അഞ്ച് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന ഭരണകാലത്തുടനീളം ഹിന്ദു സമൂഹത്തെ ദ്രോഹിക്കുന്ന നയമാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ സ്വീകരിച്ചത്. യുവതികളെ ബലമായി പ്രവേശിപ്പിച്ച് ശബരിമലയുടെ വിശുദ്ധി നശിപ്പിക്കാന്‍ ശ്രമിക്കുകയും, അത് അരുതെന്ന് പറഞ്ഞ വിശ്വാസികളെ ക്രൂരമായി അടിച്ചമര്‍ത്തുകയുമായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍
നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ അവകാശവാദങ്ങള്‍ക്കപ്പുറം യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ഇടതു-വലതു മുന്നണികള്‍ ഒന്നുപോലെ ഭയപ്പെടുകയാണ്. ഭരണത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുന്ന എല്‍ഡിഎഫും, അധികാരത്തില്‍ തിരിച്ചെത്താന്‍ മോഹിക്കുന്ന യുഡിഎഫും നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ ഈ തെരഞ്ഞെടുപ്പിലുണ്ടാക്കാന്‍ പോകുന്ന മുന്നേറ്റം തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമെന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും രഹസ്യമായി വിലയിരുത്തുന്നുണ്ട്. അഴിമതിയും വികസനരാഹിത്യവും വര്‍ഗീയ പ്രീണനവും മുഖമുദ്രയാക്കിയിട്ടുള്ള ഇടതു-വലതു മുന്നണി രാഷ്ട്രീയത്തിനു ബദല്‍, അഴിമതി തൊട്ടുതെറിക്കാതെ എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിനുവേണ്ടി, എല്ലാവരെയും വിശ്വാസത്തിലെടുത്ത് കേന്ദ്രത്തില്‍ ഭരണം നടത്തുന്ന ബിജെപിയാണെന്ന് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളും തിരിച്ചറിയുന്നുണ്ട്. ബിജെപിക്കെതിരെ അന്ധമായ രാഷ്ട്രീയ വിരോധവും, വര്‍ഗീയ ചേരിതിരിവുണ്ടാക്കി മാറി മാറി അധികാരത്തിലേറുന്ന മുന്നണികള്‍ക്ക് വികസനത്തിന്റെയും സമുദായ സൗഹാര്‍ദ്ദത്തിന്റെയും പാതയില്‍ കേരളത്തെ ഒരിഞ്ചുപോലും മുന്നോട്ടു നയിക്കാനാവില്ലെന്ന വിശ്വാസം ജനങ്ങള്‍ക്ക് ഇപ്പോഴുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് കാണിക്കുന്ന താല്‍പ്പര്യം കാണുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും ഒരു കക്ഷി തന്നെ ഭരിക്കണമെന്നും, അതിനുള്ള സുവര്‍ണാവസരമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പെന്നും ജനങ്ങള്‍ക്ക് ബോധ്യം വന്നിരിക്കുന്നു.
അഞ്ച് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന ഭരണകാലത്തുടനീളം ഹിന്ദു സമൂഹത്തെ ദ്രോഹിക്കുന്ന നയമാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ സ്വീകരിച്ചത്. യുവതികളെ ബലമായി പ്രവേശിപ്പിച്ച് ശബരിമലയുടെ വിശുദ്ധി നശിപ്പിക്കാന്‍ ശ്രമിക്കുകയും, അത് അരുതെന്ന് പറഞ്ഞ വിശ്വാസികളെ ക്രൂരമായി അടിച്ചമര്‍ത്തുകയുമായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍. ജാമ്യം ലഭിക്കാത്തവിധം ഗുരുതരമായ വകുപ്പുകള്‍ ചുമത്തി ആയിരക്കണക്കിന് ക്രിമിനല്‍ കേസുകളാണ് ഹിന്ദുസംഘടനാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എടുത്തത്. ഇതുമൂലം പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ നഷ്ടമായി. പോലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ ചിലരുടെ ജീവന് പൊലിഞ്ഞു. ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി മേനോന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്, മുന്‍ ഡിജിപി: ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ നിരവധി കള്ളക്കേസുകളെടുത്തത് നഗ്നമായ രാഷ്ട്രീയ പകപോക്കലായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരും ചെയ്യരുതാത്ത പീഡനങ്ങള്‍ക്കാണ് പിണറായി സര്‍ക്കാര്‍ ഹിന്ദുക്കളെ വിധേയമാക്കിയത്. ഈ കിരാത നടപടികളെ ന്യായീകരിച്ചുപോന്നവര്‍ തെരഞ്ഞെടുപ്പില്‍ ഇതിന് തിരിച്ചടി കിട്ടുമെന്ന് ഭയന്ന് ഹിന്ദുക്കളെ കബളിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ശബരിമല പ്രക്ഷോഭത്തില്‍ വിശ്വാസികള്‍ക്കെതിരെ എടുത്ത ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം ഇതാണ് കാണിക്കുന്നത്. ഇതോടൊപ്പം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയ മതതീവ്രവാദികള്‍ക്കെതിരെ എടുത്ത കേസുകളും പിന്‍വലിക്കാനാണ് തീരുമാനം. ശബരിമല കേസുകളുടെ മറപിടിച്ച് ദേശവിരുദ്ധരെ പ്രീണിപ്പിക്കാനുള്ള ശ്രമമാണിത്. ഈ വഞ്ചന ഹിന്ദുക്കള്‍ തിരിച്ചറിയുക തന്നെ ചെയ്യും.
