×
login
കൊടുംഭീകരവാദിക്ക് ഇത് ജീവിതാന്ത്യം

ഭീകരര്‍ അഴിഞ്ഞാടിയിരുന്ന യാസിന്‍ മാലിക്കുമാരുടെ സ്വന്തം കശ്മീര്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല. യാസിന് ജീവിതാന്ത്യംവരെ തടവുശിക്ഷ ലഭിച്ചത് കശ്മീര്‍ ഭീകരവാദികള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമുള്ള കനത്ത തിരിച്ചടിയാണ്

ശ്മീര്‍ വിഘടനവാദി നേതാവും കൊടുംഭീകരനുമായ യാസിന്‍ മാലിക്കിന് മരണംവരെ തടവുശിക്ഷ വിധിച്ച കോടതിവിധി രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഭീകരവാദികൡനിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിനും,

ഭീകരവാദത്തിന് ധനസഹായം നല്‍കിയതിനും കേസെടുത്ത മാലിക്കിന് വധശിക്ഷ നല്‍കണമെന്നാണ് എന്‍ഐഎ വാദിച്ചത്. ആറ് വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും നാല്‍പത്തിയഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെങ്കിലും ജീവപര്യന്തമെന്നാല്‍ ജീവിതാന്ത്യംവരെയാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ 'താഴ്‌വരയിലെ മനുഷ്യപ്പിശാച്' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ഇസ്ലാമിക ഭീകരവാദി ഇനി പുറംലോകം കാണില്ലെന്ന് ഉറപ്പാണ്. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളൊന്നും നിഷേധിക്കാതിരുന്ന യാസിന്‍, താന്‍ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും സമ്മതിക്കുകയുണ്ടായി. എന്നാല്‍ ഇരുപത്തിയെട്ടു വര്‍ഷമായി അക്രമപ്രവര്‍ത്തനങ്ങളൊന്നും നടത്താതെ സമാധാനത്തിന്റെ മാര്‍ഗത്തിലായിരുന്നുവെന്ന് കോടതിയെ ധരിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.


പാക്കിസ്ഥാന്റെ പിന്തുണയോടെ രൂപീകരിക്കപ്പെട്ട ജെകെഎല്‍എഫ് എന്ന വിഘടനവാദ സംഘടനയുടെ തലവനായ യാസിന്‍ മാലിക് കശ്മീരിലെ ഹിന്ദുവിരുദ്ധ ഹിംസയുടെ ആള്‍രൂപമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് മോദി സര്‍ക്കാര്‍ ഈ സംഘടനയെ നിരോധിച്ചു. 1990കളില്‍ കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യക്ക് നേതൃത്വം നല്‍കിയ പ്രമുഖനായിരുന്നു യാസിന്‍. കശ്മീര്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന യാസിന്‍ കേന്ദ്രമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകള്‍ റൂബിയയെ തട്ടിക്കൊണ്ടുപോയതിലും അഞ്ച് വ്യോമസേനാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലും ആരോപണവിധേയനായി. വിഘടനവാദി നേതാവ് മഖ്ബൂല്‍ ഭട്ടിന് വധശിക്ഷ വിധിച്ച ജസ്റ്റിസ് നീലകണ്ഠ ഗഞ്ജുവിനെ കൊലപ്പെടുത്തിയതിലും ശ്രീനഗറിലെ ദൂരദര്‍ശന്‍ ഡയറക്ടറായിരുന്ന ലാസ കൗളിനെ കൊലപ്പെടുത്തിയതിലും യാസിന് പങ്കുണ്ടായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നിട്ടും സമാധാനത്തിന്റെ വക്താവ് ചമയാനും, സംഭാഷണത്തിന്റെ ഭാഗമാവാനുംയാസിന് കഴിഞ്ഞതാണ് വിരോധാഭാസം. കേന്ദ്രം ഭരിച്ച ബിജെപിയിതര സര്‍ക്കാരുകളും ലെഫ്റ്റ് ലിബറല്‍ മാധ്യമങ്ങളും യാസിനെ കശ്മീരിന്റെ വിമോചകനായി അവതരിപ്പിച്ചു. പാക്കിസ്ഥാനില്‍നിന്ന് പണം കൈപ്പറ്റി ആ രാജ്യത്തിന്റെ നിര്‍ദ്ദേശപ്രകാരം കശ്മീരിനെ ഭാരതത്തില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിച്ച ഈ ഭീകരവാദിക്ക് ഭാരതവിരുദ്ധ പ്രചാരണം നടത്താന്‍ പോലും ചില മാധ്യമങ്ങള്‍ വേദിയൊരുക്കി. ഇയാള്‍ ചെയ്ത കൊടുംപാതകങ്ങളെ വെള്ളപൂശി കശ്മീര്‍ സമാധാന പ്രക്രിയയുടെ മുഖ്യപങ്കാളിയായി അവതരിപ്പിക്കുകയും ചെയ്തു.

