login
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം

കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് അവരില്‍നിന്ന് സംഭരിച്ച നെല്ലിന് അര്‍ഹമായ വില നല്‍കാതെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ നെല്ലറയായ ഇവിടുത്തെ നെല്‍ കര്‍ഷകര്‍ പല തട്ടുകളിലായി ചൂഷണം ചെയ്യപ്പെടുകയാണന്ന പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ രക്ഷയ്‌ക്കെത്തുന്നില്ല. തീര്‍ച്ചയായും ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തിയ മോദി സര്‍ക്കാരിന്റെ നടപടി കേരളത്തിലെ കര്‍ഷകര്‍ക്കും ഒരു സദ്‌വാര്‍ത്തയാണ്.

നെല്ലിന്റെയും മറ്റ് ഖാരിഫ് വിളകളുടെയും താങ്ങുവില ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന കുപ്രചാരണത്തെ പൊളിക്കുന്നതാണ്. നെല്ല് ക്വിന്റലിന് കഴിഞ്ഞ വര്‍ഷത്തെ വിലയായ 1868 രൂപയില്‍ നിന്ന് 72രൂപ വര്‍ധിപ്പിച്ച് 1940 രൂപയാക്കിയിരിക്കുകയാണ്. എള്ള്, പരിപ്പ്, ഉഴുന്ന്, നിലക്കടല, കരിഞ്ചീരകം തുടങ്ങിയവയുടെ താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഒരു കാര്യം അസന്ദിഗ്ധമായി പ്രസ്താവിക്കുകയുണ്ടായി. താങ്ങുവിലയെക്കുറിച്ച് ആര്‍ക്കും തെറ്റിദ്ധാരണ വേണ്ട, അത് തുടരുകയും വര്‍ധിക്കുകയും ചെയ്യുമെന്നാണ് തോമര്‍ വ്യക്തമാക്കിയത്. താങ്ങുവില തുടരുമെന്ന് തങ്ങള്‍ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിട്ടുള്ള കാര്യം കൃഷി മന്ത്രി ഓര്‍മപ്പെടുത്തുകയും ചെയ്തു. 2018-19 ലെ പൊതുബജറ്റില്‍ പ്രഖ്യാപിച്ചതിനനുസരിച്ചാണ് താങ്ങുവില വര്‍ധിപ്പിച്ചത്. കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ ധാന്യങ്ങള്‍ വാങ്ങുന്ന വിലയാണ് താങ്ങുവില.

മോദി സര്‍ക്കാര്‍ കര്‍ഷകവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ചില സംഘടനകള്‍ ദല്‍ഹിയില്‍ സമരം തുടങ്ങിയതില്‍പ്പിന്നെ ഇത് രണ്ടാംതവണയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തുന്നത്. പുതിയ കാര്‍ഷിക നിയമങ്ങള്‍  താങ്ങുവില എടുത്തു കളയുമെന്നു കുപ്രചാരണം നടത്തിക്കൊണ്ട് ദല്‍ഹിയില്‍ ചില സംഘടനകള്‍ സമരം തുടരുകയാണ്. പത്തിലേറെ തവണയാണ് കേന്ദ്ര സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയത്. അപ്പോഴൊക്കെ താങ്ങുവില എടുത്തു കളയില്ലെന്ന് വ്യക്തമാക്കിയിരുന്നു. രേഖാമൂലം ഉറപ്പു നല്‍കുകയും ചെയ്തു. ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ കുപ്രചാരണം ആവര്‍ത്തിക്കുകയാണ് സമരക്കാര്‍ ചെയ്തത്. ഇപ്പോള്‍ രണ്ടാമതും താങ്ങുവില പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നതോടെ സമരക്കാരുടെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്. എന്നിട്ടും സമരം പിന്‍വലിക്കില്ലെന്നാണ് അവര്‍ പ്രഖ്യാപിക്കുന്നത്. ഒരു വിഭാഗം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭത്തിനിറക്കിയവര്‍ ഇപ്പോള്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ പാടുപെടുകയാണ്. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും, പുതിയ നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി കേരളത്തിലെ കര്‍ഷകര്‍ക്കും ഗുണം ചെയ്യും. ദല്‍ഹിയില്‍ കര്‍ഷകരുടെ പേരില്‍ നടക്കുന്ന സമരത്തോട് ഐക്യം പ്രഖ്യാപിച്ച് കേരള നിയമസഭയില്‍ സംയുക്ത പ്രമേയം പാസ്സാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകവിരുദ്ധമാണെന്ന് അതില്‍ ആരോപിക്കുകയുണ്ടായി. എന്നാല്‍ വെള്ളപ്പൊക്കത്തിലും മറ്റും കൃഷി നശിക്കുകയും, ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാതിരിക്കുകയും, കടം കേറി മുടിയുകയും, വായ്പ തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍  പരിഹരിക്കാന്‍ താല്‍പ്പര്യം കാണിക്കാതെയാണ് ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്കുവേണ്ടി ഇവിടുത്തെ ഭരണ- പ്രതിപക്ഷം മുതലക്കണ്ണീരൊഴുക്കുന്നത്. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഇനിയും അവര്‍ക്ക് ലഭിച്ചിട്ടില്ല. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക്  അവരില്‍നിന്ന് സംഭരിച്ച നെല്ലിന് അര്‍ഹമായ വില നല്‍കാതെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ നെല്ലറയായ ഇവിടുത്തെ  നെല്‍ കര്‍ഷകര്‍ പല തട്ടുകളിലായി ചൂഷണം ചെയ്യപ്പെടുകയാണന്ന പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ രക്ഷയ്‌ക്കെത്തുന്നില്ല. തീര്‍ച്ചയായും ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തിയ മോദി സര്‍ക്കാരിന്റെ നടപടി കേരളത്തിലെ കര്‍ഷകര്‍ക്കും ഒരു സദ്‌വാര്‍ത്തയാണ്.

 

 

 

 

  comment
  • Tags:

  LATEST NEWS


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.