×
login
മഹാമാരിക്കാലത്തും മതപക്ഷപാതം

രോഗവ്യാപനത്തിന് ഇടവരുത്തുമെന്നതിനാല്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഏറ്റവും ജനകീയമായി നടക്കുന്ന കാവടി യാത്രയ്ക്ക് കഴിഞ്ഞ ദിവസമാണ് കോടതി അനുമതി നിഷേധിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്രയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. ഒരു വിഭാഗത്തിന്റെ മതവിശ്വാസത്തെ ബാധിക്കുന്ന കാര്യമായിരുന്നിട്ടും പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. പിണറായി സര്‍ക്കാരിന് ഇല്ലാതെ പോയതും ഇതാണ്.

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത് ആറ് സംസ്ഥാനങ്ങളിലാണ്. ഇതില്‍ തന്നെ മഹാരാഷ്ട്രയും കേരളവുമാണ് മുന്നില്‍. ദേശീയതലത്തില്‍ തന്നെ രോഗികളാവുന്നവരില്‍ പകുതിയോളം പേര്‍ കേരളത്തിലാണ്. രോഗവ്യാപന നിരക്കും ദേശീയ ശരാശരിയെക്കാള്‍ വളരെ ഉയര്‍ന്നുനില്‍ക്കുന്നു. ഒരാഴ്ചയായി പ്രതിദിനം രോഗികളാവുന്നവരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ഇത് മാറ്റമില്ലാതെ തുടരുകയും  ചെയ്യുന്നു. കൊവിഡിന്റെ മൂന്നാം തരംഗം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കേരളത്തില്‍ രോഗവ്യാപനത്തെ നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. രോഗികളുടെ എണ്ണം വലിയ ആശങ്കയുണ്ടാക്കുകയാണെന്നും, കനത്ത ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ്. സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ എല്ലാവരെയും ഞെട്ടിക്കുന്ന തീരുമാനങ്ങളാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിലും ബക്രീദ് പ്രമാണിച്ച് കടകള്‍ മൂന്നു ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുകയാണ്. ഇളവുകളുടെ കൂട്ടത്തില്‍  മദ്യശാലകള്‍ തുറക്കാനും അനുമതിയുണ്ട്. ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പോലും ഇക്കുറി മറ്റ് രാജ്യങ്ങളില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ വിലക്കിയിരിക്കുകയാണ്. കൊവിഡ് കണക്കിലെടുത്ത് ഈദുല്‍ ഫിത്തറിന് ഇളവു നല്‍കാതിരുന്ന പാക്കിസ്ഥാന്‍ ബക്രീദിലും ആ നയമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പിണറായി സര്‍ക്കാരിന്റെ കടുത്ത മതപക്ഷപാതം.  

മഹാമാരിയുടെ കാലത്ത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അംഗീകരിക്കാനാവാത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഒരാളുടെ ജീവന്‍ പോലും സുരക്ഷിതമല്ലാത്ത ഒരു കാലത്ത് ജനങ്ങളില്‍ മതപരമായ വിവേചനം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. ഓണത്തിനും ക്രിസ്തുമസിനും നല്‍കാത്ത ഇളവുകളാണ് ബക്രീദിന് നല്‍കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓണത്തിനും ക്രിസ്തുമസിനും ഇളവുകള്‍ നല്‍കാത്തതിനെ ആരും എതിര്‍ത്തിരുന്നില്ല. തങ്ങളുടെ ആഘോഷങ്ങള്‍ക്ക് ഇളവുകള്‍ നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. പ്രകോപനപരമായി പ്രതികരിക്കുകയും ചെയ്തില്ല. ഇപ്പോള്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഭാഗത്തുനിന്ന് അത്തരം പ്രകോപനം ഉണ്ടായപ്പോള്‍ വീണ്ടുവിചാരമില്ലാതെ അതിന് കീഴടങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ക്ഷേത്രങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളിലും ആരാധന നടത്താവുന്നവരുടെ എണ്ണം പരിമിതമായിരിക്കുമ്പോള്‍, ബക്രീദ് പ്രമാണിച്ച് ബന്ധപ്പെട്ട ആരാധനാലയങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുകയുമാണ്. മഹാമാരിക്കിടയിലും ഇങ്ങനെയൊരു ആവശ്യം ചില മതനേതാക്കളുടെയും സംഘടനകളുടെയും ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നു. രോഗവ്യാപനം ക്ഷണിച്ചുവരുത്തുമെന്ന് അറിയാമായിരുന്നിട്ടും മതതീവ്രമായ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത് ന്യായീകരിക്കാനാവില്ല.

രോഗവ്യാപനത്തിന് ഇടവരുത്തുമെന്നതിനാല്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഏറ്റവും ജനകീയമായി നടക്കുന്ന കാവടി യാത്രയ്ക്ക് കഴിഞ്ഞ ദിവസമാണ് കോടതി അനുമതി നിഷേധിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്രയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. ഒരു വിഭാഗത്തിന്റെ മതവിശ്വാസത്തെ ബാധിക്കുന്ന കാര്യമായിരുന്നിട്ടും പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. പിണറായി സര്‍ക്കാരിന് ഇല്ലാതെ പോയതും ഇതാണ്. മതഭേദമില്ലാതെ ജനങ്ങളെ ഒരുപോലെ കാണാന്‍ ഭരണാധികാരികള്‍ ബാധ്യസ്ഥരാണ്. ഭരണഘടനയും നിയമവും അത് അനുശാസിക്കുന്നുണ്ട്. പക്ഷേ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മതവിഭാഗീയതയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് പിണറായി സര്‍ക്കാര്‍ പിന്തുടരുന്നത്. സ്വര്‍ണ കള്ളക്കടത്തുപോലും ഖുറാനെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചവരാണല്ലോ ഇവര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിഹാദി ശക്തികളുടെ പിന്തുണ ലഭിച്ചതിനാല്‍ അവരെ പ്രീണിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും ഈ സര്‍ക്കാര്‍ മടിക്കുന്നില്ല. ഒരു മതവിഭാഗത്തിനു മാത്രമായി കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത് സമഭാവനയ്ക്ക് എതിരാണ്. ഇത്തരം നടപടികള്‍ സാമൂഹ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന വിള്ളലുകള്‍ ജനങ്ങളെ തമ്മിലകറ്റുകയും ശത്രുത വളര്‍ത്തുകയും ചെയ്യും. അതിനാല്‍ ആപല്‍ക്കരമായ വര്‍ഗീയ പ്രീണനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. അധികാരം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല.

 

 

 

 

 

  comment
  • Tags:

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.