×
login
സാമൂഹ്യനീതിയുടെ സാഫല്യം

കേന്ദ്ര മെഡിക്കല്‍ കോളജുകളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെന്നപോലെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നിലവില്‍ 27 ശതമാനം സീറ്റ് സംവരണമുണ്ട്. സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ പ്രസക്തി. ഒബിസി വിഭാഗങ്ങളില്‍പ്പെട്ട കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം.

ര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മെഡിക്കല്‍, ദന്തല്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അഖിലേന്ത്യാ ക്വാട്ടയില്‍ ഇരുപത്തിയേഴ് ശതമാനം ഒബിസി സംവരണവും, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിരിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ തീരുമാനം രാജ്യത്ത് സാമൂഹ്യ നീതി ഉറപ്പുവരുത്താനുള്ള ശ്രമങ്ങളില്‍ നിര്‍ണായക ചുവടുവയ്പ്പാണ്. പിന്നാക്ക ജനവിഭാഗങ്ങള്‍ വളരെക്കാലമായി ഉന്നയിച്ചുപോരുന്ന ആവശ്യമാണിത്. പക്ഷേ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളൊന്നും ഈ ആവശ്യം പരിഗണിക്കാനോ അംഗീകരിക്കാനോ തയ്യാറായില്ല. മോദി സര്‍ക്കാരിന്റെ വെറുമൊരു പ്രഖ്യാപനമല്ല, തീരുമാനം തന്നെയാണ് ഇതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇതുപ്രകാരം എംബിബിഎസ്, എംഡി, എംഎസ്, ഡിപ്ലോമ, ബിഡിഎസ്, എംഡിഎസ് എന്നീ കോഴ്‌സുകളിലാണ് സംവരണം നിലവില്‍ വരിക. പ്രതിവര്‍ഷം മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.  ഇവരുടെ വളരെക്കാലത്തെ ആഗ്രഹമാണ് സഫലീകൃതമായിരിക്കുന്നത്. അതോടൊപ്പം മുന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട അര്‍ഹതയുള്ളവര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നത് എടുത്തുപറയേണ്ട കാര്യമാണ്. മുന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെങ്കിലും സംവരണം വിലക്കണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞിരുന്നു.

കേന്ദ്ര മെഡിക്കല്‍ കോളജുകളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെന്നപോലെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നിലവില്‍ 27 ശതമാനം സീറ്റ് സംവരണമുണ്ട്. സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ പ്രസക്തി. ഒബിസി വിഭാഗങ്ങളില്‍പ്പെട്ട  കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം. 2007 ല്‍ കേന്ദ്ര വിദ്യാഭ്യാസ സംവരണ നിയമം നടപ്പാക്കിയതിനൊപ്പം എടുക്കാവുന്ന ഒരു തീരുമാനമായിരുന്നു ഇത്. പക്ഷേ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും, സാമൂഹ്യ നീതിയുടെ ശത്രുക്കളായ സ്ഥാപിത താല്‍പ്പര്യക്കാരും അതിന് തടസ്സം നില്‍ക്കുകയായിരുന്നു. സംവരണം എന്നത് സര്‍ക്കാര്‍ സര്‍വീസില്‍ കുറെയാളുകള്‍ക്ക് ജോലി നല്‍കുന്നത് മാത്രമല്ലെന്നും, ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തില്‍ പിന്നാക്കംപോയ ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും ശാക്തീകരിക്കാനുമുള്ള നടപടിയാണെന്നും തിരിച്ചറിയുന്ന ഭരണ നേതൃത്വം ഇല്ലാതെ പോയി. അധഃസ്ഥിത ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനു പകരം അവരെ വോട്ടുബാങ്കുകളാക്കി മാറ്റി രാഷ്ട്രീയ മുതലെടുപ്പിനാണ് പലരും ശ്രമിച്ചത്. സംവരണവും ഇക്കൂട്ടര്‍ ആയുധമാക്കി.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തുതന്നെ നടപ്പാക്കേണ്ടതായിരുന്നു സംവരണാനുകൂല്യങ്ങള്‍. കാകാ കാലേല്‍ക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ ശീതീകരണിയില്‍ വച്ചു. രാജ്യത്തെ ആദ്യ കോണ്‍ഗ്രസ്സിതര സര്‍ക്കാരായിരുന്ന ജനതാ ഭരണകാലത്താണ് മണ്ഡല്‍ കമ്മീഷനെ നിയോഗിച്ചത്. ദൃഢചിത്തനായ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഈ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് വന്നപ്പോഴാണ് ആ സര്‍ക്കാരിനെ, ഒപ്പമുള്ള ചിലരെ വിലയ്‌ക്കെടുത്ത് അട്ടിമറിച്ചത്. പിന്നീട് വി.പി. സിങ് സര്‍ക്കാരിന്റെ കാലത്ത് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലായപ്പോഴേക്കും അവസരങ്ങള്‍ ഏറെ നഷ്ടമാവുകയും, നിരവധി പ്രതിബന്ധങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. സാമൂഹ്യ നീതി പ്രാവര്‍ത്തികമാക്കുന്നതിനു പകരം സമൂഹത്തില്‍ ജാതീയമായ ധ്രുവീകരണമുണ്ടാക്കാനാണ് ചിലര്‍ ശ്രമിച്ചത്. ഈ പശ്ചാത്തലത്തിലാണ് മുന്നാക്ക വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറായത്. പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ കുറവുവരുത്താതെയുള്ള ഈ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയാണ് ഒബിസി വിഭാഗങ്ങള്‍ക്കും മുന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്കും മെഡിക്കല്‍ കോഴ്‌സുകളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടതുപോലെ ഇതുവഴി പുതിയൊരു സാമൂഹ്യ നീതിക്രമം സൃഷ്ടിക്കപ്പെടും.

  comment

  LATEST NEWS


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  തുവ്വൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര്‍ ഒത്തുചേരും; മാപ്പിളക്കലാപ അനുസ്മരണ സദസ്സില്‍ വത്സന്‍തില്ലങ്കേരിയും തേജസ്വി സൂര്യയും പങ്കെടുക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.