×
login
മനസില്‍ പ്രത്യാശയുടെ കണിക്കൊന്ന പൂക്കട്ടെ

യഥാര്‍ത്ഥത്തില്‍ നമ്മുടെ പുതുവര്‍ഷാരംഭമാണ് വിഷു. ഒരു വര്‍ഷം മുഴുവന്‍ സമ്പദ് സമൃദ്ധിയും ഐശ്വര്യവും എല്ലാം നിറഞ്ഞതാകും എന്ന വിശ്വാസമാണ് വിഷുക്കണി ദര്‍ശനത്തിനും വിഷു കൈനീട്ടത്തിനും എല്ലാം പിന്നില്‍. പക്ഷേ മലയാളിയെ സംബന്ധിച്ച് ഓണവും വിഷുവും എല്ലാം കേവലം ആഘോഷത്തിനുള്ള അവസരം മാത്രമാണ്. ഈ വിഷുക്കാലം അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ ഓരോരുത്തരേയും പ്രേരിപ്പിക്കും. മുമ്പെങ്ങും ഇല്ലാത്തവിധം അസാധാരണമായ ഒരു സ്ഥിതി വിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു പുനര്‍ചിന്തനത്തിനുള്ള അവസരം കൂടിയാണ്

ന്ന് വിഷു. സമൃദ്ധിയിലേക്ക് കണികണ്ടുണരേണ്ട സുദിനം. മലയാളിയുടെ കാര്‍ഷികോത്സവം. എന്നാല്‍ ഈ വിഷുക്കാലം വിപുലമായി ആഘോഷിക്കുവാന്‍ നമുക്ക് നിര്‍വാഹമില്ല. കരുതലിന്റേയും ജാഗ്രതയുടേയും സമയമാണിത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയൊട്ടാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന വേളയിലാണ് ഈ വര്‍ഷത്തെ വിഷുദിനം. ലോക് ഡൗണ്‍ സാധാരണ ഗതിയിലായിരുന്നെങ്കില്‍ ഇന്ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ രോഗബാധ ഒട്ടൊക്കെ നിയന്ത്രണ വിധേയമാണെങ്കിലും വിട്ടുവീഴ്ച കൊണ്ട് കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കുന്നതിന് വേണ്ടി അടച്ചിടല്‍ രണ്ടാഴ്ച കൂടി തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചേക്കും.

യഥാര്‍ത്ഥത്തില്‍ നമ്മുടെ പുതുവര്‍ഷാരംഭമാണ് വിഷു. ഒരു വര്‍ഷം മുഴുവന്‍ സമ്പദ് സമൃദ്ധിയും ഐശ്വര്യവും എല്ലാം നിറഞ്ഞതാകും എന്ന വിശ്വാസമാണ് വിഷുക്കണി ദര്‍ശനത്തിനും വിഷു കൈനീട്ടത്തിനും എല്ലാം പിന്നില്‍. പക്ഷേ മലയാളിയെ സംബന്ധിച്ച് ഓണവും വിഷുവും എല്ലാം കേവലം ആഘോഷത്തിനുള്ള അവസരം മാത്രമാണ്. ഈ വിഷുക്കാലം അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ ഓരോരുത്തരേയും പ്രേരിപ്പിക്കും. മുമ്പെങ്ങും ഇല്ലാത്തവിധം അസാധാരണമായ ഒരു സ്ഥിതി വിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു പുനര്‍ചിന്തനത്തിനുള്ള അവസരം കൂടിയാണ്.

അതിരുവിട്ടുള്ള ആഘോഷങ്ങള്‍ നമ്മുടെ നാടിന്റെ ആരോഗ്യമേഖലയെ പാടെ തകര്‍ക്കും എന്നത് ഓര്‍മിക്കണം. ഓരോ വ്യക്തിയും സാമൂഹിക അകലം പാലിക്കണം എന്നത് നിര്‍ബന്ധമാണ്. പക്ഷേ കൂടിച്ചേര്‍ന്നുള്ള ആഘോഷങ്ങളാണ് മലയാളിക്ക് പ്രിയം. ആ ഇഷ്ടത്തെ ഈ വിഷുക്കാലത്ത് തല്‍ക്കാലം മാറ്റി നിര്‍ത്താം. കോവിഡ് 19 വ്യാപനം എന്ന പ്രതിസന്ധിയെ നമുക്ക് മറികടക്കേണ്ടതുണ്ട്, രാജ്യത്തിന്റെ, ലോകത്തിന്റെ ഏറ്റവും നല്ല ഭാവിക്കുവേണ്ടി. സാധാരണ നിലയിലേക്ക് ജനജീവിതം എന്ന് മടങ്ങി വരും എന്ന് മുന്‍കൂട്ടി പറയുകയും അസാധ്യം.


