×
login
ഭാഷാമാതാവിനെ അവഹേളിക്കരുത്

മാതൃഭാഷാ പഠനത്തിന്റെ മറവില്‍, അവശേഷിക്കുന്ന സംസ്‌കൃത പാരമ്പര്യം കൂടി ഇല്ലായ്മ ചെയ്യാന്‍ ഗൂഢനീക്കങ്ങള്‍ നടന്നുവരുന്നു. ഇതിന്റെ സമീപകാല ഉദാഹരണമാണ് ഓറിയന്റല്‍ സ്‌കൂളുകളില്‍ (പൗരസ്ത്യ ഭാഷാ പഠനം) നിന്ന് ഭാഷാ മാതാവായ സംസ്‌കൃതത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍. പട്ടാമ്പിക്കടുത്തുള്ള പ്രാചീന സംസ്‌കൃത ഗ്രാമമായ പെരുമുടിയൂരില്‍ നിന്നുതന്നെ അതിനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. പെരുമുടിയൂരിലെ ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാളം രണ്ടാം ഭാഷയാക്കി സ്‌കൂളിന്റെ ഓറിയന്റല്‍ പദവി ഇല്ലാതാക്കുകയാണ് ഇതിന്റെ ആദ്യപടി.

മാതൃഭാഷാ പഠനത്തിന്റെ മറവില്‍, അവശേഷിക്കുന്ന സംസ്‌കൃത പാരമ്പര്യം കൂടി ഇല്ലായ്മ ചെയ്യാന്‍ ഗൂഢനീക്കങ്ങള്‍ നടന്നുവരുന്നു. ഇതിന്റെ സമീപകാല ഉദാഹരണമാണ് ഓറിയന്റല്‍ സ്‌കൂളുകളില്‍ (പൗരസ്ത്യ ഭാഷാ പഠനം) നിന്ന് ഭാഷാ മാതാവായ സംസ്‌കൃതത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍. പട്ടാമ്പിക്കടുത്തുള്ള പ്രാചീന സംസ്‌കൃത ഗ്രാമമായ പെരുമുടിയൂരില്‍ നിന്നുതന്നെ അതിനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. പെരുമുടിയൂരിലെ ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാളം രണ്ടാം ഭാഷയാക്കി സ്‌കൂളിന്റെ ഓറിയന്റല്‍ പദവി ഇല്ലാതാക്കുകയാണ് ഇതിന്റെ ആദ്യപടി.

19ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധവും 20ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധവും നവോത്ഥാനത്തിന് ശക്തിയാര്‍ജ്ജിച്ച സാമൂഹ്യ ഇടപെടലുകള്‍ നടന്ന കാലഘട്ടമായിരുന്നു. സമൂഹത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ തിളക്കമാര്‍ന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട കാലം. ദേശീയ പ്രസ്ഥാനങ്ങള്‍ ജ്വലിച്ചു നില്‍ക്കുകയും മനുഷ്യനെ മനുഷ്യനാക്കുന്ന സാംസ്‌കാരിക പരിവര്‍ത്തനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്ത കാലം. ഈയൊരു സന്ദര്‍ഭത്തിലാണ് കേരളീയ നവോത്ഥാന പ്രവര്‍ത്തനത്തിന്റെ പേരില്‍ മലബാറില്‍ ചിരസ്ഥാനം ആര്‍ജിച്ച പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ്മയെന്ന സംസ്‌കൃത പണ്ഡിതനായ ഗുരുനാഥന്‍ 1899 ല്‍ ഗുരുകുല സമ്പ്രദായത്തില്‍ സാരസ്വതോദ്യോതിനി എന്ന വിദ്യാലയം സ്ഥാപിച്ചത്. ജാതിമതഭേദമെന്യെ ഏവര്‍ക്കും സംസ്‌കൃത പഠനം പ്രാപ്യമാക്കുകയായിരുന്നു ലക്ഷ്യം. സംസ്‌കൃതപഠനവും അതിന്റെ പാരമ്പര്യവും അതേപടി നിലനിര്‍ത്തുമെന്ന ഉറപ്പോടെ പില്‍ക്കാലത്ത് കേരള സര്‍ക്കാര്‍ ഓറിയന്റല്‍ വിദ്യാലയമായി അംഗീകരിച്ച് ഏറ്റെടുത്ത സ്ഥാപനത്തോടാണ് ചിലരുടെ നിക്ഷിപ്ത താല്‍പര്യ സംരക്ഷണത്തിനായി നെറികേട് കാട്ടുന്നത്.

