×
login
ഭീകരതയ്ക്ക് കുടപിടിക്കുന്ന മാധ്യമപ്രവര്‍ത്തനം

ഹാഥ്‌രസ് സംഭവത്തെ തുടര്‍ന്ന് കാപ്പന്‍ അവിടേക്ക് പോയത് പോപ്പുലര്‍ ഫ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാപ്പന്റെ അക്കൗണ്ടിലേക്ക് സംഘടന വന്‍ തുക നിക്ഷേപിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. കാപ്പന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സികളാണ്. ശിക്ഷിക്കേണ്ടത് കോടതിയും. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ഇതിന് തടസ്സം നില്‍ക്കുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഭീകരനായ സിദ്ദിഖ് കാപ്പനും കൂട്ടാളികള്‍ക്കുമെതിരെ യുപി പോലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങളിലൊന്ന് മഥുര കോടതി റദ്ദാക്കിയത് ചില മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്‌രസിലേക്കു പോകുംവഴി പിടിയിലായ കാപ്പനെയും മറ്റു മൂന്നു പേരെയും സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനുള്ള വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കേസെടുത്ത് ആറുമാസത്തിനകം ഇതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കണമെന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ ഈ വകുപ്പ് നിലനില്‍ക്കില്ലെന്ന് കോടതി കണ്ടെത്തിയത്. ഇത് വലിയ സംഭവമായി ചിത്രീകരിക്കുന്ന ചില മാധ്യമങ്ങള്‍ കാപ്പനെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നു എന്ന മട്ടിലാണ് വാര്‍ത്തകള്‍ നല്‍കുന്നത്. അതേസമയം കാപ്പന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള മറ്റ് വകുപ്പുകള്‍ നിലനില്‍ക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണ്. രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തല്‍, വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ഭീകര പ്രവര്‍ത്തനത്തിന് പണം സമാഹരിക്കല്‍, കമ്പ്യൂട്ടറിലെ രേഖകള്‍ നശിപ്പിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ നിലനില്‍ക്കും. ഈ വിവരങ്ങളൊക്കെ കാപ്പന്റെ രക്ഷകരായ മാധ്യമങ്ങള്‍ മുക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ദേശദ്രോഹത്തിനെതിരായ വകുപ്പും, ഭീകരപ്രവര്‍ത്തനം തടയുന്ന യുഎപിഎ നിയമപ്രകാരമുള്ള വകുപ്പുകളും നിലനില്‍ക്കെ കാപ്പന് നിരപരാധിയുടെയും ഇരയുടെയും പരിവേഷം നല്‍കി അവതരിപ്പിക്കുന്നതിനു പിന്നില്‍ മാധ്യമങ്ങളുടെ ജിഹാദി കണക്ഷനാണുള്ളത്. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്റെ റോളിലായിരുന്ന കാപ്പന്‍  ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണ് താമസിച്ചത്. ഈ സംഘടനയുടെ ചുമതലയുണ്ടായിരുന്നതായും പറയപ്പെടുന്നു. ഹാഥ്‌രസ് സംഭവത്തെ തുടര്‍ന്ന് കാപ്പന്‍ അവിടേക്ക് പോയത്  പോപ്പുലര്‍ ഫ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാപ്പന്റെ അക്കൗണ്ടിലേക്ക് സംഘടന വന്‍ തുക നിക്ഷേപിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. റിപ്പോര്‍ട്ടിങ്ങിനെന്ന വ്യാജേന ഹാഥ്‌രസിലേക്കു പോയ കാപ്പന്റെയും കൂട്ടരുടെയും ഗൂഢലക്ഷ്യം അവിടെ കലാപമുണ്ടാക്കലായിരുന്നുവെന്നാണ് പോലീസ് ആരോപിക്കുന്നത്. 5000 പേജു വരുന്ന കുറ്റപത്രത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതൊക്കെ കോടതിയുടെ പരിഗണനയിലാണ്. കാപ്പനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇതുവരെ അയാള്‍ക്ക് ഒരു കോടതിയില്‍നിന്നും ജാമ്യം ലഭിച്ചിട്ടില്ല. കാപ്പനെ ജാമ്യത്തിലിറക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചവരാണ് ഇപ്പോള്‍ അയാള്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനെ വളച്ചൊടിക്കുന്നത്.  

ഇസ്ലാമിക ഭീകരരില്‍ പലരും മനുഷ്യാവകാശ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമായി ആള്‍മാറാട്ടം നടത്തുന്നതുപോലെയാണ് കാപ്പന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖംമൂടി അണിഞ്ഞിരിക്കുന്നത്. ഇക്കാര്യം മറച്ചുപിടിച്ച് ഇയാള്‍ക്കു പിന്തുണയുമായി പത്രപ്രവര്‍ത്തക സംഘടന രംഗത്തുവന്നത് അടുത്തിടെ വലിയ വിവാദത്തിനിടയാക്കിയിരുന്നു. പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട സംഘടന ഒരു ഇസ്ലാമിക ഭീകരനെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധവും അമര്‍ഷവുമുണ്ട്. ഇതു വകവയ്ക്കാതെ സംഘടനയുടെ ചില നേതാക്കള്‍ കാപ്പന്‍ ബ്രിഗേഡുകളായി മാറിയിരിക്കുകയാണ്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കോടികളൊഴുക്കുന്ന സംഘടനയില്‍ അംഗമായ ഒരാളെ രക്ഷിക്കാന്‍ ഇക്കൂട്ടര്‍ രംഗത്തിറങ്ങുന്നതിനു പിന്നിലെ പ്രേരണ മറ്റു ചിലതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കാപ്പന്റെ രാഷ്ട്രീയ പശ്ചാത്തലവും സംഘടനാ ബന്ധവും മറച്ചുവച്ച് അയാളുടെ ഭാര്യയെ കണ്ണീര്‍ കഥകളുമായി രംഗത്തിറക്കുന്നതിനു പിന്നിലും ചില മാധ്യമപ്രവര്‍ത്തകരുടെ ഗൂഢാലോചനയാണുള്ളത്. ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസിലും, അഫ്ഗാനിലെ ഐഎസ് വിധവകളുടെ കാര്യത്തിലും ഇതേ ഗൂഢാലോചന പ്രവര്‍ത്തിക്കുന്നതു കാണാം.  ജിഹാദികളെ തുറന്നു പിന്തുണയ്ക്കുന്ന ഒരു ഭരണകൂടം കേരളത്തിലുള്ളത് ഇതിനൊക്കെ അനുകൂലമായ അന്തരീക്ഷമൊരുക്കുന്നു. കാപ്പന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സികളാണ്. ശിക്ഷിക്കേണ്ടത് കോടതിയും. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ഇതിന് തടസ്സം നില്‍ക്കുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.