×
login
ആഭ്യന്തര ശത്രുക്കളെ അമര്‍ച്ച ചെയ്യണം

അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിനു മുന്‍പാണ് പതിനെട്ട് മാസത്തിനകം പത്ത് ലക്ഷം കേന്ദ്രസര്‍ക്കാര്‍ തസ്തികകളില്‍ നിയമനം നടത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ ജീവിതത്തില്‍ അത്യന്തം ആഹഌദം പകരുന്ന ഈ തീരുമാനത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയെന്ന ദുഷ്ടലാക്കും അഗ്നിപഥിന്റെ പേരില്‍ അക്രമങ്ങള്‍ കുത്തിപ്പൊക്കുന്നവര്‍ക്കുണ്ട്.

പ്രതിവര്‍ഷം അരലക്ഷത്തോളം യുവതീയുവാക്കള്‍ക്ക് സൈനിക സേവനത്തിന് അവസരം ലഭിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ ചിലയിടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന അക്രമങ്ങള്‍ വളരെ ആസൂത്രിതമാണെന്ന് കരുതേണ്ടിയിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ വളരെ ആകര്‍ഷകമായ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ അസ്വസ്ഥരാവാന്‍ തുടങ്ങിയതാണ്. സമൂഹത്തെ സൈനികവല്‍ക്കരിക്കും, സൈന്യത്തിന്റെ കാര്യക്ഷമത കുറയ്ക്കും, നാലു വര്‍ഷത്തെ സേവനത്തിനുശേഷം പിരിയുന്ന യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാവും എന്നൊക്കെയുള്ള കുപ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെയും മറ്റും നേതൃത്വത്തില്‍ തുടക്കമിട്ടിരുന്നു. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ തൃപ്തികരമായ വിശദീകരണവും നല്‍കിയതാണ്. അഗ്‌നിവീരര്‍ എന്നറിയപ്പെടുന്നവരുടെ നാലു വര്‍ഷത്തെ സേവനത്തിനുശേഷം പിരിയുന്നവര്‍ക്ക് കേന്ദ്ര-സംസ്ഥാന പോലീസ് നിയമനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ വ്യക്തമാക്കുകയും ചെയ്തു. പതിനഞ്ച് വര്‍ഷം സൈന്യത്തില്‍ തുടരാന്‍ അവസരം ലഭിക്കുകയും ചെയ്യും. സൈന്യത്തിന്റെ ഭാഗമായിരിക്കുമ്പോഴും പിരിഞ്ഞതിനുശേഷവും പഠനത്തിന് പ്രത്യേക സൗകര്യങ്ങളും പ്രഖ്യാപിക്കുകയുണ്ടായി. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സഹായം നല്‍കും.

