അമേരിക്കയില്‍ തന്നെ നേരത്തെ പന്നിയുടെ വൃക്ക ആദ്യമായി ശരീരത്തില്‍ പിടിപ്പിക്കുകയുണ്ടായി. പന്നിയുടെ കോശങ്ങളും ഹൃദയവാല്‍വുകളും ത്വക്കും ഇതുപോലെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പന്നിയുടെ ഹൃദയവും മനുഷ്യന് സ്വീകരിക്കുന്നത
ശാസ്ത്രം ജയിച്ചു, മനുഷ്യന് തോറ്റു എന്നായിരുന്നു ന്യൂട്ടോണിയന്‍ സയന്‍സിന്റെ അപ്രമാദിത്വം നിലനിന്നിരുന്ന കാലത്ത് ആപ്തവാക്യം പോലെ ആവര്‍ത്തിക്കപ്പെട്ടത്. എന്നാല്‍ ഒരു കാര്യം ശരിയാണെന്ന് സ്ഥലകാലബദ്ധമല്ലാതെ ആവര്‍ത്തിച്ച് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അത് ശാസ്ത്രമാണെന്ന ധാരണയല്ല ഇന്നുള്ളത്. തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുന്നതാണ് കണികാ ഭൗതികത്തിന്റെ കാലത്ത് ശാസ്ത്രം. പക്ഷേ ശാസ്ത്രത്തിന്റെ നേട്ടങ്ങളില്‍ അമിതമായി വിശ്വസിക്കുന്നവര്‍ അതൊരു അന്ധവിശ്വാസത്തിന്റെ തലത്തിലേക്ക് വളര്‍ത്തിയെടുത്തിരിക്കുന്നു. ഇക്കൂട്ടര്‍ക്ക് ആധുനിക ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടായിട്ടുള്ള അത്യത്ഭുതകരമായ കണ്ടുപിടുത്തങ്ങളോട് യോജിപ്പില്ല. ഈ കണ്ടുപിടുത്തങ്ങളുടെ പേരില്‍ അത് നടത്തിയ പ്രതിഭാശാലികളായ ശാസ്ത്രജ്ഞര്‍ക്ക് നൊബേല്‍ പുരസ്കാരങ്ങള്‍ പോലും ലഭിച്ചിട്ടും മേല്‍പ്പറഞ്ഞ ശാസ്ത്ര മൗലികവാദികള്‍ മുഖംതിരിഞ്ഞു നില്‍പ്പാണ്. അവര്‍ക്ക് എപ്പോഴും ശാസ്ത്രത്തിനു മുന്നില്‍ മനുഷ്യന് തോല്‍ക്കുന്നതാണ് ഇഷ്ടം. ഈ സാഹചര്യത്തിലാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വിജയകരമായി വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത മാനവരാശിക്ക് പ്രത്യാശ പകര്‍ന്നു നല്‍കുന്നത്. അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിസിന് സെന്ററിലാണ് വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ വലിയൊരു നാഴികക്കല്ലെന്ന് പറയാവുന്ന ഈ ശസ്ത്രക്രിയ നടന്നത്. ഇതിന് നേതൃത്വം നല്കിയ ഡോ. ബാര്ട്ട്ലി ഗ്രിഫിത്തിലൂടെ ലോകം ഒരു രക്ഷകനെ കാണുകയാണ്.
മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ വച്ചുപിടിപ്പിക്കുന്നതിന്റെ കഥകള്‍ ഭാരതീയ പുരാണങ്ങളിലും ഇതിഹാസ ഗ്രന്ഥങ്ങളിലുമൊക്കെ സമൃദ്ധമാണ്. അശ്വിനീ ദേവന്മാര് ഇതില്‍ വിദഗ്ധരായിരുന്നുവത്രേ. മറ്റൊരു മൃഗത്തില്‍ നിന്ന് കോശമോ അവയവമോ മനുഷ്യന് സ്വീകരിക്കുന്ന രീതിയെ സിനോ ട്രാന്സ്പ്ലാന്റേഷന് എന്നാണ് പറയുന്നത്. മനുഷ്യരുടെ അവയവങ്ങളോടുള്ള ജൈവസമാനതകളും ഏറെക്കുറെ തുല്യമായ വലുപ്പവുമുള്ളതുകൊണ്ടാണ് പന്നിയുടെ അവയവങ്ങള്‍ കൂടുതലായി സ്വീകരിക്കുന്നത്. അമ്പത്തിയേഴുകാരനായ ഡേവിഡ് ബെന്നറ്റ് എന്ന ഹൃദ്രോഗിയാണ് ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് അമേരിക്കയില്‍ വിധേയനായത്. പന്നിയുടെ ഹൃദയം ബെന്നറ്റിന്റെ ശരീരം നാല് ദിവസമായിട്ടും തിരസ്കരിക്കാത്തതും, ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണപോലെ തുടരുന്നതും വൈദ്യശാസ്ത്രത്തിന് വലിയ പ്രതീക്ഷനല്‍കുന്നു. മനുഷ്യര്‍ക്കു വേണ്ടിവരുന്ന അവയവങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതുമൂലം നിരവധി ജീവനുകളാണ് പൊലിയുന്നത്. അവയവ കൈമാറ്റത്തിന് വലിയ തോതിലുള്ള പണം ആവശ്യമായതിനാല്‍ ഈ രംഗത്ത് ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ തന്നെ നേരത്തെ പന്നിയുടെ വൃക്ക ആദ്യമായി ശരീരത്തില്‍ പിടിപ്പിക്കുകയുണ്ടായി. പന്നിയുടെ കോശങ്ങളും ഹൃദയവാല്‍വുകളും ത്വക്കും ഇതുപോലെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പന്നിയുടെ ഹൃദയവും മനുഷ്യന് സ്വീകരിക്കുന്നത്. അതിമഹത്തായ ഈ പരീക്ഷണം വിജയിച്ചാല്‍ അത് വൈദ്യശാസ്ത്രത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കും. അഥവാ ഈ പരീക്ഷണം പരാജയപ്പെടുകയാണെങ്കില്‍ തന്നെയും കൂടുതല്‍ സൂക്ഷ്മതയോടെ മുന്നോട്ടുപോകാനുള്ള വഴി തെളിഞ്ഞുകിട്ടും. പലപ്പോഴും പരാജയങ്ങളുടെ ആകെത്തുകയായാണല്ലോ വിജയം വന്നുചേരുക. ഇക്കാര്യത്തിലും അതിന് മാറ്റമുണ്ടാവില്ല.
അമേരിക്കയിലെ പുതിയ പരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ എല്ലാവിധ ബഹുമതികള്‍ക്കും അര്‍ഹരാവുമ്പോള്‍ തന്നെ കാല് നൂറ്റാണ്ടു മുന്‍പ് ഭാരതത്തില്‍ അസം സ്വദേശിയായ ഒരു ഡോക്ടര്‍ ഇത്തരം ഒരു പരീക്ഷണം നടത്തിയിരുന്നു എന്നത് വളരെ കൗതുകകരമായ അറിവായിരിക്കും. ഡോ. ധനിറാം ബറുവ എന്ന ഭിഷഗ്വരന് അതിന് ജയില്‍ ശിക്ഷ പോലും അനുഭവിക്കേണ്ടി വന്നു. പന്നിയുടെ ഹൃദയവും ശ്വാസകോശവും വച്ചുപിടിപ്പിച്ച ഒരു ഹൃദ്രോഗി ഒരാഴ്ചയ്ക്കുശേഷം മരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ അവയവംകൊണ്ടാണ് അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ശസ്ത്രക്രിയ നടത്തിയതെന്ന പ്രത്യേകതയുണ്ട്. അതിനാല്‍ വിജയസാധ്യത ഏറുകയും ചെയ്യും.
ജനിതക ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലുമൊക്കെ സമകാലീന ലോകത്ത് ഉണ്ടായിട്ടുള്ള കണ്ടുപിടുത്തങ്ങള്‍ ഇതുവരെ മനുഷ്യന് ആര്‍ജിച്ചിട്ടുള്ള പല അറിവുകളെയും മറികടക്കുന്നതാണ്. അപ്പോഴും ശാസ്ത്രത്തിന്റെ ഈ വിജയത്തില്‍ മനുഷ്യന് തോല്ക്കുന്നില്ല. കാരണം ഇത്തരം കണ്ടുപിടുത്തങ്ങള്‍ വെറുതെ സംഭവിക്കുകയല്ലല്ലോ. പരീക്ഷണശാലകള്‍ക്കപ്പുറം മനുഷ്യ മനസ്സും മസ്തിഷ്കവും തന്നെയാണ് ഇതിലേക്ക് വഴിതെളിക്കുന്നത്.
പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി
പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഈ കമ്യൂണിസ്റ്റ് മുഷ്ക്ക് കേരളത്തിന് ശാപം
കോടികള്‍ വിതയ്ക്കുന്ന വിധ്വംസക പദ്ധതികള്‍
മറനീങ്ങുന്നത് മാധ്യമ ഭീകരത
കുത്തുകിട്ടിയിരിക്കുന്നത് ചൈനയുടെ ചങ്കിനുതന്നെ
പ്രഖ്യാപനങ്ങളുടെ പൊള്ള ബജറ്റ്
സമാനതകളില്ലാത്ത നയതന്ത്ര വിജയം