കശ്മീര്‍ നേതാക്കളെ വിശ്വാസത്തിലെടുക്കുന്നതിന്റെ ഭാഗമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യാസിനെ ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ഔദ്യോഗിക വസതിയില്‍ ചര്‍ച്ച  നടത്തുകയുണ്ടായി. കോണ്‍ഗ്രസ് ഭരണകാലത്ത് ഈ ഭീകരന്‍ സംരക്ഷിക്കപ്പെട്ടതിന്റെ നേര്‍ചിത്രമാണിത്. യാസിനുമായി സന്തോഷം പങ്കിടുന്ന മന്‍മോഹന്റെ ചിത്രം രാജ്യസ്‌നേഹികള്‍ക്കും സമാധാനപ്രേമികള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഹവാല പണം സ്വീകരിച്ച് കശ്മീര്‍ ഭീകരവാദികളെ സഹായിച്ചതിന് 2019 ല്‍ യാസിന്‍ മാലിക്കിനെ എന്‍ഐഎ അറസ്റ്റുചെയ്തപ്പോള്‍ കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ പലരും അതിനെതിരെ രംഗത്തുവരികയുണ്ടായി. യാസിനെ ഉടന്‍ മോചിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പാക്കിസ്ഥാനിലെ ഭരണാധികാരികളില്‍നിന്നും, ബുദ്ധിജീവികളായി അറിയപ്പെടുന്നവരില്‍നിന്നും നിര്‍ലോഭമായി പിന്തുണ ലഭിച്ച യാസിനുമായി അരുന്ധതി റോയിയെപ്പോലുള്ളവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യാസിന് വധശിക്ഷ നല്‍കണമെന്ന് വിചാരണക്കോടതിയില്‍ എന്‍ഐഎ ആവശ്യപ്പെട്ടപ്പോള്‍ പാക് മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മറ്റും പറഞ്ഞത് ഇയാളെ ഉടന്‍ മോചിപ്പിക്കണമെന്നാണ്. ആകാര്‍ പട്ടേലിനെപ്പോലുള്ള 'മനുഷ്യാവകാശ രക്ഷസ്സുകളും' യാസിനുവേണ്ടി രംഗത്തുവന്നിട്ടുണ്ട്. കാലം മാറിയത് ഇവര്‍ ഉള്‍ക്കൊള്ളുന്നില്ല. ഭീകരര്‍ അഴിഞ്ഞാടിയിരുന്ന യാസിന്‍ മാലിക്കുമാരുടെ സ്വന്തം കശ്മീര്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല. യാസിന് ജീവിതാന്ത്യംവരെ തടവുശിക്ഷ ലഭിച്ചത് കശ്മീര്‍ ഭീകരവാദികള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമുള്ള കനത്ത തിരിച്ചടിയാണ്.

  comment

  LATEST NEWS


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


  പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.