നാല് വര്‍ഷത്തെ സൈനികസേവനം കഴിഞ്ഞെത്തുന്നവര്‍ സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുമെന്നും, സൈന്യത്തെ ആര്‍എസഎസ്‌വല്‍ക്കരിക്കാനാണിതെന്നുമൊക്കെയുള്ള നിരുത്തരവാദപരവും വിലകുറഞ്ഞതുമായ ആക്ഷേപങ്ങളുന്നയിക്കുന്നവരുടെ ലക്ഷ്യം മറ്റു ചിലതാണ്. വര്‍ഷംതോറും എസ്എസ്എല്‍സിയും പ്ലസ്ടുവുമൊക്കെ പാസാവുന്ന ആയിരക്കണക്കിന് യുവതീയുവാക്കള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ലഭിക്കുന്നതാണ് ഈ രാഷ്ട്രീയ നേതാക്കളെ അമര്‍ഷം കൊള്ളിക്കുന്നത്. തങ്ങള്‍ക്ക് ഇതുവരെ നടപ്പാക്കാന്‍ കഴിയാത്തതും, ചിന്തിക്കാന്‍പോലും ആവാത്തതുമായ ഒരു കാര്യം നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നതിലെ നിരാശയാണ് ഇക്കൂട്ടര്‍ പ്രകടിപ്പിക്കുന്നത്. ബിജെപി സര്‍ക്കാരിന് ഒരു സുപ്രഭാതത്തില്‍ തോന്നിയതല്ല അഗ്നിപഥ് പദ്ധതി. രാജ്യത്തിന്റെ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് പതിറ്റാണ്ടുമുന്‍പ് കാര്‍ഗില്‍ റിവ്യൂ കമ്മറ്റി നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. ഇതിലൊന്നായിരുന്നു സൈനികരുടെ ശരാശരി പ്രായം കുറച്ചുകൊണ്ടുവരണമെന്നത്. ഇതിനനുസൃതമായാണ് മോദിസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. ഇതൊന്നും കാണാന്‍ കൂട്ടാക്കാതെ, നിലവിലെ റിക്രൂട്ട്‌മെന്റ് രീതിയിലൂടെ സൈനികരാവാന്‍ ആഗ്രഹിക്കുന്നവരെ അവസരം നഷ്ടമാവുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് രാജ്യത്തിന്റെ പുരോഗതിയിലും ദേശസുരക്ഷയിലും താല്‍പര്യമില്ലാത്തവര്‍ ചെയ്യുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഭാരതമല്ല, പാക്കിസ്ഥാനാണ് ജയിച്ചതെന്ന് കുപ്രചാരണം നടത്തി രാജ്യത്തിന്റെ ശത്രുക്കളെ സന്തോഷിപ്പിച്ചവരാണ് അഗ്നിപഥ് പദ്ധതിക്കെതിരെയും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന കാര്യം തിരിച്ചറിയപ്പെടണം.

അഗ്നിപഥ് പദ്ധതി അംഗീകരിക്കില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ്സിലെ ചില നേതാക്കളും രാജ്യത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരുമായ ചില ശക്തികളും ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബീഹാറിലും മറ്റിടങ്ങളിലും അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. അഴിഞ്ഞാടിയ അക്രമികള്‍ ട്രെയിനുകള്‍ക്ക് തീവെച്ചും പൊതുമുതല്‍ നശിപ്പിച്ചും ആഘോഷിക്കുകയാണ്. നബിനിന്ദയുടെ പേരുപറഞ്ഞ് മതപരമായ കലാപം കുത്തിപ്പൊക്കാന്‍ ചിലര്‍ ശ്രമിച്ച അതേ മാതൃകയിലാണ് അഗ്നിപഥിനെതിരായ അക്രമങ്ങളും അരങ്ങേറുന്നത്. ജനങ്ങള്‍ അധികാരത്തില്‍നിന്നു പുറത്താക്കിയ കോണ്‍ഗ്രസ് അത് തിരിച്ചുകിട്ടാത്തതില്‍ അരിശം കൊള്ളുകയാണ്. അരാജകത്വത്തിലൂടെയും അക്രമസമരങ്ങളിലൂടെയും രാജ്യത്തെ അസ്ഥിരപ്പെടുത്തി മോദിസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി അധികാരത്തിനു പുറത്താക്കാമെന്നാണ് അവര്‍ വ്യാമോഹിക്കുന്നത്. മൂന്ന് സായുധസേനാധിപന്മാരുടെ സാന്നിധ്യത്തില്‍ പ്രതിരോധമന്ത്രി അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിനു മുന്‍പാണ് പതിനെട്ട് മാസത്തിനകം പത്ത് ലക്ഷം കേന്ദ്രസര്‍ക്കാര്‍ തസ്തികകളില്‍ നിയമനം നടത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ ജീവിതത്തില്‍ അത്യന്തം ആഹഌദം പകരുന്ന ഈ തീരുമാനത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയെന്ന ദുഷ്ടലാക്കും അഗ്നിപഥിന്റെ പേരില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ കുത്തിപ്പൊക്കുന്നവര്‍ക്കുണ്ട്. അഗ്നിപഥ് പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അക്രമികളെ ആഭ്യന്തര ശത്രുക്കളായി കണ്ട് അടിച്ചമര്‍ത്തുകതന്നെ വേണം.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.