×
login
അഴിമതികളുടെ ആം ആദ്മി മോഡല്‍

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ എതിരാളി കേജ്‌രിവാളാണെന്നും മറ്റും സിസോദിയമാര്‍ വീരവാദം മുഴക്കുന്നു. അനേ്വഷണം സ്വാഭാവികമായി കേജ്‌രിവാളിലേക്ക് നീങ്ങുമ്പോള്‍ അത് മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരമായി ചിത്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പ്രചാരണം. എന്നാല്‍ ഇത് വിജയിക്കാന്‍ പോകുന്നില്ല.

ല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ എക്‌സൈസ് നയത്തില്‍ മാറ്റം വരുത്തി മദ്യശാലകള്‍ അനുവദിച്ചതില്‍ വന്‍ അഴിമതിയുണ്ട് എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലും മറ്റിടങ്ങളിലും സിബിഐ നടത്തിയ റെയ്ഡ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും കൂട്ടാളികളെയും വല്ലാതെ പ്രകോപിപ്പിച്ചിരിക്കുകയാണ്. റെയ്ഡില്‍ ഒന്നും കിട്ടാന്‍ പോകുന്നില്ലെന്ന് അത് നടന്ന ദിവസംതന്നെ കേജ്‌രിവാള്‍ പ്രഖ്യാപിച്ചപ്പോള്‍, തനിക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണെന്നും, ഉടന്‍ അറസ്റ്റുചെയ്യുമെന്നുമാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ സിസോദിയ പരാതിപ്പെട്ടത്. എന്നാല്‍ കേസില്‍ ആര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കുകയുണ്ടായി. കേസില്‍ തങ്ങള്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ അന്വേഷണ ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ നേതാക്കള്‍ ശ്രമിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. സിസോദിയയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് എന്തൊക്കെയാണെന്ന് സിബിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും പേഴ്‌സണല്‍ കമ്പ്യൂട്ടറും ഫോണും മറ്റും പിടിച്ചെടുത്തതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വന്‍തോതില്‍ പണം കൈമാറ്റം നടന്നതുള്‍പ്പെടെ അഴിമതി സംബന്ധിച്ച പല വിവരങ്ങളും സിബിഐക്ക് ലഭിച്ചതായും അറിയുന്നുണ്ട്. അഴിമതിയില്‍ നിര്‍ണായക കണ്ണികളായി രണ്ട് മലയാളികളുണ്ടെന്നും, പിടിയിലാകാതിരിക്കാന്‍ ഇവര്‍ രാജ്യം വിട്ടതായും അന്വേഷണ ഏജന്‍സി കരുതുന്നു. പരാതി നേരത്തെ ലഭിച്ചിട്ടുള്ളതിനാല്‍ അന്വേഷണം ഭയന്ന് ഇവരെ ബോധപൂര്‍വം മാറ്റിയതാണെന്ന് സംശയിക്കണം.

