×
login
പാഴായിപ്പോയ പാര്‍ട്ടി കോണ്‍ഗ്രസ്

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടന്ന മഹാകാര്യമായി പറയുന്നത് പശ്ചിമബംഗാളില്‍നിന്നുള്ള രാമചന്ദ്ര ഡോമിനെ പൊളിറ്റ് ബ്യൂറോയിലേക്കെടുത്ത് ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തിയെന്നാണ്. വാസ്തവത്തില്‍ സിപിഎം പുലര്‍ത്തുന്ന ദളിത് വിരോധത്തിന്റെ ആഴമാണ് ഇതിലൂടെ വ്യക്തമായത്. പാര്‍ട്ടി നിലവില്‍ വന്ന് ആറ് പതിറ്റാണ്ടോളമായിട്ടും പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയില്‍ ഇതുവരെ ഒരു ദളിതന് പ്രവേശനം നല്‍കാതിരുന്നതിനു പിന്നിലെ സവര്‍ണ മനോഭാവമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ണക്കൊഴുപ്പുകൊണ്ട് സംഘടിപ്പിച്ച ഒരു രാഷ്ട്രീയ മാമാങ്കം പതിവു കലാപരിപാടികളോടെ അവസാനിച്ചു എന്നതിനപ്പുറം കണ്ണൂരില്‍ ചേര്‍ന്ന സിപിഎമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ദേശീയ രാഷ്ട്രീയത്തില്‍ യാതൊന്നും അടയാളപ്പെടുത്തുന്നില്ല. സീതാറാം യെച്ചൂരി മൂന്നാമതും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതും പിണറായിയുടെ വിശ്വസ്തരും വിഎസ് പക്ഷത്തുനിന്ന് കൂറുമാറിയ ചിലരും പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കയറിപ്പറ്റിയതുമൊക്കെ രാഷ്ട്രീയമായി ഒരു പ്രാധാന്യവും അര്‍ഹിക്കുന്നില്ല. കേരളത്തില്‍ മാത്രമാണ് സിപിഎം എന്ന പാര്‍ട്ടി അവശേഷിക്കുന്നതെന്ന് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. കേരള പാര്‍ട്ടിയുടെ മുതലാളി പിണറായി വിജയനാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് നേതാക്കളുണ്ടെങ്കിലും അഖിലേന്ത്യാ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതും പിണറായി തന്നെ. പാര്‍ട്ടിയില്‍ യെച്ചൂരി ആഗ്രഹിക്കുന്ന ഒരു കാര്യം നടക്കണമെങ്കില്‍പ്പോലും കേരളത്തിലെ കാരണഭൂതന്‍ കനിയണം. സമ്മേളനത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പിണറായിയുടെ സര്‍വാധിപത്യം തെളിഞ്ഞു കണ്ടു. പാര്‍ട്ടി കോണ്‍ഗ്രസ്സ് അടുത്തുവന്നതോടെ പതിവിന് വ്യത്യസ്തമായി യെച്ചൂരി ചില പ്രസ്താവനകള്‍ നടത്തുകയുണ്ടായി. ബിജെപിയിതര മുഖ്യമന്ത്രിമാരില്‍ ഏറ്റവും മികച്ചത് തമിഴ്‌നാട്ടിലെ എം.കെ. സ്റ്റാലിനാണ്, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പാര്‍ട്ടി ഇടപെടില്ല, പദ്ധതി പിണറായിയുടെ ആഗ്രഹമാണ് എന്നൊക്കെയുള്ള യെച്ചൂരിയുടെ പ്രഖ്യാപനങ്ങള്‍ ഒരു സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായിരുന്നു. പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന പിണറായി സ്വന്തം തട്ടകത്തില്‍ വച്ച് മൂന്നാമൂഴം അനുവദിക്കാതെ തന്നെ വെട്ടിനിരത്തുമോ എന്ന ആശങ്ക യെച്ചൂരിക്കുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ നേരത്തെ പറഞ്ഞതൊക്കെ യെച്ചൂരി മാറ്റിപ്പറയുകയും ചെയ്തു.