 

ചിത്രം: എം. ആര്‍ ദിനേഷ് കുമാര്‍

ഈ അടച്ചിടല്‍ പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചിട്ടുള്ള ഒട്ടനവധി പേരുണ്ട്. വിഷു മുന്നില്‍ കണ്ട് കൃഷി ചെയ്തവര്‍, പടക്ക നിര്‍മാണക്കാര്‍, കൃഷ്ണ വിഗ്രഹ നിര്‍മാതാക്കള്‍ തുടങ്ങി നിരവധി പേരുടെ പ്രതീക്ഷകളെയാണ് അപ്രതീക്ഷിതമായെത്തിയ മഹാമാരി കവര്‍ന്നെടുത്തത്. ഈ കാലത്തേയും നമുക്ക് അതിജീവിക്കേണ്ടതുണ്ട്. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം. കരുണയും കരുതലും തുല്യമാക്കിക്കൊണ്ട് നമുക്ക് ഈ വിഷുക്കാലം എന്നെന്നും ഓര്‍മയില്‍ നില്‍ക്കുന്ന ഒന്നാക്കി മാറ്റാം. ലോക് ഡൗണ്‍ വിഷു കവര്‍ന്നെടുത്തു എന്ന് പരിഭവിക്കാതെ കര്‍ത്തവ്യബോധമുള്ള ഉത്തമ പൗരന്മാരാകാം. നമ്മുടെ കുട്ടികളെ നന്മയുടെ, പങ്കുവയ്ക്കലിന്റെ ഒരു ചുവടുകൂടി മുന്നോട്ടു നടത്താം. അവര്‍ക്ക് കിട്ടുന്ന കൈനീട്ടത്തിന്റെ ഒരു പങ്ക് പ്രധാനമന്ത്രിയുടേയോ മുഖ്യമന്ത്രിയുടേയോ ദുരിതാശ്വാസ നിധിയിലേക്ക് സ്വമനസ്സാലെ നല്‍കുന്നതിന് പ്രേരണ ചെലുത്താം. ഇക്കാര്യത്തില്‍ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് മാതൃകയാവുകയും വേണം.

വിഷു വീടുകളില്‍ ആഘോഷിക്കുന്നവര്‍, ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവരും നമുക്ക് ചുറ്റുമുണ്ടാകും എന്ന് ഓര്‍മിക്കണം. അവര്‍ക്കും വേണം ഒരു കരുതല്‍. അവരുടെ വിശപ്പ് മാറ്റുക എന്നതും നമ്മുടെ ഉത്തരവാദിത്തമായി കരുതണം. ആഘോഷവേളയില്‍ മാത്രം അനുവര്‍ത്തിക്കേണ്ട ഒരു കടമയായി ഇതിനെ കാണുകയും അരുത്. അതുകൊണ്ടുതന്നെ ഈ പുതുവത്സരം എല്ലാ അര്‍ത്ഥത്തിലും സ്നേഹത്തിന്റേയും കരുതലിന്റേയും നന്മയുടേയും ആക്കി മാറ്റാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം. എന്‍. എന്‍. കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയില്‍ പറയുന്നപോലെ കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂ വരും കായ് വരും.... അതെ നമ്മുടെ മുന്നില്‍ ഇപ്പോഴുള്ളതും ആ പ്രതീഷയാണ്. ആഘോഷങ്ങള്‍ ഇനിയും വരും. അതൊക്കെ കണ്‍കുളിര്‍ക്കെ കാണാന്‍, കൊണ്ടാടുവാന്‍ അടുപ്പം കൈവിടാതെ ഇന്ന് നമ്മള്‍ ഒരു അകലം പാലിക്കണം. നല്ലൊരു നാളെയ്ക്കായി. നമുക്ക് കണികണ്ടുണരുവാന്‍ പൂത്ത കണിക്കൊന്നകള്‍ ഇനിയും പൂക്കാതിരിക്കുകയില്ല. ഉള്ളില്‍ പൂവിട്ട കരുണയുടെ കണിക്കൊന്നകള്‍ ഒരുനാളും വാടാതിരിക്കുകയും വേണം. കോവിഡ് 19 ചെറുക്കാനുള്ള നമ്മുടെ ഈ യാത്രയും സഫലമാകട്ടെ.

  comment
  • Tags:

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.