×
login
ചൈനയെ നേരിടാന്‍ പ്രതിജ്ഞാബദ്ധം

ഉക്രൈനിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യയെ തുറന്നെതിര്‍ക്കാതിരുന്ന ഭാരതത്തിന്റെ നിലപാടില്‍ ക്വാഡ് സഖ്യത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇത് ടോക്കിയോ ഉച്ചകോടിയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുമെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുകയുണ്ടായി. എന്നാല്‍ വിമര്‍ശനം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭാരതത്തിന്റെ നിലപാട് മാനിക്കാന്‍ സഖ്യരാജ്യങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു

പ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ സമാപിച്ച ക്വാഡ് ഉച്ചകോടി ലോകത്തിന് നല്കിയിരിക്കുന്ന സന്ദേശം വളരെ വ്യക്തമാണ്. മാറിയ കാലത്ത് ഏറ്റവും കരുത്തുറ്റതും ഫലപ്രദവുമായ ശാക്തിക ചേരികളിലൊന്നായി ഈ സഖ്യം മാറിയിരിക്കുന്നു. ഇന്തോ-പസഫിക് മേഖലയിലെ ഭൗമരാഷ്ട്രീയത്തെയും സുരക്ഷാ സാഹചര്യങ്ങളെയും സ്വാധീനിക്കുന്ന വിധത്തില്‍ സമീപകാലത്തു നടന്ന ഏറ്റവും പ്രധാനപ്പെട്ട കൂടിച്ചേരലുകളിലൊന്നായിരുന്നു ഇത്. ഭാരതം, ജപ്പാന്‍, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഖ്യമായ ക്വാഡ് കൊവിഡ് മഹാമാരിയുടെയും റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെയും നിഴലില്‍നിന്ന് പുറത്തുവന്ന് തങ്ങളുടെ പൊതുതാത്പര്യം പ്രകടമാക്കിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനിടെ നാലാംതവണയാണ് ഈ സഖ്യത്തില്‍പ്പെടുന്ന രാജ്യങ്ങളുടെ തലവന്മാര്‍ ഒത്തുചേരുന്നത്. കഴിഞ്ഞ സപ്തംബറില്‍ വാഷിങ്ടണില്‍ സമ്മേളിച്ച ഇവര്‍ പിന്നീട് രണ്ട് തവണ ഓണ്‍ലൈനായും യോഗം ചേര്‍ന്നു. വളരെ ചുരുങ്ങിയ കാലംകൊണ്ട് ക്വാഡ് സഖ്യം നേടിയ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ചൈനയെ നേരിടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 2017 ല്‍ ക്വാഡ് സഖ്യം രൂപംകൊണ്ടത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന് മുന്‍കയ്യെടുക്കുകയുണ്ടായി. ക്വാഡ് സഖ്യത്തില്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് ചൈനയുമായുള്ള ബന്ധം ഇതിനു മുന്‍പുതന്നെ മോശമാവാന്‍ തുടങ്ങിയിരുന്നു.

ഉക്രൈനിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യയെ തുറന്നെതിര്‍ക്കാതിരുന്ന ഭാരതത്തിന്റെ നിലപാടില്‍ ക്വാഡ് സഖ്യത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇത് ടോക്കിയോ ഉച്ചകോടിയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുമെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുകയുണ്ടായി. എന്നാല്‍ വിമര്‍ശനം  നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭാരതത്തിന്റെ നിലപാട് മാനിക്കാന്‍ സഖ്യരാജ്യങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ സ്വന്തം താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ റഷ്യയെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കാത്തതെന്ന് ഭാരതം  വ്യക്തമാക്കിയിരുന്നു. ഉപരോധം മറികടന്ന് റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങരുതെന്ന അമേരിക്കയുടെയും മറ്റും നിര്‍ദേശത്തെയും ഭാരതം തള്ളിക്കളയുകയുണ്ടായി. അതേസമയം തങ്ങള്‍  യുദ്ധത്തിനെതിരാണെന്നും, സമാധാനപരമായ സംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നും അതിര്‍ത്തികള്‍ മാനിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാകണമെന്നും ഭാരതം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കയുടെയും ഭാരതത്തിന്റെയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധമന്ത്രിമാരും കൂടിക്കാഴ്ച നടത്തി ഉക്രൈന്‍ വിഷയം ചര്‍ച്ച ചെയ്തത് വിയോജിപ്പുകള്‍ കുറച്ചുകൊണ്ടുവരാന്‍ സഹായിച്ചു.  


റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഭാരതവും അമേരിക്കയും സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അകല്‍ച്ച സൃഷ്ടിച്ചിരുന്നു. ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ അഭിപ്രായഭിന്നതകള്‍ മറച്ചുവച്ചതുമില്ല. ഇതോടെ ഇരുരാജ്യങ്ങളും അകലുകയാണെന്നും, ചൈനയ്‌ക്കെതിരായ ഭാരതത്തിന്റെ പോരാട്ടത്തില്‍ ഇനിയങ്ങോട്ട് അമേരിക്കയുടെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ലെന്നും ചില ശക്തികള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഭാരതത്തിനെതിരെ എക്കാലവും ശത്രുതാ മനോഭാവത്തോടെ പെരുമാറുന്ന ചൈനയ്‌ക്കൊപ്പം നില്ക്കുന്നവരാണ് ഇങ്ങനെ മുതലക്കണ്ണീരൊഴുക്കിയത്. ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ എല്ലാ തെറ്റിദ്ധാരണകളും നീങ്ങിയിരിക്കുകയാണ്. വിവിധമേഖലകളില്‍ പൂര്‍വാധികം ശക്തമായി സഹകരിക്കാനുള്ള പ്രധാന തീരുമാനങ്ങള്‍ ഈ കൂടിക്കാഴ്ചയിലുണ്ടായി. ഭാരതവും അമേരിക്കയും തമ്മിലുള്ള അകല്‍ച്ചയില്‍ നിന്ന് മുതലെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇപ്പോള്‍ നിരാശപ്പെടേണ്ടിവന്നിരിക്കുകയാണ്. ഇന്തോ-പസഫിക് മേഖലയില്‍ ആധിപത്യം ചെലുത്താനുള്ള ചൈനയുടെ നീക്കത്തെ സംയുക്തമായി ചെറുക്കാന്‍ ധാരണയായി എന്നതാണ് ക്വാഡ് ഉച്ചകോടിയുടെ പ്രാധാന്യം.

നയതന്ത്രതലത്തിലെ ഈ ഒറ്റപ്പെടലില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ജപ്പാനു മുകളിലൂടെ ചൈന വിമാനം പറത്തിയത്. ചൈനയെ നേരിടുന്നതിലെ ഭാരതത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ടോക്കിയോയില്‍ പ്രകടമായത്.

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.