×
login
മോദിയും മെട്രോമാനും കേരള വികസനവും

അഴിമതിയും അവസരവാദവും സ്വജനപക്ഷപാതവും വര്‍ഗീയപ്രീണനവും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇടതു-വലതു മുന്നണി ഭരണം കേരളത്തെ ഒരു ഈജിയന്‍ തൊഴുത്താക്കിത്തീര്‍ത്തിരിക്കുന്നു. അത് വൃത്തിയാക്കാന്‍ ഇ. ശ്രീധരനെപ്പോലൊരാള്‍ വരുന്നതിനെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

മുന്നണി രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനംകൊണ്ട് മുരടിച്ചുപോയ കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ വഴിത്തിരിവ് സൃഷ്ടിക്കുന്നതാണ് മെട്രോമാന്‍ ഇ. ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവ്. കേരളത്തിന്റെയെന്നല്ല, രാജ്യത്തിന്റെ മുഴുവന്‍ അംഗീകാരം നേടിയെടുത്തിട്ടുള്ള ഒരു ടെക്‌നോക്രാറ്റ്. ആമുഖം ആവശ്യമില്ലാത്തവിധം ഓരോ മലയാളിക്കും സുപരിചിതന്‍. വികസനത്തിന്റെ ജീവിക്കുന്ന പ്രതീകമായി ഉയര്‍ന്നുനില്‍ക്കുന്ന ഈ മനുഷ്യന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയുടെ തിളക്കം പല രാഷ്ട്രീയ നേതാക്കളെയും നിഷ്പ്രഭരാക്കുന്നതാണ്. അഴിമതിക്കെതിരാണ് എന്ന ഒറ്റക്കാരണത്താല്‍ ഇടതു-വലതു മുന്നണികള്‍ക്ക് അനഭിമതനായിത്തീര്‍ന്നയാളാണ് ശ്രീധരന്‍. കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല മെട്രോമാനെ ഏല്‍പ്പിക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കി. റെക്കോര്‍ഡു വേഗത്തില്‍ പണിപൂര്‍ത്തിയാക്കിയിട്ടും ഉദ്ഘാടന വേദിയില്‍നിന്ന് ശ്രീധരനെ അകറ്റിനിര്‍ത്താന്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു. ഇതേ ഇടതുമുന്നണി സര്‍ക്കാരിന് തങ്ങള്‍ അഴിമതിക്കാരല്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം മെട്രോമാനെത്തന്നെ ഏല്‍പ്പിക്കേണ്ടിവന്നു.

ബിജെപിയിലേക്കുള്ള തന്റെ വരവ് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനത്തിന്റെ ഫലമല്ലെന്നും, വളരെക്കാലത്തെ ആലോചനയ്ക്കു ശേഷമാണെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരിക്കുന്നു. എന്തുകൊണ്ട് ബിജെപി എന്നതിന് വളരെ കൃത്യമായ മറുപടിയാണ് മെട്രോമാന് നല്‍കാനുള്ളത്. സിപിഎമ്മായാലും കോണ്‍ഗ്രസ്സായാലും പാര്‍ട്ടിക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും, ബിജെപി മാത്രമാണ് നാടിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും തുറന്നു പറഞ്ഞിരിക്കുന്നു. കേരളത്തില്‍ രാഷ്ട്രീയമാറ്റം അനിവാര്യമാണെന്നും, ബിജെപിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും അതിനു കഴിയില്ലെന്നും വ്യക്തമാക്കുന്നത് കൃത്യമായ ദിശാബോധത്തോടെയാണ്. അഴിമതി സാര്‍വത്രികമായിരിക്കുന്നു. എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍ എകെജി സെന്ററില്‍ പണം നല്‍കണം. ഇങ്ങനെയായാല്‍ എങ്ങനെ ജനങ്ങള്‍ക്ക് ജീവിക്കാനാവും എന്ന ശ്രീധരന്റെ ചോദ്യം ഇന്ന് ഓരോ മലയാളിയും അവനവനോടുതന്നെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും അവസരവാദവും സ്വജനപക്ഷപാതവും വര്‍ഗീയപ്രീണനവും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇടതു-വലതു മുന്നണി ഭരണം കേരളത്തെ ഒരു ഈജിയന്‍ തൊഴുത്താക്കിത്തീര്‍ത്തിരിക്കുന്നു. അത് വൃത്തിയാക്കാന്‍ ഇ. ശ്രീധരനെപ്പോലൊരാള്‍ വരുന്നതിനെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന അജണ്ടയില്‍ താന്‍ പൂര്‍ണതൃപ്തനാണന്നു പറഞ്ഞ ശ്രീധരന്‍, കേന്ദ്രസര്‍ക്കാരിനോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയാത്തതാണ് സംസ്ഥാനത്തിന്റെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. നൂറുശതമാനവും ശരിയായ ഒരു കാര്യമാണിത്. മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളോട് സഹകരിച്ചാല്‍ കേരളത്തില്‍ ബിജെപി വളരുമെന്നും, തങ്ങളുടെ ജനപിന്തുണ നഷ്ടമാകുമെന്നും സിപിഎമ്മും കോണ്‍ഗ്രസ്സും ഭയപ്പെടുന്നു. കേരളത്തിന്റെ വികസനത്തിന് എന്തുചെയ്യാനും ഒരുക്കമാണെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം 6100 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് കൊച്ചിയില്‍ മോദി തുടക്കംകുറിച്ചത്. ഇതിന്റെ തുടര്‍ച്ചയായി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നാല് പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മവും പ്രധാനമന്ത്രി നിര്‍വഹിച്ചിരിക്കുകയാണ്. വികസനത്തിന്റെ ഈ വസന്ത കാലത്തെ വരവേല്‍ക്കാന്‍ മെട്രോമാനെപ്പോലെ ഒരാള്‍ കേരളത്തിന് ആവശ്യമുണ്ട്. വികസനം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന ശ്രീധരനില്‍ തീര്‍ച്ചയായും ഒരു രക്ഷകനുണ്ട്. അവസരം പാഴാക്കാതെ നമുക്ക് ഒപ്പം നിന്ന് കടമ നിറവേറ്റാം.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.