ശബരിമല യുവതീ പ്രവേശത്തിന്റെ കാര്യത്തില്‍ ഇനി എല്ലാവരുമായും കൂടിയാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായിയും സിപിഎമ്മും വ്യക്തമാക്കിയിരുന്നു. ഈ വിവേകം എന്തുകൊണ്ടാണ് നേരത്തെ ഉണ്ടാകാതിരുന്നത്? തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള വെറും കപടനാട്യമാണിത്. ഇതിന്റെ തുടര്‍ച്ചയാണ് വിശ്വാസികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനവും. ഗുരുതരമല്ലാത്ത കേസുകളാണ് പിന്‍വലിക്കുകയത്രേ. ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകളില്‍ തൊണ്ണൂറു ശതമാനവും ഈ വിഭാഗത്തില്‍പ്പെടുന്നതല്ല. അതുകൊണ്ട് പിന്‍വലിക്കേണ്ടതുമില്ല. ഇതാണ് സര്‍ക്കാരിന്റെ ദുഷ്ടലാക്ക്. എന്‍ഐഎപോലും അന്വേഷിച്ചുകൊണ്ടിരിക്കുന്നതാണ് പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം. എന്നിട്ടും മുസ്ലിം തീവ്രവാദികള്‍ നയിച്ച ഈ അക്രമാസക്തമായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇവരെ മുഴുവന്‍ വെറുതെ വിടുകയെന്നതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും തന്ത്രം. എല്‍ഡിഎഫിന്റെ ഘടകക്ഷികളെപ്പോലെ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായും ഉണ്ടാക്കിയിട്ടുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കം. പിണറായി സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമല പ്രശ്നത്തില്‍ വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിച്ച് ഹിന്ദുസമൂഹത്തോട് മാപ്പു പറയുകയാണ് വേണ്ടത്. യുവതി പ്രവേശം ആവശ്യപ്പെട്ട് കോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കുകയും വേണം. സിപിഎമ്മിന്റെ ഹിന്ദു വിദ്വേഷം ചരിത്രപരവും കുപ്രസിദ്ധവുമാണ്. പൊതു സമൂഹത്തിന് ഇത് നന്നായറിയാം. അതുകൊണ്ട് ഇനിയും ഹിന്ദുക്കളെ വഞ്ചിക്കാമെന്ന് പിണറായി സര്‍ക്കാര്‍ കരുതേണ്ട.
'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്
'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്
ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം
'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി സര്‍ക്കാര്‍
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
'ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മോദിയും മെട്രോമാനും കേരള വികസനവും
പുതിയ കശ്മീരിന്റെ പിറവി
പിണറായി സര്‍ക്കാരിന്റെ ''പഞ്ചാബ് മോഡല്‍''
ക്ഷേത്ര വിമോചനത്തിലേക്ക് നയിക്കുന്ന വിധി
നമസ്തേ ബൈഡന്; ട്രമ്പ് പരാജയപ്പെട്ടിരിക്കാം, പക്ഷേ 'ട്രമ്പിസം' പൂര്‍ണമായി തള്ളിക്കളയാന്‍ ഡമോക്രാറ്റുകള്‍ക്കും ജോ ബൈഡനും കഴിയില്ല
കര്‍ഷക സമരത്തിന് വിധ്വംസക അജണ്ട