×
login
ഇസ്ലാമിക രാജ്യങ്ങളുടെ ഇരട്ടത്താപ്പ്

ഒരു ചാനല്‍ ചര്‍ച്ചയുടെ പേരില്‍ ഇത്ര പ്രകോപനമുണ്ടായത് സ്വാഭാവികമല്ല. വിവാദ പരാമര്‍ശങ്ങള്‍ക്ക് ഇടവരുത്തിയ സന്ദര്‍ഭം ബോധപൂര്‍വം മറച്ചുപിടിച്ചുകൊണ്ട് ദേശവിരുദ്ധ താത്പ്പര്യങ്ങള്‍ പുലര്‍ത്തുന്ന ചിലര്‍ നടത്തിയ തെറ്റായതും പ്രകോപനപരവുമായ പ്രചാരണമാണ് 'ഇസ്ലാമിക സംരക്ഷകരെ' വഴിതെറ്റിച്ചത്

തേതരത്വത്തിന്റെയും മതപരമായ സഹിഷ്ണുതയുടെയും കാര്യം വരുമ്പോള്‍ ചില ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പ് പതിവാണ്. അത് ഒരിക്കല്‍ക്കൂടി പുറത്തായിരിക്കുന്നു. ഒരു സ്വകാര്യ ടിവി ചാനലിന്റെ ചര്‍ച്ചക്കിടെ നൂപുര്‍ ശര്‍മ എന്ന ബിജെപി നേതാവ് നടത്തിയ ചില പരാമര്‍ശങ്ങള്‍ മതനിന്ദയാണെന്ന് ആരോപിച്ച് പാകിസ്ഥാനുള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന പ്രതികരണങ്ങള്‍ തികച്ചും അനാവശ്യവും രാജ്യങ്ങള്‍ തമ്മിലെ പരസ്പര ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. ആരോപണങ്ങള്‍ക്കിടയാക്കിയ പരാമര്‍ശം നടത്തിയ വ്യക്തിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് നീക്കുകയും ഇത്തരം പരാമര്‍ശങ്ങളുമായി ഭാരത സര്‍ക്കാരിന് ബന്ധമില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രശ്‌നം അവിടെ അവസാനിക്കേണ്ടതായിരുന്നു. എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുകയും മതപരമായ വ്യക്തിത്വങ്ങളെക്കുറിച്ച് ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഒരുതരത്തിലും സര്‍ക്കാരിന്റെ വീക്ഷണങ്ങള്‍ പ്രതിഫലിപ്പിക്കുന്നതല്ലെന്നും ബന്ധപ്പെട്ടവര്‍ വളരെ ഉത്തരവാദിത്വത്തോടെ വ്യക്തമാക്കുകയും ചെയ്തതാണ്. ഇത് മുഖവിലയ്‌ക്കെടുക്കാതെ പ്രതിഷേധ നടപടികള്‍ തുടരുന്ന ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിക്ഷിപ്ത താത്പര്യങ്ങളാണുള്ളതെന്ന് പകല്‍പോലെ വ്യക്തം. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും കീഴടങ്ങുന്ന രാജ്യമല്ല മാറിയ കാലത്തെ ഭാരതമെന്ന് ഈ രാജ്യങ്ങള്‍ തിരിച്ചറിയണം.

