ളതിനെക്കുറിച്ച് എന്തു പറയാനുണ്ട്? ഇസ്ലാമിക മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കളെപ്പോലും തള്ളിപ്പറയാന്‍ സിപിഎമ്മിന് മടിയില്ലെന്നാണ് ഇത് കാണിക്കുന്നത്. 'പിണറായിസം' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രവണത സിപിഎമ്മില്‍ അനുദിനം ശക്തിപ്പെട്ടുവരികയാണ്. പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ഹിന്ദുക്കളും ക്രൈസ്തവരും ഇതിന് ഇരകളായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.


ലൗജിഹാദ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പരാതിയില്‍ കഴമ്പില്ലെന്നു ബോധ്യപ്പെട്ടാലോ, കോടതി അങ്ങനെ വിധി പറഞ്ഞാലോ അതിനര്‍ത്ഥം ലൗജിഹാദേ ഇല്ല എന്നല്ല. മതപരിവര്‍ത്തനം നടത്താനും, മതതീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് അമുസ്ലിം പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്യുന്ന രീതി രാജ്യത്ത് നിലനില്ക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക മുതലായ സംസ്ഥാനങ്ങള്‍ ഇത് തടയാന്‍ നിയമനിര്‍മാണംതന്നെ നടത്തി. എന്നാല്‍ ലൗജിഹാദിന്റെ പിന്നിലെ സാമൂഹ്യവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സിപിഎമ്മും പിണറായി സര്‍ക്കാരും സ്വീകരിക്കുന്നത്. ലൗ-നാര്‍ക്കോട്ടിക് ജിഹാദിലൂടെ പെണ്‍കുട്ടികളെ കുടുക്കുന്ന പ്രവണതയുണ്ടെന്നു പറഞ്ഞതിന് പാലാ ബിഷപ്പിനെതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. ഇതേ പോലീസ് ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും, പാര്‍ട്ടി രേഖയില്‍അതു സമ്മതിച്ചിട്ടുണ്ടെന്നും പറഞ്ഞ സിപിഎം നേതാവിനെതിരെ എന്തു നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കപ്പെടണം.  

ലൗജിഹാദിന് ഇരകളായ നിരവധി യുവതികള്‍ കേരളത്തിലുണ്ട്. അവര്‍ അക്കാര്യം തുറന്നുപറയുകയും ചെയ്യുന്നു. എന്നിട്ടും തെറ്റിദ്ധാരണയുടെ പുകമറ സൃഷ്ടിച്ച് ഇങ്ങനെയൊന്ന് ഇല്ലെന്നു വരുത്തുന്നത് മതാധിപത്യത്തിന് ശ്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് വിടുപണി ചെയ്യുന്നതിന്  തുല്യമാണ്. സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ആപല്‍ക്കരമായ ഈ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകതന്നെ വേണം.

  comment

  LATEST NEWS


  പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയിൽ


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.