കൊലയ്ക്കു പിന്നില്‍ തങ്ങളാണെന്ന് സൂചിപ്പിച്ച് സിപിഎം നേതാവ് പി. ജയരാജന്റെ മകന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് പാര്‍ട്ടിയുടെ ഹീനമായ കാപട്യമാണ് തുറന്നുകാണിക്കുന്നത്
തുടര്‍ഭരണം തുടര്‍ഭരണം ഉണ്ടാവില്ലെന്ന് ഉറപ്പായതോടെയാവാം, പോളിങ് കഴിയുന്നതിനു മുന്‍പു തന്നെ വിവിധ ജില്ലകളില്‍ വ്യാപകമായ ആക്രമണങ്ങളാണ് സിപിഎം അഴിച്ചുവിട്ടത്. കണ്ണൂരിലെ പാനൂരില്‍ നടന്ന ബോംബേറിലും ആക്രമണത്തിലും ഒരു മുസ്ലിം ലീഗു പ്രവര്ത്തകന് കൊല്ലപ്പെടുകയും, സഹോദരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും, പിടിയിലായിട്ടുള്ളത് സിപിഎമ്മുകാരാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിനു രാഷ്ട്രീയമില്ലെന്ന പതിവു വായ്ത്താരിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് തന്നെ രംഗത്തുവന്നിരിക്കുകയാണ്. അതേസമയം, കൊലയ്ക്കു പിന്നില്‍ തങ്ങളാണെന്ന് സൂചിപ്പിച്ച് സിപിഎം നേതാവ് പി. ജയരാജന്റെ മകന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് പാര്‍ട്ടിയുടെ ഹീനമായ കാപട്യമാണ് തുറന്നുകാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കൃപേഷും ശരത് ലാലും കൊലചെയ്യപ്പെട്ട പെരിയ മോഡല്‍ കൊലപാതകമാണ് പാനൂരില്‍ നടന്നതും. ഒരാള്‍ ആയുസ്സിന്റെ ബലംകൊണ്ട് രക്ഷപ്പെടുകയായിരുന്നു എന്നുമാത്രം. പെരിയയിലേതുപോലെ സംഘടിതമായ ആക്രമണമാണ് പാനൂരില്‍ നടന്നതും.
തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം കാട്ടായിക്കോണത്തെ അക്രമം കാണിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന് മത്സരിച്ച കഴക്കൂട്ടം മണ്ഡലത്തില്‍ വരുന്ന ഈ പ്രദേശത്ത് പോളിങ് അവസാനിക്കുന്നതിനു മുന്‍പുതന്നെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പോളിങ് നടന്നുകൊണ്ടിരിക്കെ വോട്ടര്‍മാരെ ഭയപ്പെടുത്തി അകറ്റിനിര്‍ത്തുന്നതിനായിരുന്നു ഇത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയായ കഴക്കൂട്ടത്ത് ശബരിമല പ്രശ്നം വിവാദമായതോടെ സിപിഎം തോല്‍വി മണത്തിരുന്നു. ശോഭ സുരേന്ദ്രന്റെ പ്രചാരണം തടസ്സപ്പെടുത്താനും സിപിഎം അക്രമം നടത്തുകയുണ്ടായി. ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന കാസര്‍കോട്ടും യുവമോര്‍ച്ച നേതാവിനെ സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിനു നേരെയും ആക്രമണം നടന്നു. ആറന്മുളയിലെ ബിജെപി പ്രവര്‍ത്തകരും സിപിഎമ്മുകാരുടെ ആക്രമണത്തിനിരയായി. ആലപ്പുഴ ജില്ലയിലെ കായംകുളത്തും ഹരിപ്പാട്ടും സിപിഎമ്മുകാര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ് അക്രമവും. തങ്ങളുടെ തട്ടകത്തില്‍ രാഷ്ട്രീയ പ്രതിയോഗികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അക്രമം അഴിച്ചുവിടുന്നത് കമ്യൂണിസ്റ്റ് ശൈലിയാണ്. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം ഉള്‍പ്പെടെ പലയിടങ്ങളിലും മറ്റ് പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ തല്ലിയോടിച്ച് കള്ളവോട്ടു ചെയ്യലും ബൂത്ത് പിടുത്തവും ഈ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം ആവര്‍ത്തിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും സിപിഎമ്മുകാര്‍ അക്രമകാരികളാവുന്നു. ജയിച്ചാലുള്ള ആവേശവും തോറ്റാലുള്ള അമര്‍ഷവും അവര്‍ പ്രകടിപ്പിക്കുന്നത് രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിച്ചുകൊണ്ടായിരിക്കും. പലപ്പോഴും ഹീനമായ കൊലപാതകങ്ങള്‍ വരെ നടത്തും. ഒരു തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലേറിയതിന്റെ അടുത്ത ദിവസമാണല്ലോ കണ്ണൂരില്‍ ബിജെപി നേതാവായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ മൃഗീയമായി കൊലചെയ്തത്. ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനെ പൈശാചികമായി കൊലപ്പെടുത്തിയതും മറക്കാറായിട്ടില്ല. ഇക്കൂട്ടരുടെ രക്തദാഹം ഇനിയും അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോഴത്തെ അക്രമ പ്രവര്‍ത്തനങ്ങള്‍. പൊതുപ്രവര്‍ത്തനത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് ഉറപ്പിക്കാന്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് അറുതിവരുത്തണം. ഇതിനായി ജനങ്ങള്‍ രാഷ്ട്രീയഭേദമെന്യേ പ്രതികരിച്ചേ മതിയാവൂ.
ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്ക്കുന്നു
തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി
വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്ട്രേഷന് ഇല്ല; ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നേരിട്ട് നിരത്തിലേക്ക്; പൂര്‍ണവിവരങ്ങള്‍ ഇങ്ങനെ
സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്; കേരളത്തില്‍ നിന്ന് ഒരു പുതിയ സസ്യം
ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ, പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയാവും
കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപതിയിലേക്ക് മാറ്റി
ട്രാക്റ്റര്‍ ഓടിച്ച രാഗേഷിനേയും ടിവിയിലെ സ്ഥിരം മുഖം റഹീമിനേയും വെട്ടി; ബ്രിട്ടാസ്, ശിവദാസന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെളിയുന്നത് പിണറായി അപ്രമാദിത്വം
പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു; ഏഴ് മരണം, 300 ലധികം പോലീസുകാര്‍ക്ക് പരിക്ക്, സോഷ്യൽ മീഡിയയ്ക്ക് സമ്പൂര്‍ണ വിലക്ക്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മോദിയും മെട്രോമാനും കേരള വികസനവും
പുതിയ കശ്മീരിന്റെ പിറവി
പിണറായി സര്‍ക്കാരിന്റെ ''പഞ്ചാബ് മോഡല്‍''
ക്ഷേത്ര വിമോചനത്തിലേക്ക് നയിക്കുന്ന വിധി
നമസ്തേ ബൈഡന്; ട്രമ്പ് പരാജയപ്പെട്ടിരിക്കാം, പക്ഷേ 'ട്രമ്പിസം' പൂര്‍ണമായി തള്ളിക്കളയാന്‍ ഡമോക്രാറ്റുകള്‍ക്കും ജോ ബൈഡനും കഴിയില്ല
കര്‍ഷക സമരത്തിന് വിധ്വംസക അജണ്ട