×
login
അതിഥികള്‍' അക്രമം തൊഴിലാക്കുമ്പോള്‍

കിഴക്കമ്പലത്തേത് ഒറ്റപ്പെട്ട സംഭവമല്ല. പെരുമ്പാവൂരും പത്തനംതിട്ടയിലും കൊല്ലത്തുമൊക്കെ ഇത്തരം ആസൂത്രിത സ്വഭാവമുള്ള അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇവിടങ്ങളില്‍ പോലീസ് നിഷ്‌ക്രിയരും നിസ്സഹായരുമാകുന്ന കാഴ്ച ജനങ്ങള്‍ കണ്ടതാണ്. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ മരണം മുതല്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നടന്ന മറുനാടന്‍ തൊഴിലാളികള്‍ പ്രതികളായ പൈശാചിക കൊലപാതകങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുകയുണ്ടായി. കുറ്റകൃത്യങ്ങള്‍ ശീലമാക്കിയ ആളുകളെയാണ് ഇവിടെ കണ്ടത്. കുറ്റകൃത്യങ്ങള്‍ക്കുശേഷം നാടുവിട്ട ഇത്തരക്കാരില്‍ ചിലരെ പശ്ചിമബംഗാളില്‍നിന്നും അസമില്‍നിന്നുമൊക്കെയാണ് പോലീസ് പിടികൂടിയത്. സാധാരണ കുറ്റകൃത്യങ്ങളായി ഇവയെ കാണുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കിഴക്കമ്പലം സംഭവം.

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് മറുനാടന്‍ തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും, പോലീസ് വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവം എല്ലാവര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്. ക്രിസ്തുമസ് ആഘോഷത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വഴക്ക് സംഘര്‍ഷത്തിലെത്തുകയും, വിവരമറിഞ്ഞ് എത്തിയ പോലീസിനുനേരെ അക്രമികള്‍ തിരിയുകയുമായിരുന്നു. ഇവരെ നേരിടാനെത്തിയ പോലീസുകാരെ ജീവനോടെ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഔദ്യോഗിക വാഹനം അഗ്നിക്കിരയാക്കിയത്. വന്‍തോതില്‍ പോലീസുകാര്‍ എത്തിയതുകൊണ്ടു മാത്രമാണ് അക്രമം വ്യാപിക്കാതിരുന്നതും അക്രമികളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞതും. ക്രിസ്തുമസ് ആഘോഷത്തിനിടെ തര്‍ക്കമുണ്ടാകാനുള്ള കാരണമെന്തെന്ന് പോലീസ് വെളിപ്പെടുത്തുന്നില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ക്രിസ്തുമസ് ആഘോഷിച്ചതത്രേ. പശ്ചിമബംഗാളിലും മറ്റും നിന്നുള്ള മറ്റൊരു വിഭാഗത്തിന് ഇത് ഇഷ്ടമായില്ലെന്ന് പറയപ്പെടുന്നു. അധികൃതര്‍ മറച്ചുപിടിക്കുന്ന സംഘര്‍ഷത്തിന്റെ സ്വഭാവം ഇതില്‍നിന്നുതന്നെ വ്യക്തമാണ്. നുണകളും കാപട്യങ്ങളും വര്‍ഗീയപ്രീണനവും അട്ടിയിട്ട് കെട്ടിപ്പൊക്കിയ കേരള മോഡല്‍ മതേതരത്വം തകര്‍ന്നു വീഴുമെന്നതുകൊണ്ടാവാം യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു വെളിപ്പെടുത്താതെ അധികൃതര്‍ കാര്യങ്ങള്‍ പൊതിഞ്ഞു പറയുന്നത്. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ നൂറുകണക്കിനാളുകള്‍ അഴിഞ്ഞാടുകയായിരുന്നു. നൂറോളം പേരെ പോലീസ് അറസ്റ്റു ചെയ്തു എന്നറിയപ്പെടുമ്പോള്‍ തന്നെ അക്രമത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. വലിയ കലാപമായി പടര്‍ന്ന് ആരുടെയും ജീവന്‍ പൊലിയാതിരുന്നതില്‍ ആശ്വസിക്കാം.

