×
login
കേരളം കൊടുംഭീകരരുടെ സുരക്ഷിത താവളം

ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കുന്നതില്‍ ഇരുമുന്നണികളും തമ്മില്‍ മത്സരമാണ്. ഇപ്പോള്‍ ബാറ്റണ്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയുടെ കയ്യിലാണെങ്കില്‍ അടുത്ത ഊഴം കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്സും ഐക്യമുന്നണിയും. ആര് അധികാരത്തില്‍ വന്നാലും തങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന മനഃസ്ഥിതി തീവ്രവാദ സംഘടനകളില്‍ രൂപപ്പെട്ടിരിക്കുന്നു.

മിഴ്‌നാട്ടില്‍ പിടിയിലായ ഐഎസ് ഭീകരന്‍ സാദ്ദിഖ് ബച്ചയുടെ  വിവരങ്ങള്‍ തേടി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ തിരുവനന്തപുരത്ത് നടത്തിയ റെയ്ഡ് കേരളം ഇസ്ലാമിക ഭീകരവാദികളുടെ താവളമായി തുടരുകയാണെന്ന വസ്തുതയ്ക്ക് അടിവരയിടുന്നു. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ സാദ്ദിഖ് ബച്ച രണ്ട് വര്‍ഷത്തിനിടെ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂര്‍കാവില്‍ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍നിന്നുള്ള എന്‍ഐഎ സംഘമെത്തി റെയ്ഡ് നടത്തിയത്. പരിശോധന നടത്തിയതിനെക്കുറിച്ചും നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തതിനെക്കുറിച്ചും എന്‍ഐഎ പത്രക്കുറിപ്പ് ഇറക്കിയപ്പോഴാണ് കേരളാ പോലീസ് ഇങ്ങനെയൊരു വിവരം അറിയുന്നത്. ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ള സാദ്ദിഖ് ബച്ച തമിഴ്‌നാട് കേന്ദ്രീകരിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനായി നിരവധി സംഘടനകള്‍ക്കും ഇയാള്‍ രൂപംനല്‍കി. ഇതിലൊന്ന് പോപ്പുലര്‍ഫ്രണ്ടിന്റെ ഭാഗമായിത്തീര്‍ന്ന മനിത നീതി പാസറൈ ആയിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ഖിലാഫത്ത് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നൊരു സംഘടനയ്ക്കും ഇയാള്‍ രൂപംനല്‍കിയിരുന്നുവത്രേ. അടുത്തിടെ കളിയിക്കാവിള അതിര്‍ത്തിയില്‍ പോലീസുദ്യോഗസ്ഥനെ വെടിവച്ചുകൊന്ന കേസിലെ പ്രതികളായ തീവ്രവാദികള്‍ ഒളിവില്‍ കഴിഞ്ഞതും നെയ്യാറ്റിന്‍കരയിലാണ്.

ആഗോള ഭീകരവാദത്തിന്റെ തീവ്രമുഖമായ ഐഎസിന്റെ ഒരു കൊടുംഭീകരന്‍ സംസ്ഥാനതലസ്ഥാനത്ത് പലതവണ ഒളിച്ചുകഴിഞ്ഞിട്ടും അത് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല എന്നത് വളരെ ഗുരുതരമായ കാര്യമാണ്. കേരളത്തെ ഒളിത്താവളമാക്കാന്‍ ഈ ഭീകരന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലവും കാണാതെ പോകരുത്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള ഭീകര സംഘടനകള്‍ക്ക് സംസ്ഥാനത്ത് ലഭിക്കുന്ന രാഷ്ട്രീയ പരിഗണനയും ഭരണകൂട സംരക്ഷണവുമാണ് ഭീകരവാദികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതെന്ന കാര്യം വ്യക്തമാണ്. ബെംഗളൂരു ബോംബു സ്‌ഫോടന കേസിലെ പ്രതിയായി ഇപ്പോള്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ കാലം മുതല്‍ മതതീവ്രവാദത്തിന് കുടപിടിക്കുന്ന സമീപനമാണ് കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ സ്വീകരിക്കുന്നത്. മറ്റ് പല പ്രശ്‌നങ്ങളിലും പരസ്പരം കടിച്ചുകീറുന്ന ഈ മുന്നണികള്‍ ഇക്കാര്യത്തില്‍ കൈകോര്‍ക്കുന്നു. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസില്‍ മദനിയെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കുക വരെ ചെയ്തു. ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കുന്നതില്‍ ഇരുമുന്നണികളും തമ്മില്‍ മത്സരമാണ്. ഇപ്പോള്‍ ബാറ്റണ്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയുടെ കയ്യിലാണെങ്കില്‍ അടുത്ത ഊഴം കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്സും ഐക്യമുന്നണിയും. ആര് അധികാരത്തില്‍ വന്നാലും തങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും, ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം മുന്നോട്ടുകൊണ്ടുപോകാമെന്നുമുള്ള മനഃസ്ഥിതി തീവ്രവാദ സംഘടനകളില്‍ രൂപപ്പെട്ടിരിക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഐഎസ് റിക്രൂട്ട്‌മെന്റുകള്‍ നടന്നിട്ടുള്ളത് കേരളത്തിലാണെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഇപ്രകാരം നാടുവിട്ടുപോയ ചിലര്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ ഐഎസ് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് ആക്രമണങ്ങളും ബോംബുസ്‌ഫോടനങ്ങളും നടത്തുകയാണെന്ന വാര്‍ത്ത ഇടക്കിടെ പുറത്തുവരികയും ചെയ്യുന്നു. ഇത്തരം ആക്രമണങ്ങള്‍ക്കിടെ പിടിയിലായ ചിലര്‍ ജയിലിലുമാണ്. പക്ഷേ വിചിത്രമെന്നു പറയട്ടെ, ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നതായിപ്പോലും കേരളത്തില്‍ അധികാര രാഷ്ട്രീയം കയ്യാളുന്നവര്‍ ഭാവിക്കുന്നില്ല. പോലീസ് അന്വേഷിക്കുന്ന ഭീകരവാദകേസുകള്‍ എവിടെയുമെത്താറില്ല. എന്നുമാത്രമല്ല, ഒരു വിഭാഗം പോലീസുകാര്‍ തീവ്രവാദ സംഘടനകളുടെ ഒറ്റുകാരായി മാറുകയും ചെയ്തിരിക്കുന്നു. ഇത്തരക്കാരെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. ഇതിനൊക്കെ മറപിടിക്കുന്ന ഒരു മാധ്യമാന്തരീക്ഷവും ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇവിടെയാണ് എന്‍ഐഎയുടെ പ്രസക്തി. കേരളവുമായി ബന്ധമുള്ള നിരവധി ഭീകരവാദക്കേസുകള്‍ എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചില കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. വലിയൊരു പോരാട്ടം തന്നെയാണ് ഭീകരവാദത്തിനെതിരെ എന്‍ഐഎ നടത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഐഎസ് ഭീകരന്റെ ഒളിത്താവളം റെയ്ഡ് ചെയ്ത ദിവസം തന്നെ ആറ് സംസ്ഥാനങ്ങളിലെ നിരവധി ഇടങ്ങളില്‍ ഐഎസ് ബന്ധത്തിന്റെ തെളിവുകള്‍ തേടി എന്‍ഐഎ റെയ്ഡു നടത്തുകയുണ്ടായി. മതഭ്രാന്തുകൊണ്ട് ഹീനമായ അക്രമങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നവരെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.