×
login
ട്വിറ്ററിന്റെ വെല്ലുവിളി വച്ചുപൊറുപ്പിക്കരുത്

ഭാരതം ഒരു ബനാന റിപ്പബ്ലിക്കാണെന്ന മട്ടിലാണ് ട്വിറ്റര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന വാദഗതി ട്വിറ്റര്‍ അധികൃതര്‍ ഉന്നയിക്കുന്നു. എന്നാല്‍ വിദേശ കമ്പനിയായ ട്വിറ്ററിനെ ഇതിന് ആരും ചുമതലപ്പെടുത്തിയിട്ടില്ല. റിപ്പബ്ലിക്കിന്റെ അധികാരം കയ്യാളാനുള്ള അവകാശം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കാണുള്ളത്. ഭരണഘടനയുടെ കസ്റ്റോഡിയന്‍ സ്ഥാനവും അവര്‍ക്കാണ്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം അനുസരിക്കണമെന്ന്  ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍  ടെക്‌നോളജി മന്ത്രാലയം പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഫെയ്‌സ് ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ നിയമം അനുസരിക്കാന്‍ തയ്യാറായപ്പോള്‍ ഇതിനു നില്‍ക്കാതെ ട്വിറ്റര്‍ ദല്‍ഹി ഹൈക്കോടതിയില്‍ നിയമത്തെ ചോദ്യം ചെയ്യുകയാണുണ്ടായത്. ട്വിറ്ററിന്റെ വാദഗതികള്‍ തള്ളി നിയമം അനുസരിച്ചേ മതിയാവൂ എന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടും തങ്ങള്‍ക്ക് നിയമപരിരക്ഷയുണ്ടെന്ന മട്ടിലാണ് ട്വിറ്റര്‍ അധികൃതര്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിലാണ് രാജ്യത്തിന് ബാധകമായ നിയമം അനുസരിക്കണമെന്നും, അതല്ലെങ്കില്‍ നിയമപ്രകാരമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും അന്ത്യശാസനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും, റിപ്പബ്ലിക്കിന്റെ പരമാധികാരത്തിലേക്ക് ബാഹ്യശക്തികള്‍ കടന്നുകയറുന്നതിനെ ചെറുക്കാനും വൈദേശിക ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നു വന്നപ്പോഴാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തിയത്.

ഭാരതം ഒരു ബനാന റിപ്പബ്ലിക്കാണെന്ന മട്ടിലാണ് ട്വിറ്റര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന വാദഗതി ട്വിറ്റര്‍ അധികൃതര്‍ ഉന്നയിക്കുന്നു. എന്നാല്‍ വിദേശ കമ്പനിയായ ട്വിറ്ററിനെ ഇതിന് ആരും ചുമതലപ്പെടുത്തിയിട്ടില്ല. റിപ്പബ്ലിക്കിന്റെ അധികാരം കയ്യാളാനുള്ള അവകാശം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കാണുള്ളത്. ഭരണഘടനയുടെ കസ്റ്റോഡിയന്‍ സ്ഥാനവും അവര്‍ക്കാണ്. ഇതുപ്രകാരമാണ് ആവശ്യമായി വരുമ്പോഴൊക്കെ സര്‍ക്കാര്‍ പുതിയ നിയമ നിര്‍മാണങ്ങള്‍ നടത്തുന്നത്. ഇതൊക്കെ വിസ്മരിച്ചുകൊണ്ട് ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ ഇല്ലാത്ത ഭരണഭാരം വഹിക്കുന്നതായി ട്വിറ്റര്‍ നടിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ട്വിറ്ററിനു വേണ്ടി നിയമം മാറ്റാന്‍ സര്‍ക്കാരിന് യാതൊരു ബാധ്യതയുമില്ല. ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനും, അഭിപ്രായ പ്രകടനം നടത്താനുമുള്ള ഉപാധി എന്നതിനപ്പുറം ജനാധിപത്യ വ്യവസ്ഥയിലെ സ്വാതന്ത്ര്യം ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായും അതിനെതിരെ നടപടിയുണ്ടാവും. ഇക്കാര്യത്തില്‍ വളരെ മോശമായ ട്രാക് റെക്കോര്‍ഡാണ് ട്വിറ്ററിനുള്ളതെന്ന് അതിന്റെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാവും. ഉപയോക്താക്കളുടെ പരാതി പരിഹരിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന നിയമവ്യവസ്ഥ അംഗീകരിക്കാതെ സര്‍ക്കാരിനെ കബളിപ്പിക്കാനാണ് ട്വിറ്റര്‍ അധികൃതര്‍ നോക്കുന്നത്.

തെറ്റായതും പ്രകോപനപരവുമായ വിവരങ്ങള്‍ വസ്തുനിഷ്ഠവും ആധികാരികമെന്ന രീതിയിലും പ്രചരിപ്പിച്ച് സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കാനും, അതുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ട്വിറ്ററിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി നടക്കുകയുണ്ടായി. വിവരങ്ങളുടെ സ്വതന്ത്രമായ വിനിമയം സാധ്യമാക്കേണ്ട സ്ഥാനത്ത് രാഷ്ട്രീയപ്രേരിതമായി ചിലര്‍ക്ക് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തുകയും, മറ്റു ചിലര്‍ക്ക് അമിതമായ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തതിന്റെ  നിരവധി ഉദാഹരണങ്ങളുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിലും, അതിന്റെ ഭാഗമായി ദല്‍ഹിയില്‍ നടന്ന വര്‍ഗീയകലാപത്തിലും രാജ്യദ്രോഹപരമായ പങ്കാണ് ട്വിറ്റര്‍ വഹിച്ചത്. ചില കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം ദല്‍ഹിയില്‍ അക്രമാസക്തമായതിലും ട്വിറ്ററിന്റെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി കാണാം. ഏറ്റവും ഒടുവില്‍ ഉപരാഷ്ട്രപതിയുടെയും സര്‍സംഘചാലക് ഉള്‍പ്പെടെ പ്രമുഖ ആര്‍എസ്എസ് നേതാക്കളുടെയും ട്വീറ്റുകളില്‍നിന്ന് ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്ത നടപടി ഇതിന്റെ തുടര്‍ച്ചയായി കാണേണ്ടതുണ്ട്. രാജ്യത്തെ നിയമം അനുസരിക്കാത്തതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായാല്‍ അതിന് മറ്റൊരു മാനം നല്‍കാനാണ് ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ട്വിറ്റര്‍ തിരിഞ്ഞതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 'ഹിന്ദുത്വ ഭരണകൂടം' പ്രതികാര നടപടിയെടുക്കുകയാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഇതിലെ തന്ത്രം. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രമ്പിനെതിരെ പോലും നടപടിയെടുത്ത തങ്ങള്‍ക്ക് ഭാരതത്തില്‍ എന്തുവേണമെങ്കിലും ചെയ്യാനാവുമെന്ന ട്വിറ്ററിന്റെ ഹുങ്ക് അവസാനിപ്പിച്ചേ മതിയാകൂ.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.