ഗുരുസന്നിധിയില്‍ എല്ലാ ജാതിക്കാരെയും സമന്മാരായി പരിഗണിച്ചിരുന്നെങ്കിലും സാമ്പ്രദായികമായി സവര്‍ണ്ണര്‍ മാത്രം പഠിച്ചിരുന്ന സംസ്‌കൃതം സ്വീകരിക്കാന്‍ സാധാരണ ജനം മടിച്ചതോടെ സാമൂതിരിയുടെയും പിന്നീട് തന്റെ സുഹൃത്തായ ശ്രീനാരായണ ഗുരുദേവന്റെയും സഹായം നീലകണ്ഠ ശര്‍മ്മ തേടുകയുണ്ടായി. ഗുരുവിന്റെയും സാമൂതിരിയുടേയും ഇടപെടലില്‍ ഒട്ടേറെ ഈഴവ സമുദായക്കാര്‍ പാഠശാലയില്‍ ചേര്‍ന്നു. അയിത്താചരണത്തേയും ശര്‍മ്മ എതിര്‍ത്തു. സ്ത്രീ വിദ്യാഭ്യാസത്തിന് ആദ്യകാലം പ്രചാരം കിട്ടിയിരുന്നില്ലെങ്കിലും പിന്നീട് അവരും പഠിക്കാനെത്തി. വി.കെ. കൃഷ്ണഗുപ്തന്‍, തൈക്കാട്ട് ഗോവിന്ദമേനോന്‍, യു.പി. കുട്ടികൃഷ്ണന്‍ നായര്‍, വടക്കേപ്പാട്ട് നാരായണന്‍ നായര്‍ എന്നിവര്‍ സാരസ്വതോദ്യോതിനിയില്‍ ആദ്യകാല വിദ്യാഭ്യാസം ചെയ്തവരും പില്‍ക്കാലത്ത് പ്രസിദ്ധരായിത്തീര്‍ന്നതുമായ പണ്ഡിതരായിരുന്നു. ഉള്ളാട്ടില്‍ പറക്കുന്നത്ത് ശങ്കുണ്ണിമേനോന്‍, കയ്പ്പുള്ളി വാസുദേവന്‍ മൂസ്സത് എന്നിവര്‍ ഗുരുനാഥനില്‍ നിന്ന് നേരിട്ട് ആയുര്‍വേദം പഠിച്ചവരാണ്. കേവലം സംസ്‌കൃത വിജ്ഞാനം കൊണ്ടുവരിക മാത്രമായിരുന്നില്ല പാഠശാലയുടെ ലക്ഷ്യം. മലയാളം, ഇംഗ്ലീഷ്, കണക്ക് തുടങ്ങിയ നാനാ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. 1906 - 07 കാലഘട്ടത്തില്‍ മദ്രാസ് സര്‍ക്കാരിന്റെ വാര്‍ഷിക ഗ്രാന്റും പാഠശാലക്ക് കിട്ടിയിരുന്നു.


മഹാകവികളായ വള്ളത്തോളും, കുമാരനാശാനുമായെല്ലാം ശര്‍മ്മ അടുത്ത സുഹൃത്ബന്ധം പുലര്‍ത്തിയിരുന്നു. വള്ളത്തോള്‍ സംസ്‌കൃത ഭാഷയില്‍ അവഗാഹം നേടിയത് ഗുരുനാഥനിലൂടെയായിരുന്നു. നിളാനദീ തീരത്തെ സംസ്‌കൃത പാഠശാല സരസ്വതീദേവിയുടെ അരയന്നപ്പിട പോലെയാണെന്നും അത് നീലകണ്ഠശര്‍മ്മയുടെ വിജയവൈജയന്തിയായി വിരാജിക്കുന്നുവെന്നും ആശാന്‍ എഴുതിയിട്ടുണ്ട്.

ഇത്തരത്തില്‍ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നാഴികക്കല്ലായി വര്‍ത്തിച്ച സ്ഥാപനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതേസമയം, സംസ്‌കൃത വിരോധത്തില്‍ നിന്ന് ഉയിര്‍കൊണ്ട കുത്സിത നീക്കത്തിനെതിരെ സമൂഹമനസ്സ് ഉണര്‍ന്നുകഴിഞ്ഞു.

പെരുമുടിയൂരിലെ വിദ്യാലയം സംസ്‌കൃതത്തിന് വേണ്ടി തന്നെയുള്ളതാണ്. പൗരസ്ത്യ ഭാഷാ പഠനത്തിന്റെ പദവിയില്‍ നിന്ന് അകറ്റാന്‍ വേണ്ടി മാത്രം രണ്ടാം ഭാഷയായി മലയാളം കൊണ്ടുവരുമ്പോള്‍ പദവി മാത്രമല്ല സംസ്‌കൃതത്തിന്റെ മാറ്റും നഷ്ടപ്പെടുകയാണ്. ദേശീയ വിദ്യാഭ്യാസനയം ഭാരതത്തിന്റെ സ്വത്വം ഉയര്‍ത്തി സംസ്‌കൃതത്തിന്റെ പുനരുജ്ജീവനത്തിനായി ഒട്ടേറെ പണവും പദ്ധതികളും ആവിഷ്‌കരിച്ചിരിക്കെ ദേവഭാഷയെ, ഭാഷാമാതാവിനെ നമ്മുടെ മണ്ണില്‍ നിന്നും കുട്ടികളുടെ വളര്‍ച്ചയില്‍ നിന്നും ഒഴിവാക്കാന്‍ കാട്ടുന്ന വ്യഗ്രത എതിര്‍ക്കപ്പെടേണ്ടതാണ്. ആയുര്‍വേദ പഠനത്തിന് സംസ്‌കൃതം നിര്‍ബന്ധമല്ലാതാക്കിയത് ഇതുമായി കൂട്ടിവായിക്കാം. സംസ്‌കൃതത്തെ നിരാകരിച്ചുകൊണ്ടാകരുത് മലയാളത്തെ പരിപോഷിപ്പിക്കുന്നത്. സംസ്‌കൃതം മലയാളത്തിനും മലയാളം സംസ്‌കൃതത്തിനും എതിരല്ലാത്ത സാഹചര്യത്തില്‍ ഭാഷാപരമായ വിവേചനവും എതിര്‍പ്പുകളും സൃഷ്ടിച്ച് സംസ്‌കൃതത്തെ ഇകഴ്ത്താനുള്ള നീക്കത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറണം.

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.