login
ജലീലിന്റെ രാജി അനിവാര്യം

ഇസ്ലാമിക മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും വക്താവായിരുന്ന ജലീല്‍ ഇടതുപക്ഷത്ത് ചേക്കേറിയ കാലം മുതല്‍ പിണറായിയുടെ ഇഷ്ടക്കാരനാണ്. ഇതിനു പിന്നില്‍ ഇനിയും പുറംലോകം അറിയാത്ത നിരവധി കഥകളുണ്ട്. ജലീലിനെതിരെ ചെറുവിരലനക്കാന്‍ പോലും പിണറായിക്കാവില്ല. കാരണം അങ്ങനെയെന്തെങ്കിലും നടപടിയുണ്ടായാല്‍ ആ നിമിഷം പിണറായി അരക്ഷിതനാവും.

സിപിഎം എന്ന പാര്‍ട്ടിയെക്കുറിച്ചും, ആ പാര്‍ട്ടിയുടെ നേതാവായ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പൊതുസമൂഹത്തിന് ഇപ്പോഴും വലിയ തെറ്റിദ്ധാരണയാണുള്ളത്. ഇതുകൊണ്ടാണ്, ബന്ധുനിയമനത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിനാല്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത വിധിച്ചിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി എന്തുകൊണ്ടാണ് പുറത്താക്കാത്തതെന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തുന്നത്. ധാര്‍മികതയുടെ പേരില്‍ മന്ത്രി ജലീല്‍ രാജിവയ്ക്കുകയോ, അല്ലാത്തപക്ഷം മുഖ്യമന്ത്രി പുറത്താക്കുകയോ ചെയ്യണമെന്ന ആവശ്യം അസ്ഥാനത്താണ്. കാരണം ഇങ്ങനെയൊരു ധാര്‍മിക ബോധമുള്ളവരല്ല ഇവര്‍ രണ്ടുപേരുമെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുണ്ട്. അനധികൃത ഖുറാന്‍ വിതരണം, ഇഷ്ടക്കാര്‍ക്കു മാര്‍ക്ക് ദാനം, മലയാള സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഭൂമി വിവാദം എന്നിങ്ങനെയുള്ള ആരോപണങ്ങളുയര്‍ന്നപ്പോഴും, കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോഴും മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ്. പക്ഷേ ജലീലിനുവേണ്ടി വീറോടെ വാദിക്കുകയും, സര്‍വശക്തിയും സമാഹരിച്ച് സംരക്ഷിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. ജലീലിനെ സംരക്ഷിക്കാന്‍ മാത്രം നിയുക്തനായ ആളെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറിയത്. ലോകായുക്തയല്ല, സുപ്രീംകോടതിയുടെ ഫുള്‍ ബഞ്ച് തന്നെ ജലീലിനെതിരെ വിധി പറഞ്ഞാലും പിണറായി മറിച്ചൊരു നിലപാട് എടുക്കുകയില്ല.

ലോകായുക്തയുടെ വിധിയില്‍ യാതൊരു അവ്യക്തതയുമില്ല. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ബന്ധുവായ കെ.ടി. അദീപിനെ യോഗ്യതയില്‍ മാറ്റം വരുത്തി നിയമിച്ചതില്‍ ജലീല്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാണ് ലോകായുക്ത ഫുള്‍ ബഞ്ചിന്റെ വിധി. ഈ കുറ്റം ചെയ്ത ജലീല്‍ മന്ത്രിയായി തുടരാന്‍ പാടില്ലെന്ന് വിധിയില്‍ അസന്ദിഗ്ധമായി പറയുന്നു. കോടതികളില്‍നിന്ന് പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ നിരവധി മന്ത്രിമാര്‍ സ്ഥാനം രാജിവച്ച ചരിത്രം കേരളത്തിലുണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍നിന്ന് മന്ത്രി മാണി രാജിവച്ചത് ഇതിലൊന്നാണ്. മാണിയുടെ രാജി തങ്ങളുടെ വിജയമായി ആഘോഷിച്ചവരാണ് സിപിഎമ്മും ഇടതുമുന്നണിയും. ലോകായുക്ത കേസെടുത്തതിന്റെ പേരില്‍ കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ബി.എസ്. യെദ്യൂരപ്പ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടവരാണ് സിപിഎം. ജലീല്‍ കുറ്റക്കാരനെന്നാണ് ലോകായുക്ത വിധിച്ചിട്ടുള്ളത്. എന്നിട്ടും വിധിപ്പകര്‍പ്പ് കിട്ടിയിട്ടില്ല, ഔദ്യോഗികമായി അറിയിക്കട്ടെ എന്നൊക്കെയുള്ള തൊടുന്യായങ്ങള്‍ പറഞ്ഞ് ജലീലിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. ഹൈക്കോടതിയില്‍ അപ്പീല്‍ പോയി കാലതാമസം വരുത്താം. അതിനിടെ ഈ മന്ത്രിസഭയുടെ കാലാവധിയും അവസാനിക്കും. ഇതാണ് മുഖ്യമന്ത്രിയുടെയും ജലീലിന്റെയും തന്ത്രം.

കെ.ടി. ജലീല്‍ ആരാണെന്ന് കേരളീയര്‍ക്കറിയാം. ഇസ്ലാമിക മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും വക്താവായിരുന്ന ജലീല്‍ ഇടതുപക്ഷത്ത് ചേക്കേറിയ കാലം മുതല്‍ പിണറായിയുടെ ഇഷ്ടക്കാരനാണ്. ഇതിനു പിന്നില്‍ ഇനിയും പുറംലോകം അറിയാത്ത നിരവധി കഥകളുണ്ട്. ജലീലിനെതിരെ ചെറുവിരലനക്കാന്‍ പോലും പിണറായിക്കാവില്ല. കാരണം അങ്ങനെയെന്തെങ്കിലും നടപടിയുണ്ടായാല്‍ ആ നിമിഷം പിണറായി അരക്ഷിതനാവും. പല കാരണങ്ങളാല്‍ മൂന്നു മന്ത്രിമാര്‍ക്കാണ് പിണറായി മന്ത്രിസഭയില്‍നിന്ന് രാജിവയ്‌ക്കേണ്ടി വന്നത്. ഇ.പി. ജയരാജന്‍, തോമസ് ചാണ്ടി, എ.കെ ശശീന്ദ്രന്‍. പിണറായിയുടെ അപരനായി അറിയപ്പെട്ടിരുന്ന ജയരാജനുപോലും ലഭിക്കാത്ത സംരക്ഷണം ജലീലിന് ലഭിക്കുന്നതിനു പിന്നില്‍ എന്താണെന്ന് സിപിഎമ്മുകാര്‍ തന്നെ പരസ്പരം ചോദിക്കുകയാണ്. എന്നിട്ടും ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് പാര്‍ട്ടി നിലപാടെടുക്കുന്നു. പിണറായിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സംവിധാനമായി സിപിഎം മാറിയിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. ജലീല്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ന്യായീകരിക്കുന്ന മന്ത്രി എ.കെ.ബാലനെപ്പോലുള്ളവര്‍ പിണറായിയുടെ അടിയാളനെപ്പോലെയാണ് പെരുമാറുന്നത്. അത് എന്തുമായിക്കൊള്ളട്ടെ, മന്ത്രി ജലീല്‍ രാജിവച്ചേ തീരൂ. അത് ധാര്‍മിക കാരണങ്ങളാലല്ല. നിയമം ആവശ്യപ്പെടുന്നതുകൊണ്ട്.

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.