×
login
കര്‍ഷകരെ മറയാക്കിയുള്ള അക്രമം നിര്‍ത്തണം

കര്‍ഷക സമരത്തോടനുബന്ധിച്ചുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് റിട്ട. ഹൈക്കോടതി ജഡ്ജി അന്വേഷിക്കും. കര്‍ഷകരുടെ ഭാഗത്ത് നിന്നാണ് ആദ്യം അക്രമമുണ്ടായതെന്ന് പല റിപ്പോര്‍ട്ടുകളുമുണ്ട്. ചില ഗുണ്ടാസംഘങ്ങള്‍ അക്രമത്തിന് തുടക്കമിട്ടുവെന്നാണ് ആരോപണമുയരുന്നത്.

ഉത്തര്‍പ്രദേശടക്കം പല സംസ്ഥാനങ്ങളിലും കര്‍ഷകരുടെ പേരില്‍ പ്രതിപക്ഷം അക്രമ സമരമാണ് നടത്തുന്നത്. അതിന്റെ ഒടുവിലത്തെ സംഭവമാണ് ഞായറാഴ്ചത്തേത്. കേന്ദ്രമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും തടയാനെത്തിയ ഒരു സംഘം ആള്‍ക്കാര്‍ സൃഷ്ടിച്ച പ്രകോപനമാണ് ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയത്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ മന്ത്രിമാര്‍ എത്തുമെന്നറിഞ്ഞതിനെ തുടര്‍ന്നാണ് ഹെലിപ്പാഡില്‍ ജനക്കൂട്ടം എത്തിയത്. എന്നാല്‍ മന്ത്രിമാര്‍ റോഡുമാര്‍ഗം പോ

യതിനാല്‍ സമരം പൊളിഞ്ഞുപോയി. ഹെലിപ്പാഡിലെത്തിയ കാറുകള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷകരെന്ന പേരില്‍ വന്നവര്‍ വെടിയുതിര്‍ത്തു. സമരക്കാരായ നാലുപേരും സമരക്കാരുടെ പ്രകോപനത്തില്‍ അഞ്ചുപേരുമാണ് മരിച്ചത്. സംഘടനാപരമായും രാഷ്ട്രീയമായും അധഃപതിച്ച പ്രതിപക്ഷമാണ് കര്‍ഷകരെ മറയാക്കി അരങ്ങുവാഴുന്നത്. അടുത്തവര്‍ഷം യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാമെന്ന വ്യാമോഹത്താലാണ് ഇത്തരം ചോരക്കളികള്‍. മന്ത്രിമാരുടെ കാറുകള്‍ സമരക്കാരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി എന്നാണ് ചില മാധ്യമങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളും പ്രചരിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും മറ്റും പുറത്തുവന്നതോടെ സ്ഥിതിമാറി. സമരക്കാരുടെ യഥാര്‍ത്ഥമുഖം പകര്‍ത്തിയതിന് ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ തല്ലിക്കൊല്ലുകയായിരുന്നു. സംഭവസ്ഥലത്ത് കോണ്‍ഗ്രസ്-എസ്പി  നേതാക്കള്‍ ഓടിയെത്താന്‍ നോക്കിയതും സംശയാസ്പദമാണ്.

ലഖിംപുരിലേക്കുള്ള യാത്ര തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധിച്ച എസ്പി നേതാവ് അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ, കോണ്‍ഗ്രസിന്റെ പ്രിയങ്കയെ വീട്ടുതടങ്കലിലാക്കിയെങ്കിലും അവര്‍ വീടുവിട്ടിറങ്ങി പോലീസ് കസ്റ്റഡിയിലായി. കര്‍ഷകര്‍ക്ക് നേരെ കാര്‍ ഓടിച്ച് കയറ്റിയെന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യുപി പോലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പോലീസ് തയാറാക്കിയ എഫ്‌ഐആര്‍ പ്രകാരം മന്ത്രിയുടെ മകന്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് കേസ്.  സംഘര്‍ഷം നിലനില്ക്കുന്ന ലഖിംപുര്‍ ഖേഡിയിലേക്കുള്ള യാത്ര പോലീസ് വിലക്കി. അഖിലേഷ് യാദവിന്റെ വസതിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന് പ്രതിഷേധക്കാര്‍ തീയിട്ടു. ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ കര്‍ഷക സംഘടനകള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ലഖിംപൂരില്‍ നാല് കര്‍ഷകര്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖം നോക്കാതെ നടപടികളെടുത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 10 ലക്ഷം വീതവും നല്‍കും.

കര്‍ഷക സമരത്തോടനുബന്ധിച്ചുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് റിട്ട. ഹൈക്കോടതി ജഡ്ജി അന്വേഷിക്കും. കര്‍ഷകരുടെ ഭാഗത്ത് നിന്നാണ് ആദ്യം അക്രമമുണ്ടായതെന്ന് പല റിപ്പോര്‍ട്ടുകളുമുണ്ട്. ചില ഗുണ്ടാസംഘങ്ങള്‍ അക്രമത്തിന് തുടക്കമിട്ടുവെന്നാണ് ആരോപണമുയരുന്നത്. എന്തായാലും റിട്ട. ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ യോഗിയ്‌ക്കൊപ്പം, കര്ഷകസംഘടനയായ ബികെയു നേതാവ് രാകേഷ് ടിക്കായത്തും പങ്കെടുത്തു. കര്‍ഷകരുമായി സമവായത്തിലെത്തിയതിന് ശേഷമാണ് കര്‍ഷകരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയത്. കര്‍ഷക നിയമത്തിലെ വിയോജിപ്പ് ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തിയ ദിവസം തന്നെ യുപിയില്‍ ചോരക്കളി നടത്തിയത് ദുരൂഹമാണ്. മാസങ്ങള്‍ നീണ്ട സമരം നിരാശയിലേക്ക് കൂപ്പുകൂത്തുമ്പോഴാണ് അക്രമങ്ങളിലേക്ക് നീണ്ടത്. നേരത്തെ ഹരിയാനാ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഇത്തരമൊരു നീക്കം നടത്തിയിരുന്നു. നേതാക്കളേയും സ്ഥാപനങ്ങളേയും തകര്‍ക്കാനുള്ള പുതിയ നീക്കത്തിന് പിന്നില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പങ്കാളിത്തം വ്യക്തമാണ്. അനിശ്ചിതമായി ദേശീയപാത കീഴടക്കി നടത്തുന്ന സമരത്തെ സുപ്രീം കോടതിയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഏതായാലും, ജനങ്ങളെ അനാവശ്യമായി ദ്രോഹിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന രീതി അവസാനിപ്പിച്ചേ പറ്റൂ.

 

 

 

 

  comment

  LATEST NEWS


  2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.