മദ്യവില്‍പ്പനയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി സ്വകാര്യമേഖലയ്ക്ക് കൈമാറിയപ്പോള്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന്  പ്രത്യക്ഷത്തില്‍തന്നെ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. എക്‌സൈസ് മന്ത്രികൂടിയായ മനീഷ് സിസോദിയയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെങ്കിലും അഴിമതിയുടെ സൂത്രധാരന്‍ അരവിന്ദ് കേജ്‌രിവാള്‍തന്നെയാണെന്ന് ബിജെപി ആരോപിച്ചിരിക്കുകയാണ്. ദല്‍ഹിയെ വിവിധ മേഖലകളാക്കി തിരിച്ച് കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കുക മാത്രമല്ല, കൂടുതല്‍ വില്‍പ്പന ലക്ഷ്യമാക്കി മദ്യം വില കുറച്ചു വില്‍ക്കാനും മദ്യക്കുപ്പി ഒന്നെടുത്താല്‍ ഒന്ന് സൗജന്യമായി നല്‍കുന്ന രീതിയുമാണ് നടപ്പാക്കിയിരിക്കുന്നത്. മദ്യം ലഭിക്കാത്ത ദിവസങ്ങളുടെ എണ്ണം മൂന്നായി കുറയ്ക്കുകയും ചെയ്തു. അനധികൃത വില്‍പ്പന കുറയ്ക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനുമാണത്രെ പുതിയ മദ്യനയം കൊണ്ടുവന്നതെന്ന് ആം ആദ്മി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യതലസ്ഥാനത്ത് കൂടുതല്‍ മദ്യമൊഴുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ഇതുവഴി കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ മേഖലയുമായി സര്‍ക്കാര്‍ ഒത്തുകളിച്ചിരിക്കുകയാണ്. സിസോദിയയുടെ സഹായിയുടെ കമ്പനിക്ക് ഒരു മദ്യവ്യാപാരി ഒരു കോടി രൂപ നല്‍കിയതായി എഫ്‌ഐആറില്‍ പറയുന്നുണ്ട്. പതിനഞ്ച് പേരാണ് ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളതെങ്കിലും മുഖ്യമന്ത്രി കേജ്‌രിവാളടക്കം കൂടുതല്‍ പേര്‍ പ്രതികളാവാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് 20 ലക്ഷം രൂപയുടെ സഹായം നല്‍കുന്ന പദ്ധതിയുടെ പ്രചാരണത്തിന് കേജ്‌രിവാള്‍ സര്‍ക്കാര്‍ 19 കോടി രൂപയുടെ പരസ്യം നല്‍കിയത് വലിയ വിവാദമാവുകയുണ്ടായി. കൊവിഡ് കാലത്ത് 293 കോടി രൂപയാണ് ആം ആദ്മി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത്. ആം ആദ്മി മോഡല്‍ അഴിമതികളാണിത്.

അരവിന്ദ് കേജ്‌രിവാള്‍ എന്ന രാഷ്ട്രീയനേതാവിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും വികൃതമുഖമാണ് ഇവിടെ തെളിയുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പത്ത് വര്‍ഷക്കാലത്തെ യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ഗാന്ധിയനായ അണ്ണാ ഹസാരെ നടത്തിയ സമരത്തിലൂടെ രംഗത്തുവന്നയാളാണ് കേജ്‌രിവാള്‍. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്നു പറഞ്ഞ കേജ്‌രിവാള്‍ പിന്നീട് അണ്ണാ ഹസാരെയെപ്പോലും തള്ളിപ്പറഞ്ഞ് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ദല്‍ഹിയില്‍ ബിജെപി ജയിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് മൊത്തമായി വോട്ടുമറിച്ചതിനെത്തുടര്‍ന്ന് അധികാരം ലഭിച്ച കേജ്‌രിവാള്‍ ജനങ്ങള്‍ക്ക് ചില സൗജന്യങ്ങളൊക്കെ നല്‍കി അതിന്റെ മറവില്‍ വലിയ കൊള്ളകള്‍ നടത്തുകയാണെന്ന വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. കേജ്‌രിവാളിന്റെ വിദ്യാഭ്യാസമന്ത്രിയായ സത്യേന്ദ്ര ജെയിനിനെ അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടി ജയിലിലടച്ചിരിക്കുകയാണ്. ജെയിനിന്റെ വസതിയില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണക്കട്ടികളും ഇഡി പിടിച്ചെടുത്തു. എന്നാല്‍ കൊവിഡ് വന്നതിനാല്‍ തനിക്ക് ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ജയിന്‍ കോടതിയില്‍ പറഞ്ഞത്. ഇത്തരം തരംതാണ കൗശലങ്ങളിലൂടെ രക്ഷപ്പെടാനാണ് സിസോദിയയും ശ്രമിക്കുന്നത്. കേജ്‌രിവാളിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാണ് ഈ രണ്ടു നേതാക്കളും. ഇവരിലൂടെ കേജ്‌രിവാളും കുടുങ്ങും. ഇതു മുന്നില്‍ക്കണ്ടാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ എതിരാളി കേജ്‌രിവാളാണെന്നും മറ്റും സിസോദിയമാര്‍ വീരവാദം മുഴക്കുന്നത്. അനേ്വഷണം സ്വാഭാവികമായി കേജ്‌രിവാളിലേക്ക് നീങ്ങുമ്പോള്‍ അത് മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരമായി ചിത്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പ്രചാരണം. എന്നാല്‍ ഇത് വിജയിക്കാന്‍ പോകുന്നില്ല. കേജ്‌രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും തനിനിറം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.

    comment

    LATEST NEWS


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും


    നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം


    കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്‌ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.