×
login
നെഹ്‌റുവിന്റെ ഇന്ത്യയല്ല മോദിയുടെ ഭാരതം

ഇപ്പോഴത്തെ പിന്മാറ്റം പല നിലയ്ക്കും നിര്‍ണായകമാണ്. ഇതിനു മുന്‍പ് ചൈനയുടെ സൈന്യം സംഘര്‍ഷത്തിനു ശ്രമിച്ചപ്പോഴൊക്കെ അവരെ അനുനയിപ്പിക്കുകയെന്ന നയമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്ത് നിരവധി തവണ ഇങ്ങനെ സംഭവിച്ചു. എന്നാല്‍ ആദ്യമായാണ് ഭാരതത്തിന്റെ സൈനികശേഷിയുടെ ബലത്തില്‍ ചൈനയ്ക്ക് പിന്മാറേണ്ടിവന്നിരിക്കുന്നത്.

ഒന്‍പത് മാസത്തെ പിടിവാശിക്കുശേഷം അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലയില്‍നിന്ന് ചൈന പിന്മാറ്റം തുടങ്ങിയിരിക്കുന്നു. ഇതോടൊപ്പം ഭാരതത്തിന്റെ സൈന്യവും പിന്മാറ്റം ആരംഭിച്ചിട്ടുണ്ട്. സൈനികതല ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതിനെ തുടര്‍ന്നാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള പാങ്‌ഗോങ് തടാകത്തിന് തെക്കും വടക്കും കരയില്‍നിന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സായുധരായ സൈനികര്‍ പിന്മാറ്റം തുടങ്ങിയിരിക്കുന്നത്. ഇരുപക്ഷവും പരസ്പര ധാരണയോടെ എത്തിച്ചേര്‍ന്ന ഇടങ്ങളിലേക്കാണ് സൈന്യം പിന്മാറുക. മൂന്നു ദിവസംകൊണ്ട് പിന്മാറ്റം പൂര്‍ത്തിയാക്കാനാണ് ധാരണ. കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഒന്നു രണ്ടു ദിവസത്തിനുശേഷം ഗാല്‍വാന്‍ താഴ്‌വരയില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ ആയുധം ഉപയോഗിക്കാതെയുള്ള കനത്ത ഏറ്റുമുട്ടല്‍ നടന്നു. പതിവ് പട്രോളിങ് നടത്തുന്നതിനിടെ ചൈനയുടെ സൈനികര്‍ നിയന്ത്രണരേഖയോടു ചേര്‍ന്ന പ്രദേശങ്ങളിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് ഭാരത സൈനികര്‍  ചെറുക്കുകയായിരുന്നു. ഈ ഏറ്റുമുട്ടലില്‍ 20 ഭാരത സൈനികര്‍ ബലിദാനികളായപ്പോള്‍, ചൈനയുടെ 45 സൈനികരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ഭാഗത്തെ സൈനിക നഷ്ടം ഭാരതം വെളിപ്പെടുത്തിയെങ്കിലും ചൈന അതിന് തയ്യാറായില്ല. തങ്ങള്‍ക്ക് തിരിച്ചടിയേറ്റിട്ടിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിനായിരുന്നു ഇത്.

