×
login
സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ മതഭീകരരുടെ അഴിഞ്ഞാട്ടം

ഹിന്ദുക്കളെയും ക്രൈസ്തവരെയും കൊലപ്പെടുത്തുമെന്നും, മരണാനന്തര കര്‍മങ്ങള്‍ക്കുള്ള വസ്തുക്കള്‍ കരുതിവച്ചോളാനുമാണ് പരേഡില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ മുദ്രാവാക്യത്തിലൂടെ ഭീഷണി മുഴക്കുകയുണ്ടായി.

നങ്ങള്‍ക്കുണ്ടായ ആശങ്ക ശരിവയ്ക്കുന്നതാണ് ആലപ്പുഴ നഗരത്തില്‍ മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പരേഡും സമ്മേളനവും. കൊച്ചുകുട്ടികളെക്കൊണ്ടു പോലും കൊലവിളി മുദ്രാവാക്യം വിളിപ്പിക്കുകയും, നേതാക്കള്‍ മതവിദ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തതിലൂടെ ഈ സംഘടനയുടെ തനിനിറം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുകയാണ്. ഹിന്ദുക്കളെയും ക്രൈസ്തവരെയും കൊലപ്പെടുത്തുമെന്നും, മരണാനന്തര കര്‍മങ്ങള്‍ക്കുള്ള വസ്തുക്കള്‍ കരുതിവച്ചോളാനുമാണ് പരേഡില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ മുദ്രാവാക്യത്തിലൂടെ ഭീഷണി മുഴക്കുകയുണ്ടായി. മതവെറി നിറയുന്ന ഇത്തരം കൊലവിളികള്‍ നടത്താന്‍ കൊച്ചുകുട്ടികളെ ഉപയോഗിച്ചു എന്നത് അത്യന്തം ഗൗരവമായി കാണേണ്ട കാര്യമാണ്. നിയമം എതിരായിരിക്കെ ഇതിനൊക്കെ തങ്ങള്‍ക്ക് അവകാശവും അധികാരവുമുണ്ടെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കരുതുന്നത്. വിദ്യാര്‍ത്ഥികളെ വെയിലത്ത് അണിനിരത്താന്‍പോലും നിയമം അനുവദിക്കുന്നില്ല. ചില വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികളെ പ്രകടനത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ കോടതിയില്‍ കേസുകള്‍ വരികയുണ്ടായി.  ഈ പശ്ചാത്തലത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റേത് ബാലാവകാശ ലംഘനവും, കുട്ടികളെ മതഭീകരവാദത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്ന നടപടിയാവുന്നത്. ഇതിനെതിരെ കേസെടുക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുകയാണ്.  

ഇസ്ലാമിക ഭീകരവാദികള്‍ക്ക് കേരളത്തിലെ ഇടതുപക്ഷഭരണത്തിന്റെ സംരക്ഷണം ലഭിക്കുന്നു എന്നതിന്റെ തെളിവാണ് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പരേഡവും കൊലവിളിയും. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മതഭീകര സംഘടനകളാണെന്ന് അടുത്തിടെ ഹൈക്കോടതി പോലും നിരീക്ഷിച്ചതാണ്. ഈ സംഘടനകളെ നിയമം മൂലം നിരോധിക്കേണ്ടതാണെന്ന സൂചനയും നല്‍കുകയുണ്ടായി. മതത്തിന്റെ പേരില്‍ ഒന്നിനു പുറകെ ഒന്നായി നിരവധി അരുംകൊലകളാണ് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ നടത്തിയിട്ടുള്ളത്. ഈ സംഘടനയുടെ നിരവധി നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളുമാണ്. രാജ്യത്ത് മതധ്രുവീകരണം സൃഷ്ടിക്കാനും, വര്‍ഗീയ കലാപങ്ങള്‍ കുത്തിപ്പൊക്കി അസ്ഥിരത വളര്‍ത്താനും ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം ആഭ്യന്തര മന്ത്രാലയം പരിഗണിച്ചുപോരുകയാണ്. ഈ സാഹചര്യത്തിലാണ് ക്രമസമാധാനം തകര്‍ക്കുകയും, സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പരേഡിന് ആലപ്പുഴയില്‍ അനുമതി നല്‍കരുതെന്ന് സമാധാനകാംക്ഷികള്‍നിന്ന് ആവശ്യമുയര്‍ന്നത്. എന്നാല്‍ പോലീസിന്റെ എതിര്‍പ്പുപോലും അവഗണിച്ച് സര്‍ക്കാര്‍ അനുമതി നല്‍കുകയാണുണ്ടായത്. ജനവികാരത്തിന് യാതൊരു വിലയും കല്‍പ്പിക്കാതെ മതഭീകരവാദികളെ പ്രീണിപ്പിക്കാനും വോട്ടുബാങ്കിനെ സ്വാധീനിക്കാനുമുള്ള നടപടികളാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും എടുത്തുപോരുന്നത്.


പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്ക് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഇടതു-വലതു മുന്നണികളുടെ ഭരണമാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. ന്യൂനപക്ഷ വോട്ടുബാങ്ക് അനുകൂലമാക്കാന്‍ മതഭീകരവാദികളുടെ താളത്തിനു തുള്ളാന്‍ പോലും പിണറായി സര്‍ക്കാര്‍ മടിക്കുന്നില്ല എന്നതിനു തെളിവാണ് വാഹനഗതാഗതം പോലും മുടക്കി ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ പരേഡ് നടത്താന്‍ അനുവദിച്ചത്. കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നപ്പോഴും മതവിദ്വേഷം  ആളിക്കത്തിക്കുന്ന പ്രസംഗങ്ങള്‍ നടന്നപ്പോഴും ആലപ്പുഴയില്‍ പോലീസുകാര്‍ക്ക് കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ടി വന്നു എന്നത് വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് സമൂഹത്തെ നയിക്കുക. ലോകത്തിലേക്ക് വച്ചുതന്നെ മയക്കുമരുന്ന് വില്‍പ്പന വലിയ തോതില്‍ നടക്കുന്ന ഒരിടമായി കേരളം മാറിയിരിക്കുകയാണ്. ഇതിന്റെ ഇടപാ

ടുകാരില്‍ ബഹുഭൂരിപക്ഷവും മതഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ടവരാണ്. ആഗോള ഇസ്ലാമിക ഭീകരവാദം ഫണ്ടു കണ്ടെത്തുന്നത് മയക്കുമരുന്ന് കടത്തിലൂടെയാണെന്ന വസ്തുത പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ലക്ഷദ്വീപില്‍ രണ്ട് ബോട്ടുകളില്‍നിന്ന് പിടികൂടിയ സഹസ്രകോടികള്‍ വിലവരുന്ന മയക്കുമരുന്നിന്റെ ഉറവിടം പാകിസ്ഥാനാണെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരിക്കുന്നു. കേരളത്തിലെ മതഭീകരവാദികള്‍ പണമൊഴുക്കുന്നത് ഇത്തരം ഇടപാടുകളിലൂടെയാണെന്ന ധാരണ പ്രബലമാണ്. സംസ്ഥാന ഭരണകൂടവും ഭീകരവാദികളും കൂട്ടാളികളെപ്പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ എന്‍ഐഎ, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുതലായ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശക്തവും ഫലപ്രദവുമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.