×
login
കേരളത്തെ മുടിക്കുന്ന ലഹരിക്കടത്തുകള്‍

ചില പ്രത്യേക മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാത്രമാണ് വന്‍തോതില്‍ മയക്കുമരുന്നു ലഹരിക്ക് അടിമകളാവുന്നത്. ഇവരുടെ വിദ്യാഭ്യാസവും ദാമ്പത്യവും ജീവിതവുമൊക്കെ തകരുമ്പോള്‍ മറ്റു ചിലര്‍ വിജയിക്കുകയാണ്. അവര്‍ മറഞ്ഞിരുന്ന് ചിരിക്കുന്നുണ്ട്. അധികൃതരെ മാത്രം ആശ്രയിക്കാതെ ശക്തമായ ബോധവല്‍ക്കരണവും പ്രതിരോധവും ഇതിനെതിരെ ഉയര്‍ന്നുവരേണ്ടതുണ്ട്‌

ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച 1500കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് മുംബൈയില്‍ പിടികൂടിയതും, ഇതുമായി ബന്ധപ്പെട്ട് മലയാളിയായ ഒരാള്‍ അറസ്റ്റിലായതും വലിയ ആശങ്ക ഉയര്‍ത്തുന്ന സംഭവമാണ്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ ഇത് അധികൃതരുടെയും ജനങ്ങളുടെയും കണ്ണുതുറപ്പിക്കണം. പഴം ഇറക്കുമതിയുടെ മറവില്‍ ഓറഞ്ച് കാര്‍ട്ടണുകളില്‍ ഒളിപ്പിച്ചുവച്ച മെത്താഫെറ്റാമിനും കൊക്കെയ്‌നുമാണ് പിടികൂടിയത്. ആര്‍ക്കും സംശയം തോന്നാത്തവിധം വ്യവസ്ഥാപിതമായ രീതിയില്‍ കടത്തിക്കൊണ്ടുവന്ന ഇവ രഹസ്യവിവരത്തെ തുടര്‍ന്നാണ് റവന്യൂ ഇന്റലിജന്‍സിന് പിടികൂടാന്‍ കഴിഞ്ഞത്. അറസ്റ്റിലായ വിജിന്‍ വര്‍ഗീസിന്റെ കാലടിയിലെ വീട്ടിലും ഗോഡൗണിലും റെയ്ഡ് നടത്തിയതില്‍നിന്ന് വ്യക്തമാവുന്നത് ഇതിനു മുന്‍പും ഇത്തരം മയക്കുമരുന്നു കടത്ത് നടത്തിയതായാണ്. മയക്കുമരുന്ന് കടത്തിന്റെ മുഖ്യകണ്ണിയായി കരുതപ്പെടുന്ന, ദക്ഷിണാഫ്രിക്കയില്‍ നിന്ന് പഴങ്ങള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ മലപ്പുറം സ്വദേശി മന്‍സൂര്‍ ഒളിവിലാണ്. ഇയാള്‍ പിടിയിലാവുന്നതോടെ മാത്രമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ. തുര്‍ക്കിയില്‍നിന്നും ബ്രസീലില്‍നിന്നും ഇവര്‍ പഴങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നതായും, ഇന്ത്യയിലെത്തിച്ച് കൊച്ചി തുറമുഖം വഴി കേരളത്തിലേക്ക് കൊണ്ടുവന്നതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ കച്ചവടവും മയക്കുമരുന്നിന് മറയായി നടത്തിയതാവാം എന്ന സംശയവും ഉയര്‍ന്നിരിക്കുന്നു. ഇത് ശരിയാണെന്നു വന്നാല്‍ ഈ സംഘം വളരെ വ്യാപകമായിത്തന്നെ മയക്കുമരുന്നു കടത്തിയെന്ന് ഉറപ്പിക്കാം.