നഗ്നമായ ഇരട്ടത്താപ്പാണ് ചില ഇസ്ലാമിക രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ലോകത്തെ അന്‍പതിലേറെ രാജ്യങ്ങളില്‍ മുസ്ലിങ്ങളാണ് ഭൂരിപക്ഷം. ഇവയില്‍ പലതും ഔദ്യോഗികമായിത്തന്നെ ഇസ്ലാമിക രാജ്യങ്ങളുമാണ്. ഇവയൊന്നും ഇതര മതസ്ഥര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നവയല്ല. ഭരണസംവിധാനം ഉപയോഗിച്ച് ന്യൂനപക്ഷ മതവിഭാഗങ്ങളെ അടിച്ചമര്‍ത്തുകയും മതനിന്ദയാരോപിച്ച് മനുഷ്യര്‍ക്ക് നിഷ്‌കരുണം വധശിക്ഷ നല്‍കുന്നവയുമാണ്. മതത്തിന്റെ പേരില്‍ കൂട്ടക്കൊലകള്‍ തന്നെ നടത്തിയിട്ടുള്ള ട്രാക്ക് റിക്കാര്‍ഡാണ് ഈ രാജ്യങ്ങള്‍ക്കുള്ളത്. സ്വന്തം രാജ്യത്ത് ഇതര മതസ്ഥര്‍ക്ക് മതവിശ്വാസംപോലും വച്ചുപുലര്‍ത്താന്‍ അനുവദിക്കാത്തവര്‍ മതനിന്ദയുടെ പേരില്‍ മുറവിളി കൂട്ടുന്നതും അത് മറ്റുള്ളവര്‍ വകവച്ചുകൊടുക്കണമെന്ന് കരുതുന്നതും എത്ര പരിഹാസ്യമാണ്! ഭാരതത്തിന്റെ അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശുമൊക്കെ അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെയും ക്രൈസ്തവരെയും സിഖുകാരെയുമൊക്കെ പീഡിപ്പിക്കുകയാണ്. ഈ രാജ്യങ്ങള്‍ നിലവില്‍ വരുമ്പോള്‍ ജനസംഖ്യയില്‍ ഗണ്യമായ വിഭാഗമായിരുന്ന അമുസ്ലിം ന്യൂനപക്ഷങ്ങള്‍ ഇന്ന് നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു. വംശീയ ഉന്മൂലനമാണ് ഇക്കാര്യത്തില്‍ അരങ്ങേറിയത്. ഇക്കൂട്ടരാണ് മതത്തിന്റെ പേരില്‍ പൗരന്മാരോട് യാതൊരു വിവേചനവും കാണിക്കാത്ത ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഒരു ചാനല്‍ ചര്‍ച്ചയുടെ പേരില്‍ ഇത്ര പ്രകോപനമുണ്ടായത് സ്വാഭാവികമല്ല. വിവാദ പരാമര്‍ശങ്ങള്‍ക്ക് ഇടവരുത്തിയ സന്ദര്‍ഭം ബോധപൂര്‍വം മറച്ചുപിടിച്ചുകൊണ്ട് ദേശവിരുദ്ധ താത്പര്യങ്ങള്‍ പുലര്‍ത്തുന്ന ചിലര്‍ നടത്തിയ തെറ്റായതും പ്രകോപനപരവുമായ പ്രചാരണമാണ് 'ഇസ്ലാമിക സംരക്ഷകരെ' വഴിതെറ്റിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തിനു ലഭിക്കുന്ന സ്വീകാര്യതയില്‍ അമര്‍ഷംകൊള്ളുകയും തങ്ങളുടെ അധീശതാത്പര്യങ്ങള്‍ക്ക് നിന്നുകൊടുക്കാത്തതില്‍ എതിര്‍പ്പുള്ളതുമായ വൈദേശിക ശക്തികളുടെ കറുത്ത കൈകള്‍ ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്. അതിര്‍ത്തിയില്‍ ചൈന കാണിക്കുന്ന സാഹസങ്ങള്‍ക്കും പാകിസ്ഥാന്റെ മതഭ്രാന്തിനും ഒരുപോലെ മറുപടി പറയുക മാത്രമല്ല, അമേരിക്കയുടെ വല്യേട്ടന്‍ മനോഭാവത്തെയും ഭാരതം വകവയ്ക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഭാരതത്തെ ഒറ്റപ്പെടുത്താനുള്ള അവസരങ്ങള്‍ തല്‍പ്പരകക്ഷികള്‍ ഉപയോഗിക്കുകയാണ്. കോടാനുകോടി ഹിന്ദുക്കളുടെ വികാരം മുറിപ്പെടുത്തി സരസ്വതീ ദേവിയുടെ നഗ്നചിത്രം വരച്ചതിനെതിരെ കേസുകള്‍ വന്നതിനെ തുടര്‍ന്ന് രാജ്യത്തുനിന്ന് രക്ഷപ്പെട്ട എം.എഫ്. ഹുസൈനെ ഭാരതത്തിന് കൈമാറാതെ അഭയം നല്‍കുകയും പൗരത്വം നല്‍കുകയും ചെയ്ത ഖത്തറാണ് 'മതനിന്ദ'യുടെ പേരില്‍ ഇപ്പോള്‍ ഭാരത നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ആദ്യം പ്രതിഷേധമറിയിച്ചത്. ഇതിനു പിന്നാലെയാണ് ഒഐസിയില്‍പ്പെടുന്ന ഇസ്ലാമിക രാജ്യങ്ങള്‍ മതപരമായ സങ്കുചിതത്വം മുന്‍നിര്‍ത്തി പ്രസ്താവന ഇറക്കിയത്. ഭാരതത്തിന്റെ വിദേശകാര്യവക്താവ് ഇതിന് ചുട്ടമറുപടിയും നല്‍കിയിരിക്കുന്നു. ബാഹ്യശക്തികളുടെ പിന്തുണയോടെ മതത്തിന്റെ പേരില്‍ കോലാഹലമുണ്ടാക്കി ഭാരതത്തെ വരുതിയിലാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതൊരു വ്യാമോഹം മാത്രമായിരിക്കും.

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.