×
login
മറനീങ്ങുന്നത് മാധ്യമ ഭീകരത

സംപ്രേഷണാനുമതി നല്‍കാനാവാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി പറഞ്ഞത് ഒരുനിമിഷം പോലും പ്രവര്‍ത്തിക്കാന്‍ ഈ ചാനലിന് അര്‍ഹതയില്ലെന്നാണ്. മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ചാനലിന്റെ അഭിഭാഷകനു പോലും നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി. ഇതില്‍നിന്നുതന്നെ പ്രശ്‌നം എത്ര ഗുരുതരമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി ശരിവച്ചിരിക്കുന്നത് സ്വാഭാവിക നടപടിയാണ്. നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ നല്‍കിയ അപേക്ഷ പരിഗണിച്ച് കോടതി സ്‌റ്റേ അനുവദിച്ചിരുന്നു. ചാനലിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വിശദമായി പരിശോധിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഇതിനുശേഷമാണ് കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്ക്  നീക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വാര്‍ത്താവിതരണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം വിലക്കിയത് വ്യക്തമായ റിപ്പോര്‍ട്ടുകളുടെയും മതിയായ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ്. ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ആഭ്യന്തര മന്ത്രാലയത്തില്‍നിന്നുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിക്കാത്തതുകൊണ്ടാണ് മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞതെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കുകയുണ്ടായി. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സര്‍ക്കാരിന് തികഞ്ഞ ബോധ്യമുണ്ടെന്നും രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന അറുപത് ചാനലുകള്‍ക്കെതിരെ രണ്ടുമാസത്തിനിടെ നടപടിയെടുത്തതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍നിന്നു തന്നെ മീഡിയ വണ്ണിനെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല നടപടിയെന്ന് തെളിഞ്ഞതാണ്. എന്നിട്ടും ചിലര്‍ ദുരുപദിഷ്ടമായ പ്രചാരവേല നടത്തി അന്തരീക്ഷം വഷളാക്കാനാണ് ശ്രമിച്ചത്. ഇപ്പോഴത്തെ കോടതി വിധിയോടെ അത് പൊളിഞ്ഞിരിക്കുന്നു.

നിയമം പാലിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മറ്റൊരു മലയാള ചാനലിനൊപ്പം മീഡിയ വണ്ണിനും കേന്ദ്ര സര്‍ക്കാര്‍ കുറച്ചുകാലം മുന്‍പ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ അന്നും ചിലര്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വലിയ കോലാഹലമുയര്‍ത്തുകയുണ്ടായി. എന്നാല്‍ ചാനലുകള്‍ മാപ്പപേക്ഷിച്ചതിനെ തുടര്‍ന്ന് വിലക്ക് നീക്കുകയായിരുന്നു. മീഡിയ വണ്ണിന്റെ പ്രവര്‍ത്തനത്തിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വീണ്ടും സംപ്രേഷണം വിലക്കിയത്. വിലക്കിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നും ചാനല്‍ ആരോപിക്കുകയുണ്ടായി. എന്നാല്‍ ഇത് ശരിയല്ലെന്ന് പെട്ടെന്നു തന്നെ തെളിഞ്ഞു. ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒന്നിലധികം തവണ കേന്ദ്ര സര്‍ക്കാര്‍ ചാനലിനോട് വിശദീകരണം ചോദിക്കുകയും, അത് നല്‍കുകയും ചെയ്തതാണ്. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കടുത്ത നടപടി സ്വീകരിച്ചത്. ഇക്കാര്യം പക്ഷേ ചാനല്‍ അധികൃതര്‍ ജനങ്ങളില്‍നിന്ന് മറച്ചുവച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നടപടിയായി ചിത്രീകരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നതിനായിരുന്നു ഈ തന്ത്രം. ഇത്  കുറെയൊക്കെ വിജയിക്കുകയും ചെയ്തു. കാര്യമറിയാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ പലതും ചാനലിനെ പിന്തുണച്ച് രംഗത്തുവന്നു. പത്രപ്രവര്‍ത്തകരുടെ സംഘടന ഒരുപടി കൂടി കടന്ന് ജമാഅത്തെ ഇസ്ലാമിയുടെ വക്കാലത്ത് ഏറ്റെടുത്തു.

സംപ്രേഷണാനുമതി നല്‍കാനാവാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി പറഞ്ഞത് ഒരുനിമിഷം പോലും പ്രവര്‍ത്തിക്കാന്‍ ഈ ചാനലിന് അര്‍ഹതയില്ലെന്നാണ്. മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ചാനലിന്റെ അഭിഭാഷകനു പോലും നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി. ഇതില്‍നിന്നുതന്നെ പ്രശ്‌നം എത്ര ഗുരുതരമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പത്ത് വര്‍ഷം മുന്‍പ് മീഡിയ വണ്‍ ചാനല്‍ ലൈസന്‍സ് നേടിയതുപോലും ശരിയായ മാര്‍ഗത്തിലൂടെയല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ചാനലിന്റെ ഉദ്ഘാടന വേളയില്‍ അന്നത്തെ പ്രതിരോധ മന്ത്രി നടത്തിയ പ്രസംഗത്തില്‍ തന്നെ ഇതുസംബന്ധിച്ച സൂചനകളുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ ചാനല്‍ ആണ് എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ സംപ്രേഷണത്തിനുള്ള ലൈസന്‍സ് നല്‍കാന്‍ പാടില്ലാത്തതാണ്. മതമൗലികവാദം മുഖമുദ്രയാക്കുകയും വിധ്വംസക രാഷ്ട്രീയം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും രാഷ്ട്രത്തിന്റെ  ഐക്യത്തിലും അഖണ്ഡതയിലും വിശ്വസിക്കാതെ അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഇതില്‍നിന്ന് വ്യത്യസ്തമായൊരു നയം ഈ സംഘടനയുടെ മാധ്യമങ്ങള്‍ക്ക്  സ്വീകരിക്കാനാവില്ലല്ലോ. ഹിന്ദു നാമധാരികളും ക്രൈസ്തവ നാമധാരികളുമായ ചിലരെ ഇത്തരം മാധ്യമങ്ങളുടെ വിവിധ പദവികളില്‍ കുടിയിരുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തുടക്കം മുതല്‍ ഇവര്‍ ശ്രമിച്ചുവരുന്നത്. ഈ കാപട്യം മലയാളികള്‍ വേണ്ടപോലെ തിരിച്ചറിഞ്ഞിട്ടില്ല. മാധ്യമ സ്വാതന്ത്ര്യമെന്നു പറഞ്ഞാല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്താനുള്ള ലൈസന്‍സ് അല്ലെന്ന് ഇക്കൂട്ടര്‍ എത്ര വേഗം മനസ്സിലാക്കുന്നുവോ അത്രയും നല്ലത് എന്നേ പറയാനുള്ളൂ.

  comment

  LATEST NEWS


  ഹിന്‍ഡന്‍ബര്‍ഗിന്‍റേത് ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം'; 413 പേജുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗിനെ വിമ‍ര്‍ശിച്ച് അദാനി ഗ്രൂപ്പ്


  നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ


  മലബാര്‍ ബേബിച്ചന്‍- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍


  "പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ


  ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും


  പെഷവാര്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ ആക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു, 90ല്‍ അധികം പേര്‍ക്ക് പരിക്ക്; സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം തകര്‍ന്നും അപകടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.