സേനാ പിന്മാറ്റത്തിനായി നിരവധി വട്ടം സൈനികതല ചര്‍ച്ചകള്‍ നടന്നെങ്കിലും അതൊന്നും വിജയം കണ്ടില്ല. ചൈന നിലപാട് മാറ്റാന്‍ തയ്യാറാവാതിരുന്നതാണ് ഇതിനു കാരണം. സംഘര്‍ഷത്തില്‍ അയവുവരുത്തുന്നതിനു പകരം നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള തങ്ങളുടെ പ്രദേശത്തേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും, കവചിത വാഹനങ്ങളും ആയുധങ്ങളും എത്തിക്കുകയുമാണ് ചൈന ചെയ്തത്. എന്നാല്‍ ഈ സമ്മര്‍ദ്ദത്തിന് ഒരിഞ്ചുപോലും കീഴടങ്ങാന്‍ ഭാരതം തയ്യാറായില്ല. അതിര്‍ത്തിയിലെ ഏതുതരം സ്ഥിതിവിശേഷത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ഭാരതം നടത്തി. സൈനിക നീക്കത്തിനുള്ള റോഡുകളും വ്യോമത്താവളങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ച ഭാരതം, റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കുകയും ബ്രഹ്മോസ് മിസൈലുകള്‍ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. ഇതിനിടെ നിരവധി തവണ അതിര്‍ത്തി സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കി. സാമ്രാജ്യത്വ മോഹത്തിന്റെ കാലം കഴിഞ്ഞിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ചൈനയെ ലക്ഷ്യമിട്ട് തന്ത്രപ്രധാന മേഖലകളില്‍ ഭാരത സൈന്യം നിലയുറപ്പിച്ചത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ വിസ്മയിപ്പിച്ചു. ചിത്രം മാറിയിരിക്കുകയാണെന്ന് ഒട്ടും വൈകാതെ ചൈനയിലെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടത്തിന് മനസ്സിലായി. അപ്പോഴും തങ്ങളുടെ പലതരം സമ്മര്‍ദ്ദങ്ങളിലൂടെ ഭാരത സൈന്യത്തെ പിന്മാറ്റാനാവുമെന്നാണ് ചൈന കരുതിയത്. പക്ഷേ ഈ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി.

ഇപ്പോഴത്തെ പിന്മാറ്റം പല നിലയ്ക്കും നിര്‍ണായകമാണ്. ഇതിനു മുന്‍പ് ചൈനയുടെ സൈന്യം സംഘര്‍ഷത്തിനു ശ്രമിച്ചപ്പോഴൊക്കെ അവരെ അനുനയിപ്പിക്കുകയെന്ന നയമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്ത് നിരവധി തവണ ഇങ്ങനെ സംഭവിച്ചു. എന്നാല്‍ ആദ്യമായാണ് ഭാരതത്തിന്റെ സൈനികശേഷിയുടെ ബലത്തില്‍ ചൈനയ്ക്ക് പിന്മാറേണ്ടിവന്നിരിക്കുന്നത്. സംഘര്‍ഷം മുറ്റിനില്‍ക്കുന്നതിനിടെ ലഡാക്ക് സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി ചൈനയ്ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭാരത സൈനികരുടെ രോഷം നമ്മുടെ ശത്രു കണ്ടുകഴിഞ്ഞുവെന്നും, ഓരോ പര്‍വതശിഖരങ്ങളും സൈനികരുടെ ധീരതയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വേണുവൂതുന്ന കൃഷ്ണഭഗവാനെ ആരാധിക്കുന്ന നാം, സുദര്‍ശനധാരിയായ ഭഗവാനെയും ആരാധിക്കുന്നവരാണെന്ന മോദിയുടെ വാക്കുകള്‍ എല്ലാ സംശയങ്ങളും നീക്കുന്നതായിരുന്നു. കടന്നാക്രമണം മോഹിക്കുന്ന ചൈനയുടെ കണ്ണിലേക്കു നോക്കിയാണ്  നമ്മുടെ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. യാതൊരു വിട്ടുവീഴ്ചയ്ക്കും ഭാരതം തയ്യാറല്ലെന്നും, ഒരു ഏറ്റുമുട്ടലുണ്ടായാല്‍ കനത്ത നഷ്ടം സംഭവിക്കുമെന്നും തിരിച്ചറിഞ്ഞാണ് ഒടുവില്‍ ചൈന പിന്മാറ്റത്തിന് തയ്യാറായിരിക്കുന്നത്. നെഹ്‌റുവിന്റെ ഇന്ത്യയല്ല മോദിയുടെ ഭാരതമെന്ന് ലോകത്തിന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

 

  comment
  • Tags:

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.