login
ബിജെപി വിരോധത്തിന്റെ വികൃത മുഖം

അധോലോക സംഘങ്ങളും ഭീകരവാദികളും ചെയ്യുന്ന കുറ്റകൃത്യങ്ങളാണ് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഭരിക്കുന്നവരുടെ പിന്തുണയും ഇയാള്‍ക്ക് ലഭിക്കുന്നു. വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. എന്‍ഐഎ അന്വേഷിക്കുന്ന സച്ചിന്‍ വാസെ കേസില്‍ ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്

നങ്ങളില്‍നിന്ന് ഒറ്റപ്പെടുന്ന രാഷ്ട്രീയ കക്ഷികള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ കൊണ്ടുനടക്കുന്ന ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ തനിനിറമാണ് മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തില്‍നിന്ന് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതോടെ ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് രാജിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. മുംബൈ പോലീസ് കമ്മീഷണറായിരുന്ന പരംബീര്‍ സിങ് തന്നെ ആരോപണങ്ങള്‍ ഉന്നയിക്കുകയും, സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തതോടെ രാജിവയ്ക്കണമെന്ന് പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടുവെങ്കിലും മന്ത്രിയുടെ പാര്‍ട്ടിയായ എന്‍സിപി അത് നിരസിക്കുകയായിരുന്നു. രാജിയല്ല, അന്വേഷണമാണ് ആദ്യം വേണ്ടതെന്ന നിലപാടാണ് മന്ത്രിയുടെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. ഈ മന്ത്രിയെ രക്ഷിക്കാന്‍ എന്തെങ്കിലുമൊരു വഴിയുണ്ടോയെന്ന് നോക്കുകയായിരുന്നു. ബാറുടമകളില്‍ നിന്നും മറ്റും മാസംതോറും 100 കോടി രൂപ പിരിച്ചു നല്‍കണമെന്ന് ആഭ്യന്തര മന്ത്രിയെന്ന നിലയ്ക്ക് അനില്‍ ദേശ്മുഖ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന സച്ചിന്‍ വാസെയോട് നിര്‍ദ്ദേശിച്ചിരുന്നുവെന്നാണ് പരംബീര്‍ സിങ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നേരില്‍ കണ്ട് നല്‍കിയ കത്തില്‍ പറയുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച കാര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വാസെ ഇപ്പോള്‍ ജയിലിലാണ്.

അധോലോക സംഘങ്ങളും ഭീകരവാദികളും ചെയ്യുന്ന കുറ്റകൃത്യങ്ങളാണ് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഭരിക്കുന്നവരുടെ പിന്തുണയും ഇയാള്‍ക്ക് ലഭിക്കുന്നു. വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. എന്‍ഐഎ അന്വേഷിക്കുന്ന സച്ചിന്‍ വാസെ കേസില്‍ ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജനവിധി അനുകൂലമായിരുന്നിട്ടും ബിജെപിയെ അധികാരത്തിനു പുറത്തുനിര്‍ത്തി ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് എന്തിനാണെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യം വന്നിരിക്കുകയാണ്. നരേന്ദ്ര മോദിക്കൊപ്പം നിന്നാല്‍ അഴിമതി നടത്താന്‍ അനുവദിക്കില്ലെന്നതിനാലാണ് ഈ പാര്‍ട്ടികള്‍ അവസരവാദ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചത്. പണപ്പെട്ടി നിറയ്ക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇതിനുവേണ്ടി ഏതറ്റംവരെ പോകാനും ഇവര്‍ മടിച്ചില്ല. സച്ചിന്‍ വാസെക്കെതിരായ കേസില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അറപ്പില്ലാതെ പയറ്റുന്ന അധാര്‍മിക രാഷ്ട്രീയത്തിന്റെ ചെറിയൊരംശം മാത്രമാണ്. അന്വേഷണത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതോടെ സര്‍ക്കാരിന്റെ കൂടുതല്‍ ബീഭത്സമായ മുഖം വെളിപ്പെടും. ബിജെപിയെ അധികാരത്തിന് പുറത്തു നിര്‍ത്താന്‍ കഴിഞ്ഞതില്‍ ആഘോഷിച്ച മാധ്യമങ്ങള്‍ അഴിമതി സഖ്യമായ മഹാ വികാസ് അഘാഡി അഴുകിനാറുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്.

പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരുകളെ ബിജെപി അട്ടിമറിക്കുന്നു എന്നാണ് ആക്ഷേപം. കര്‍ണാടകയിലും മധ്യപ്രദേശിലും പോണ്ടിച്ചേരിയിലുമൊക്കെയുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ക്ക് ഭൂരിപക്ഷം നഷ്ടമായതിനെത്തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതാണ് കാരണം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പതിവുള്ള കാര്യമാണിത്. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം ബിജെപി ഉപയോഗിക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്! ഒരു വിഭാഗം മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുന്നു. എന്നാല്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്തുനിര്‍ത്താന്‍ ഏതുതരത്തിലുള്ള സഖ്യവുമാകാം!! അത് മഹത്തായ ജനാധിപത്യം!!! ഇതാണ് മഹാരാഷ്ട്രയില്‍ കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായി മത്സരിച്ച് വിജയിച്ചശേഷം മറുകണ്ടം ചാടി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു ശിവസേന. ബദ്ധശത്രുക്കളായിരുന്ന കോണ്‍ഗ്രസ്സും എന്‍സിപിയും ഒപ്പംചേര്‍ന്നു. യഥാര്‍ത്ഥത്തില്‍ അഴിമതിക്കുള്ള ഒരു സംവിധാനം മാത്രമായിരുന്നു ഇത്. ജനങ്ങള്‍ക്ക് യാതൊരു ഉപകാരവുമില്ലാത്ത ഭരണത്തില്‍ സജീവമായി നടന്ന ഒരേയൊരു കാര്യവും ഇതാണ്. 'വാസെഗേറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വന്‍ അഴിമതി അധികാരത്തില്‍ തുടരാനുള്ള ശിവസേനാ സര്‍ക്കാരിന്റെ ധാര്‍മികാവകാശം നഷ്ടപ്പെടുത്തിയിരിക്കുന്നു. ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ രാജിയോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്. കൂടുതല്‍ ജനരോഷം ക്ഷണിച്ചുവരുത്താതെ രാജിവച്ചൊഴിയുകയാണ് ഈ സര്‍ക്കാര്‍ ചെയ്യേണ്ടത്.

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.