login
എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍‍; രക്ഷാകവചമൊരുക്കി കേന്ദ്രം

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ ആവശ്യമുള്ള എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും എത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രം ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതനുസരിച്ച് വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനു പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുകയും ചെയ്യും. പുതിയ വാക്‌സിനുകളും വികസിപ്പിച്ചെടുക്കുകയാണ്. ഇതൊക്കെ സംഭവിക്കുന്നതോടെ മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പ്രതിരോധ കുത്തിവയ്പ്പ് വിജയകരമായി നടപ്പാക്കിയെന്ന ബഹുമതി മോദി സര്‍ക്കാരിന് സ്വന്തമാവും.

രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വാക്‌സിന്‍ നയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ കുതിപ്പേകുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് ആവശ്യമായ വാക്‌സിന്റെ എഴുപത്തിയഞ്ച് ശതമാനവും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കും. പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിനാണിത്. ഈ മാസം 21 മുതല്‍ പദ്ധതി നടപ്പാക്കിത്തുടങ്ങുമെന്ന പ്രഖ്യാപനം രാജ്യത്തെ ജനങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഭരണഘടന പ്രകാരം പൊതുജനാരോഗ്യം സംസ്ഥാന വിഷയമാണ്. ഇതനുസരിച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുമെന്നും, ഇതിനുവേണ്ട എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുമെന്നുമായിരുന്നു ഇതുവരെയുള്ള നയം. എന്നാല്‍ പല സംസ്ഥാന സര്‍ക്കാരുകളും ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നായിരുന്നു ആവശ്യം. ചില മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഇക്കാര്യം പറഞ്ഞ് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുകയും ചെയ്തു. വാക്‌സിന്‍ സൗജന്യമായി നല്‍കിക്കൂടെയെന്ന്                  സുപ്രീംകോടതിയും ചോദിക്കുകയുണ്ടായി. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് രാജ്യത്ത് മുഴുവന്‍ സൗജന്യമായി വാക്‌സിന്‍ എത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. വാക്‌സിന്റെ വിലയ്ക്കു പുറമെ 150 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കുകയും ചെയ്യാമെന്നത് പ്രായോഗികമായ വ്യവസ്ഥയാണ്.    

വാക്‌സിന്‍ വിതരണത്തിന്റെ തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് അതിന് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നായിരുന്നു പരാതി. ആഗോള നിര്‍മാതാക്കളില്‍നിന്ന് തങ്ങള്‍ വാക്‌സിന്‍ വാങ്ങുമെന്ന് ചില മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. വാക്‌സിന്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീരവാദം മുഴക്കിയത്. സംസ്ഥാന ബജറ്റിലും ഇത് ആവര്‍ത്തിക്കുകയുണ്ടായി. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നിര്‍മിക്കാനുള്ള സമവാക്യത്തിന് രൂപംനല്‍കണമെന്നുവരെ ഒരു മുഖ്യമന്ത്രി ആവശ്യപ്പെട്ടതാണ്. ഫെഡറല്‍ തത്വങ്ങളെ മാനിക്കുന്നതുകൊണ്ട് പ്രധാനമന്ത്രി ഇതിനെയൊന്നും കാര്യമായി വിമര്‍ശിച്ചില്ലെന്നു മാത്രം. മറ്റ് രാജ്യങ്ങളില്‍നിന്ന് വാക്‌സിന്‍ വാങ്ങാന്‍ പഞ്ചാബ് സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പറയുന്നതുപോലെ എളുപ്പമല്ല ഇതെന്ന് മനസ്സിലായപ്പോള്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് വീണ്ടും കേന്ദ്രത്തോട് മുറവിളി കൂട്ടാന്‍ തുടങ്ങി. വാക്‌സിന്‍ കേന്ദ്രം വാങ്ങി നല്‍കണമെന്ന് പ്രതിപക്ഷത്തെ 12 പാര്‍ട്ടികളുടെ നേതാക്കള്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. 50 ശതമാനം വാക്‌സിന്‍ കേന്ദ്രം നല്‍കുമ്പോഴായിരുന്നു ഇത്. 25 ശതമാനം വാക്‌സിനാണ് സംസ്ഥാനം വാങ്ങേണ്ടിയിരുന്നത്. ഇതിനുപോലും കഴിയാതെ വന്നപ്പോഴാണ് അവര്‍ കേന്ദ്രത്തിലേക്ക് തിരിഞ്ഞത്. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാമെന്നായിരുന്നു അന്നത്തെയും വ്യവസ്ഥ.  

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ തന്നെ ചില പ്രാദേശിക പാര്‍ട്ടികള്‍ ഈ പ്രതിസന്ധിയെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിച്ചത്. കുടിയേറ്റത്തൊഴിലാളികളുടെ പലായനം, ലോക്ഡൗണ്‍, വാക്‌സിന്‍ പരീക്ഷണം എന്നിവയിലൊക്കെ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നു.  കുപ്രചാരണങ്ങള്‍ക്കിടയിലും ഒന്നാം തരംഗത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞത് പ്രതിപക്ഷത്തെ നിരാശപ്പെടുത്തി. രണ്ടാം തരംഗത്തെ നേരിടുന്നതില്‍ പ്രധാനമന്ത്രി മോദി പരാജയപ്പെടുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. കോടതികളെപ്പോലും ഇതിനു ദുരുപയോഗിച്ചു എന്നുവേണം കരുതാന്‍. പക്ഷേ സ്വതസിദ്ധമായ രീതിയില്‍ ഇത്തരം പ്രതികൂലാവസ്ഥകളെ മറികടക്കാന്‍ കഴിയുന്ന പ്രധാനമന്ത്രി വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തിലും പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കിയിരിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ ആവശ്യമുള്ള എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും എത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രം ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതനുസരിച്ച് വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനു പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുകയും ചെയ്യും. പുതിയ വാക്‌സിനുകളും വികസിപ്പിച്ചെടുക്കുകയാണ്. ഇതൊക്കെ സംഭവിക്കുന്നതോടെ മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പ്രതിരോധ കുത്തിവയ്പ്പ് വിജയകരമായി നടപ്പാക്കിയെന്ന ബഹുമതി മോദി സര്‍ക്കാരിന് സ്വന്തമാവും.

  comment

  LATEST NEWS


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.