മയക്കുമരുന്ന് ലഹരിക്ക് അടിമകളാകുന്നവരുടെ സ്വന്തം നാടായി കേരളം മാറിയിട്ട് കുറെക്കാലമായി. ഹോട്ടലുകളും ഹോസ്റ്റലുകളും വിദ്യാലയങ്ങളുമൊക്കെ ഇതിന്റെ വില്‍പ്പന കേന്ദ്രങ്ങളാണ്. പിടിയിലാവുമെന്ന പേടിയില്ലാതെ ഓണ്‍ലൈന്‍ വില്‍പ്പനയും സജീവം. എന്നിട്ടുപോലും കഞ്ചാവും എംഡിഎംഎയും പോലുള്ള മയക്കുമരുന്നുമായി പിടിയിലാവുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. പോലീസുകാര്‍ പോലും മയക്കുമരുന്നുമായി പിടിയിലാവുമ്പോള്‍ വില്‍പ്പനയുടെ കണ്ണികള്‍ എത്ര ശക്തവും വിപുലവുമാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ആവശ്യക്കാര്‍ ഏറെ ഉണ്ടെന്നതു മാത്രമല്ല കേരളത്തിലേക്ക്  മയക്കുമരുന്ന് ഒഴുകാനുള്ള കാരണം. കേരളം മയക്കുമരുന്നു കടത്തിന്റെ ട്രാന്‍സിറ്റ് പോയന്റായി മാറുകയും ചെയ്തിരിക്കുന്നു. ഇടപാടുകള്‍ നടത്താന്‍ ഇവിടം സുരക്ഷിതമാണെന്നും, മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ എളുപ്പമാണെന്നും  ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നു. പിടിക്കപ്പെട്ടാലും രക്ഷപ്പെട്ടു പോകാമെന്ന വിശ്വാസവും ഇക്കൂട്ടര്‍ക്കുണ്ട്. പ്രതികള്‍ക്കുവേണ്ടി രാഷ്ട്രീയ ഇടപെടലുകളുണ്ടാവുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ മാറ്റി നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നു. വലിയ ഒത്തുകളിയാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. സമീപകാലത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ മയക്കുമരുന്നു കേസില്‍ പിടിയിലായിട്ടും കൂട്ടുപ്രതി ഹാജരാവാത്തതിനെ തുടര്‍ന്ന് പണംതിരിമറി കേസായി മാറിയത് കണ്ടതാണല്ലോ. ജയിലിനു പുറത്തുവന്ന രാഷ്ട്രീയ നേതാവിന്റെ മകന്‍ ഏജന്‍സികളെ വെല്ലുവിളിക്കുകയുണ്ടായി. ഈ കേസ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടതുപോലെയാണ്.

വളരെയെളുപ്പം പണം നേടാനുള്ള ഇടപാടുകള്‍ക്കപ്പുറം കേരളത്തിലേക്കുള്ള ലഹരിക്കടത്തുകള്‍ക്ക് ദേശവിരുദ്ധവും, സാമൂഹ്യവിരുദ്ധവുമായ ലക്ഷ്യങ്ങളുണ്ട്. നിരവധി രാജ്യങ്ങള്‍ താണ്ടി പലവഴിക്കാണ് മയക്കുമരുന്നുകള്‍ കേരളത്തിലെത്തുന്നതെങ്കിലും ഇവയുടെ പ്രഭവകേന്ദ്രം ആഗോള ഇസ്ലാമിക ഭീകര സംഘടനകളാണ്. ഇവര്‍ക്ക് ഭരണവും നിയന്ത്രണവുമുള്ള അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളിലെ കൈനിലങ്ങളില്‍ കഞ്ചാവുകൃഷി സമൃദ്ധമാണ്. ഇസ്ലാമിക ഭീകരസംഘടനകളുടെ മുഖ്യ വരുമാനസ്രോതസ്സുതന്നെ മയക്കുമരുന്ന് വില്‍പ്പനയാണ്. കഞ്ചാവു കൃഷിയിടങ്ങള്‍ അധീനതയില്‍ കൊണ്ടുവരുന്നതിനായി പരസ്പരം ഏറ്റുമുട്ടാന്‍ പോലും ഇവര്‍ മടിക്കാറില്ല. കുറെക്കാലമായി കേരളത്തെ ഉറക്കംകെടുത്തിക്കൊണ്ടിരിക്കുന്ന ലൗജിഹാദിനൊപ്പം നാര്‍കോട്ടിക് ജിഹാദും കൈകോര്‍ക്കുന്നു എന്നത് പലരും സമ്മതിക്കാന്‍ മടിക്കുന്ന അപ്രിയസത്യമാണ്. അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ ചില പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ ഇരകളാണെന്നത് ഇതിന് അടിവരയിടുന്നു. കേരളത്തില്‍ മയക്കുമരുന്ന് ഉപഭോഗത്തിനുപോലും മതപരമായ മാനങ്ങളുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചില പ്രത്യേക മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാത്രമാണ് വന്‍തോതില്‍ മയക്കുമരുന്നു ലഹരിക്ക് അടിമകളാവുന്നത്. ഇവരുടെ വിദ്യാഭ്യാസവും ദാമ്പത്യവും ജീവിതവുമൊക്കെ തകരുമ്പോള്‍ മറ്റു ചിലര്‍ വിജയിക്കുകയാണ്. അവര്‍ മറഞ്ഞിരുന്ന് ചിരിക്കുന്നുണ്ട്. അധികൃതരെ മാത്രം ആശ്രയിക്കാതെ ശക്തമായ ബോധവല്‍ക്കരണവും പ്രതിരോധവും ഇതിനെതിരെ ഉയര്‍ന്നുവരേണ്ടതുണ്ട്.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.