ആശയസമരങ്ങളെന്ന പേരിലും അടവുനയങ്ങളെന്ന പേരിലും അര്‍ത്ഥശൂന്യമായ കോലാഹലങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അരങ്ങേറിയത്. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായി കൂട്ടുകൂടേണ്ടതുണ്ടോ എന്നതായിരുന്നു വലിയ ചര്‍ച്ചാ വിഷയം. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു ചോദ്യം തന്നെ അസംബന്ധമാണ്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സും സിപിഎമ്മും ഒറ്റക്കെട്ടാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ പ്രത്യക്ഷമായും മറ്റിടങ്ങളില്‍ പരോക്ഷമായും ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസ്സും 'കൈ'കോര്‍ത്തു. കനത്ത തോല്‍വിയായിരുന്നു ഫലം. പല നിയമസഭാതെരഞ്ഞെടുപ്പുകളിലും ഇരുപാര്‍ട്ടികളും ഒറ്റക്കെട്ടായി മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തു. സത്യം ഇതായിരിക്കെ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് ഒപ്പം നില്‍ക്കുമോ എന്ന യെച്ചൂരിയുടെ ചോദ്യം ഒരു വിരോധാഭാസമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണിത്. കര്‍ഷക സമരത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടായിരുന്നില്ലേ? സമരത്തെ നയിക്കുന്നത് തങ്ങളാണെന്നും അത് മോദി ഭരണത്തെ പിഴുതെറിയുമെന്നും കേരളത്തില്‍ നിന്നുപോയി ദല്‍ഹിയില്‍ തമ്പടിച്ച ചില സിപിഎം നേതാക്കള്‍ അവകാശവാദം ഉന്നയിക്കുകയുണ്ടായി. എന്നിട്ടെന്താണ് സംഭവിച്ചത്? അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയ കര്‍ഷകര്‍ കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും പുറംകാലുകൊണ്ട് തൊഴിച്ചു. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഒന്നിച്ചാലും ശബ്ദകോലാഹലം സൃഷ്ടിക്കാമെന്നല്ലാതെ ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെ ചെറുചലനം പോലും ഉണ്ടാക്കാനാവില്ല. ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ട വസ്തുതയാണിത്.

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടന്ന മഹാകാര്യമായി പറയുന്നത് പശ്ചിമബംഗാളില്‍നിന്നുള്ള രാമചന്ദ്ര ഡോമിനെ പൊളിറ്റ് ബ്യൂറോയിലേക്കെടുത്ത് ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തിയെന്നാണ്. വാസ്തവത്തില്‍ സിപിഎം പുലര്‍ത്തുന്ന ദളിത് വിരോധത്തിന്റെ ആഴമാണ് ഇതിലൂടെ വ്യക്തമായത്. പാര്‍ട്ടി നിലവില്‍ വന്ന് ആറ് പതിറ്റാണ്ടോളമായിട്ടും പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയില്‍ ഇതുവരെ ഒരു ദളിതന് പ്രവേശനം നല്‍കാതിരുന്നതിനു പിന്നിലെ സവര്‍ണ മനോഭാവമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പൊളിറ്റ് ബ്യൂറോയില്‍ ദളിതരില്ലാതെ പോയത് ചരിത്രപരമായ കാരണങ്ങളാലാണെന്ന് യെച്ചൂരി പറയുന്നത് ശുദ്ധ കാപട്യമാണ്. മറ്റ് പാര്‍ട്ടികള്‍ സ്വന്തം അധ്യക്ഷനായും മുഖ്യമന്ത്രിയായും രാഷ്ട്രപതിയായുമൊക്കെ ദളിതരെ നിയോഗിച്ചപ്പോള്‍ സിപിഎമ്മിനു മാത്രം ഇക്കാര്യത്തില്‍ എന്തായിരുന്നു തടസ്സം?  പിണറായിയുടെ കാപട്യവും പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ പുറത്തായി. സമ്മേളന കാലത്ത് ചര്‍ച്ചയാവാതാരിക്കാന്‍ കെ റെയിലിന്റെ കല്ലിടല്‍ നിര്‍ത്തിയിരുന്നു. സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പിണറായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ സാമൂഹ്യാഘാത പഠനം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും, റെയില്‍വെയുടെ ഭൂമിയില്‍ കല്ലിടാന്‍ അനുവദിക്കില്ലെന്നും, സാമ്പത്തികാനുമതിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതോടെ പിണറായി ജനങ്ങളോട് നുണ പറയുകയാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നതിന്റെ പേരില്‍  കേന്ദ്രമന്ത്രി വി. മുരളീധരനു നേരെ കുതിര കയറിയ മുഖ്യമന്ത്രിക്ക് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ച കാര്യങ്ങളില്‍ മിണ്ടാട്ടം മുട്ടി. കോണ്‍ഗ്രസ്സുകാരനായ കെ.വി.തോമസിനെ പിടിച്ചുവലിച്ച് കണ്ണൂരില്‍ എത്തിക്കാന്‍ കഴിഞ്ഞതിലൂടെ ഒന്നുരണ്ടു ദിവസം മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞതിനപ്പുറം പാര്‍ട്ടി കോണ്‍ഗ്രസ്സ് ഒരു രാഷ്ട്രീയ പ്രഹസനമായി അവസാനിക്കുകയായിരുന്നു.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.