കിഴക്കമ്പലത്തേത് ഒറ്റപ്പെട്ട സംഭവമല്ല. പെരുമ്പാവൂരും പത്തനംതിട്ടയിലും കൊല്ലത്തുമൊക്കെ ഇത്തരം ആസൂത്രിത സ്വഭാവമുള്ള അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇവിടങ്ങളില്‍ പോലീസ് നിഷ്‌ക്രിയരും നിസ്സഹായരുമാകുന്ന കാഴ്ച ജനങ്ങള്‍ കണ്ടതാണ്. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ മരണം മുതല്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നടന്ന മറുനാടന്‍ തൊഴിലാളികള്‍ പ്രതികളായ പൈശാചിക കൊലപാതകങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുകയുണ്ടായി. കുറ്റകൃത്യങ്ങള്‍ ശീലമാക്കിയ ആളുകളെയാണ് ഇവിടെ കണ്ടത്. കുറ്റകൃത്യങ്ങള്‍ക്കുശേഷം നാടുവിട്ട ഇത്തരക്കാരില്‍ ചിലരെ പശ്ചിമബംഗാളില്‍നിന്നും അസമില്‍നിന്നുമൊക്കെയാണ് പോലീസ് പിടികൂടിയത്. സാധാരണ കുറ്റകൃത്യങ്ങളായി ഇവയെ കാണുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കിഴക്കമ്പലം സംഭവം. കിഴക്കമ്പലത്തെ അക്രമികള്‍ ഒരു പ്രമുഖ സ്ഥാപനത്തിലെ തൊഴിലാളികളാണെന്നതിനാല്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള അവസരമായിക്കണ്ട് ചിലര്‍ രംഗത്തിറങ്ങിയിട്ടുള്ളത് അംഗീകരിക്കാനാവില്ല. ഉത്തരവാദിത്വം ആ കമ്പനിയുടമയ്ക്കുമേല്‍ കെട്ടിവയ്ക്കുന്നത് അവിവേകമായിരിക്കും. ഏത് ഭാഷ സംസാരിക്കുന്നവരായാലും മലയാളികള്‍ പൊതുവെ ഭായിമാരായി കണ്ട ഇവരില്‍ ഒരു വിഭാഗം വിധ്വംസക ശക്തികളുമായി ഉണ്ടാക്കിയിട്ടുള്ള ബന്ധം പലപ്പോഴും വെളിപ്പെടുകയുണ്ടായി. മതതീവ്രവാദികള്‍ക്ക് ആവശ്യം വരുമ്പോള്‍ രംഗത്തിറക്കാനുള്ള 'റിസര്‍വ്ഡ് ഫോഴ്‌സ്'യി ഭായിമാര്‍ മാറുകയാണോ എന്ന ആശങ്ക പലരും പ്രകടിപ്പിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ നടന്ന അക്രമാസക്ത സമരങ്ങളില്‍ മതതീവ്രവാദികള്‍ക്കൊപ്പം മറുനാടന്‍ തൊഴിലാളികളും അണിനിരന്നു. ഇത് നല്‍കുന്നത് ഒട്ടും ശുഭകരമായ സൂചനയല്ലെന്ന് കാര്യങ്ങള്‍ കണ്ണുതുറന്നു കാണുകയും നിഷ്പക്ഷമായി വിലയിരുത്തുകയും ചെയ്യുന്നവര്‍ മനസ്സിലാക്കിയിട്ടുണ്ട്.

സാധാരണക്കാര്‍ മുതല്‍ സമ്പന്നര്‍വരെയുള്ള മലയാളികളെ ആശ്രയിച്ച് ഓരോരോ തൊഴിലെടുക്കുന്നവരാണെങ്കിലും മറുനാടന്‍ തൊഴിലാളികളെ മതപരമായി വേര്‍തിരിച്ച് മുതലെടുക്കുന്ന മതതീവ്രവാദ സംഘടനകള്‍ കേരളത്തില്‍ സജീവമാണ്. തെരഞ്ഞെടുപ്പുകാലത്ത് 'മോദിക്കെതിരെ വോട്ടു ചെയ്യാന്‍' വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പശ്ചിമബംഗാളിലേക്കുമൊക്കെ ഇവരെ ആട്ടിത്തെളിച്ച് കൊണ്ടുപോകുന്നതില്‍ മതതീവ്രവാദികള്‍ക്ക് പങ്കുണ്ട്. ഇത്തരം 'മറുനാടന്‍ വോട്ടര്‍മാര്‍' കേരളത്തിലെ ജനസംഖ്യയില്‍ ഇപ്പോള്‍ ഗണ്യമായ വിഭാഗമാണ്. 30 ലക്ഷത്തിന്റെ ഒരു കണക്കാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നാണ് കരുതപ്പെടുന്നത്. ഇത് അതിശക്തമായ വോട്ടുബാങ്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നാളെ രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷം മാറി ഇക്കൂട്ടരെ കേരളത്തിലെ വോട്ടര്‍മാരായി കിട്ടിയാല്‍ സംസ്ഥാനം ആരു ഭരിക്കണമെന്ന് ഇവര്‍ തീരുമാനിക്കുന്ന സ്ഥിതിവരില്ലേ? ഈ ദുഷ്ടലാക്കു വച്ചാണ് കൊവിഡ് കാലത്ത് 'അതിഥിത്തൊഴിലാളികള്‍' എന്ന ഓമനപ്പേരിട്ടു വിളിച്ചത്. കിഴക്കന്‍ ബംഗാളായിരുന്ന ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരെ ഉപയോഗിച്ച് പശ്ചിമബംഗാളിലെ സിപിഎം ജനകീയാടിത്തറയുണ്ടാക്കിയ ചരിത്രമുണ്ട്. ഇടതുഭരണകാലത്തും മമതാ ബാനര്‍ജിയുടെ ഭരണകാലത്തും അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ ബംഗാളില്‍ വോട്ടുബാങ്കായി പ്രവര്‍ത്തിച്ച അനുഭവം മൂടിവയ്ക്കാനാവില്ല. തുടര്‍ഭരണം സൃഷ്ടിച്ച് കേരളം ബംഗാളാക്കാന്‍ ശ്രമിക്കുന്നവരുടെ കയ്യില്‍ അതിഥിത്തൊഴിലാളികള്‍ ശക്തമായ ആയുധമായിത്തീരും. ജനാധിപത്യ വിശ്വാസികളും സമാധാനകാംക്ഷികളുമായ ജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന വിപല്‍സന്ദേശമാണ് കിഴക്കമ്പലം സംഭവം നല്‍കുന്നത്.

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.