×
login
പ്രതിപക്ഷ ഭീഷണി വിലപ്പോവില്ല

എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് യാതൊരു അടിസ്ഥാനവുമില്ല. സോണിയയും രാഹുലും പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇരുവരും വിചാരണക്കോടതിയില്‍നിന്ന് ജാമ്യമെടുത്തിട്ടുള്ളവരാണ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അത് അംഗീകരിച്ചില്ല. ഇങ്ങനെ സുപ്രീംകോടതി പോലും ശരിവച്ച ഒരു കേസിനെക്കുറിച്ചാണ് രാഷ്ട്രീയപ്രേരിതമെന്ന് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ സമരം പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്യുന്നു എന്നാണ് ഇതുവരെ ആരോപിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ സുപ്രീംകോടതിക്കെതിരെയും തിരിഞ്ഞിരിക്കുകയാണ്. അന്വേഷണം നേരിടുന്ന വ്യക്തികളെ അറസ്റ്റുചെയ്യാനും, സ്വത്ത് കണ്ടുകെട്ടാനും മറ്റുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിപുലമായ അധികാരം മൂന്നംഗ ബെഞ്ച് ശരിവച്ചതിനെത്തുടര്‍ന്നാണിത്. സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ച് അന്വേഷണത്തെ മറികടക്കാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് മറിച്ചുള്ള വിധിയുണ്ടായതും, അത് അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കരങ്ങള്‍ക്ക് ശക്തി പകര്‍ന്നതും. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ 5000 കോടി രൂപയോളം വരുന്ന സ്വത്ത് കടലാസ് കമ്പനി രൂപീകരിച്ച് ചുളുവില്‍ തട്ടിയെടുത്തുവെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെയും മകന്‍ രാഹുലിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെ നാഷണല്‍ ഹെറാള്‍ഡിന്റെ പന്ത്രണ്ട് കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് അടച്ചുപൂട്ടിയിരിക്കുകയുമാണ്. അനുമതിയില്ലാതെ ഈ കേന്ദ്രങ്ങള്‍ തുറക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വളരെ നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ചില കാരണങ്ങള്‍ കണ്ടെത്തി സോണിയയും രാഹുലും ഒഴിഞ്ഞുമാറുകയായിരുന്നു. മതിയായ തയ്യാറെടുപ്പില്ലാതെ അമ്മയെയും മകനെയും ഇഡിക്കു മുന്നിലേക്ക് പറഞ്ഞയച്ചാല്‍ കുടുങ്ങുമെന്ന് അറിയാവുന്നതിനാലായിരുന്നു ഈ ഒഴിഞ്ഞുമാറല്‍. ഒടുവില്‍ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഇരുവരും ചോദ്യംചെയ്യലിന് ഹാജരായത്. പണമിടപാടുകളെക്കുറിച്ച് തൃപ്തികരമായ മറുപടികളല്ല സോണിയയും രാഹുലും നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയിലെ ഒരു കടലാസു കമ്പനിയില്‍നിന്ന് കൈപ്പറ്റിയ ഒരു കോടി രൂപയുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിഞ്ഞില്ല. കള്ളപ്പണം വെളുപ്പിക്കലായിരുന്നു ഇക്കാര്യത്തില്‍ നടന്നതെന്ന് അന്വേഷണ ഏജന്‍സി കരുതുന്നു. ഇതിന്റെ ചില തെളിവുകളും അവര്‍ ശേഖരിച്ചിട്ടുള്ളതായാണ് അറിയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ഇഡി ചോദ്യംചെയ്തിരുന്നു. സ്വാഭാവികമായും അടുത്ത നടപടി സോണിയയെയും രാഹുലിനെയും അറസ്റ്റ് ചെയ്യുക എന്നതായിരിക്കും. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഇതില്‍നിന്ന് അന്വേഷണ ഏജന്‍സിയെ  പിന്‍മാറ്റാനാണ് കോണ്‍ഗ്രസ്സുകാര്‍ നോക്കുന്നത്. ബ്രിട്ടീഷുകാര്‍ പോലും ചെയ്യാത്ത കാര്യമാണെന്ന് സോണിയ പാര്‍ലമെന്റില്‍ രോഷാകുലയായതും, തനിക്ക് ആരെയും പേടിയില്ലെന്ന് രാഹുല്‍ വെല്ലുവിളിക്കുന്നതുമൊക്കെ അറസ്റ്റിലാവുമെന്ന ഭയംകൊണ്ടാണ്.

എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് യാതൊരു അടിസ്ഥാനവുമില്ല. സോണിയയും രാഹുലും പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇരുവരും വിചാരണക്കോടതിയില്‍നിന്ന് ജാമ്യമെടുത്തിട്ടുള്ളവരാണ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അത് അംഗീകരിച്ചില്ല. ഇങ്ങനെ സുപ്രീംകോടതി  പോലും ശരിവച്ച ഒരു കേസിനെക്കുറിച്ചാണ് രാഷ്ട്രീയപ്രേരിതമെന്ന് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മാത്രമാണ് കേസെടുക്കുന്നതെന്ന ആക്ഷേപവും തരംതാണ പ്രചാരവേലയാണ്. പ്രതിപക്ഷത്തെ അഴിമതിക്കാര്‍ക്കെതിരെ കേസെടുത്താല്‍ അത്രതന്നെ ഭരണപക്ഷക്കാര്‍ക്കെതിരെയും കേസെടുക്കണമെന്നു വാദിക്കുന്നത് യുക്തിരഹിതമാണ്. ഭരണപക്ഷത്തുള്ളവര്‍ക്കെതിരെ ആക്ഷേപമുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും കോടതിയെ സമീപിക്കാം.  അതിന് പ്രതിപക്ഷം തയ്യാറല്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചില പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ശരിയായ കേസുകള്‍തന്നെയാണ് എടുത്തിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ പാര്‍ത്ഥാ ചാറ്റര്‍ജിക്കും അര്‍പ്പിത മുഖര്‍ജിക്കും, ശിവസേനാ നേതാവ് സഞ്ജയ് റാവത്തിനും ആം ആദ്മി മന്ത്രി സത്യേന്ദ്ര ജയിനും മറ്റുമെതിരെ എടുത്തിട്ടുള്ള കേസുകള്‍ കോടതികള്‍ ശരിവച്ചിട്ടുള്ളതാണ്. മുന്‍ ധനമന്ത്രിയെന്ന നിലയ്ക്ക് സിപിഎം നേതാവ് തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളതും ശരിയായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. തങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന് ആരെങ്കിലും വാദിച്ചാല്‍ ഇച്ഛാശക്തിയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന് മുന്നില്‍ അതൊന്നും വിലപ്പോവില്ല.

  comment

  LATEST NEWS


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്


  ലംപ്സം ഗ്രാന്റും, സ്‌റ്റൈപ്പന്റും തടഞ്ഞുവച്ചു; പട്ടികജാതിവിദ്യാര്‍ത്ഥികളോടുള്ള ഇടതുപക്ഷസര്‍ക്കാറിന്റെ അവണന അവസാനിപ്പിക്കണമെന്ന് പട്ടികജാതിമോര്‍ച്ച


  മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്: ചൈനയില്‍ പുതിയ 'ലാംഗ്യ വൈറസ്' കണ്ടെത്തി; പനി ബാധിച്ച നിരവധി പേര്‍ ചികിത്സയില്‍


  ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ എടുത്തത് നിതീഷ് കുമാറിന്‍റെ അറിവോടെയല്ലെന്ന പ്രചാരണം ശുദ്ധക്കള്ളമെന്ന് സുശീല്‍ കുമാര്‍ മോദി


  ചൈനയെ ഭയക്കുന്നില്ല: പിങ്ടങ്ങില്‍ പീരങ്കികള്‍ നിരത്തി വെടിയുതിര്‍ത്തു; ചൈനയ്ക്ക് മറുപടിയായി തായ്‌വാന്റെ എട്ടാം ആര്‍മിയുടെ പീരങ്കി അഭ്യാസം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.