×
login
ലീഗിന്റെ താലിബാനിസത്തില്‍ മുന്നണികള്‍ക്ക് മൗനം

അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ പ്രസംഗിച്ചതിന് പി.സി. ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കുകയും കോടതിയില്‍നിന്ന് ലഭിച്ച ജാമ്യം റദ്ദാക്കാന്‍ വീണ്ടും കേസെടുക്കുകയും ചെയ്യുന്നവരാണ് മതത്തിന്റെ പേരുപറഞ്ഞ് പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയും നീതി നിഷേധിക്കുകയും ചെയ്തവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറാവാത്തത്. സൗദി അറേബ്യപോലുള്ള ഇസ്ലാമികരാജ്യങ്ങള്‍പോലും സ്ത്രീകള്‍ക്കെതിരെയുള്ള മതപരമായ വിലക്കുകള്‍ നീക്കുമ്പോഴാണ് ഇവിടെ ഒരു മതേതര സമൂഹത്തില്‍ സ്ത്രീകളെ മതപരമായ അടിമത്വത്തില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത്.

ലപ്പുറം പെരിന്തല്‍മണ്ണയില്‍ മദ്രസ പരിപാടിയില്‍ പുരസ്‌കാരം വാങ്ങാനെത്തിയ പത്താംക്ലാസ്സുകാരിയെ മുസ്ലിംലീഗിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മതപുരോഹിതന്മാരുടെ സംഘടനയായ സമസ്തയുടെ സംസ്ഥാന നേതാവ് വേദിയില്‍നിന്ന് അധിക്ഷേപിച്ച് ഇറക്കിവിട്ട സംഭവം വിവാദമായിരിക്കുകയാണല്ലോ. ഇതിനോട് ശക്തമായി പ്രതികരിക്കാന്‍ മടിക്കുന്നതില്‍ നിന്ന് കേരളത്തിന്റെ പൊതുസമൂഹം രോഗഗ്രസ്ഥമാണെന്ന് തെളിയുന്നു. 'ആരാടോ ഈ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് ക്ഷണിച്ചതെ'ന്നും, 'മേലില്‍ ഇങ്ങനെയുണ്ടായാല്‍ കാണിച്ചുതരാ'മെന്നുമാണ് മതപുരോഹിതന്‍ ഭീഷണിപ്പെടുത്തിയത്. ഭരണഘടന പുരുഷനൊപ്പം സ്ത്രീക്കു നല്‍കുന്ന അവകാശം നിഷേധിക്കുകയും നിന്ദിക്കുകയുമാണ് ഈ മതപുരോഹിതന്‍ ചെയ്തിട്ടുള്ളത്. ലിംഗനീതിയെ പുച്ഛിച്ചു തള്ളുന്ന നടപടിക്കെതിരെ ശബ്ദിക്കാന്‍ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും വനിതാ വിമോചനത്തിന്റെ വക്താക്കളുമൊക്കെ തയ്യാറാവാത്തത് ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരെ വിമര്‍ശിക്കേണ്ടിവരുമെന്നതിനാലാണ്. പ്രതികരിക്കാന്‍ തയ്യാറായ ചിലരാകട്ടെ മതയാഥാസ്ഥിതിക ശക്തികള്‍ക്കു നേരെ കണ്ണടച്ച് ലിംഗനീതിയുടെ പ്രശ്‌നമായി ചുരുക്കിക്കാട്ടുകയും ചെയ്യുന്നു. മതമേധാവികളുടെ അനിഷ്ടം ക്ഷണിച്ചുവരുത്തേണ്ടെന്ന് കരുതിയാവാം, സ്വാതന്ത്ര്യസമരത്തിന്റെയും നവോത്ഥാനത്തിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന മുഖ്യധാരാ പത്രങ്ങള്‍ ശരിയായ രീതിയില്‍ ഈ സംഭവം റിപ്പോര്‍ട്ടു ചെയ്യുകപോലും ഉണ്ടായില്ല. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒട്ടകപ്പക്ഷി നയം സ്വീകരിക്കുകയാണ്. പൊതുസമൂഹം മതാധിപത്യത്തിന് കീഴടങ്ങുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.

പാണക്കാട് കുടുംബത്തില്‍നിന്നുള്ള പ്രമുഖ മുസ്ലിംലീഗ് നേതാവ് ഉള്‍പ്പെടെ അണിനിരന്ന വേദിയില്‍നിന്നാണ് പെണ്‍കുട്ടിയെ ഒരു മുസ്ല്യാര്‍ ഇറക്കിവിട്ടത്. ലജ്ജാവഹമായ ഈ നടപടിയെ അനുകൂലിക്കുന്ന മനോഭാവം നേതാക്കള്‍ ഒന്നടങ്കം പ്രകടിപ്പിച്ചത് അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണ്. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ഈ പ്രവൃത്തി ചെയ്ത മതനേതാവിനെ ന്യായീകരിച്ച് മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് രംഗത്തുവരികയുണ്ടായി. പാര്‍ട്ടി നേതാവില്‍നിന്ന് അധിക്ഷേപം നേരിട്ടതിനെ ചോദ്യം ചെയ്യുകയും പരാതിപ്പെടുകയും ചെയ്തതിന് സ്വന്തം വനിതാ വിഭാഗം നേതാക്കളെ പുറത്താക്കിയ മുസ്ലിംലീഗിന്റെ നടപടി അടുത്തിടെ വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതില്‍പ്പെട്ട ഒരു വനിത സമസ്തയുടെ വേദിയില്‍ പെണ്‍കുട്ടി കടുത്ത അധിക്ഷേപത്തിനിരയായതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ അഴിഞ്ഞുവീഴുന്നത് ലീഗിന്റെ മുഖംമൂടിയാണ്. മതത്തിന്റെ പേരില്‍ പാര്‍ട്ടി രൂപീകരിക്കുകയും വോട്ടുപിടിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ മതേതരത്വത്തിന്റെ വക്താക്കള്‍ ചമയുന്നതിന്റെ അസംബന്ധം ഒരു വശത്ത്. ഇതിനു പുറമെയാണ് വനിതാ വിമോചകരാണ് തങ്ങളെന്ന അവകാശവാദം. വനിതാ സംവരണമുള്ളതുകൊണ്ടു മാത്രം സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ നിര്‍ബന്ധിതരാവുന്ന ഇക്കൂട്ടര്‍ പോസ്റ്ററില്‍ അവരുടെ ചിത്രം പോലും അച്ചടിക്കാന്‍ മടിക്കുന്നു. വനിതകളാണ് എന്ന കാരണത്താല്‍ മതപരമായ പ്രചാരണം നടത്തി സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പോലും മുസ്ലിംലീഗിന് മടിയില്ല. ഈ സ്ത്രീവിദ്വേഷത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് പെരിന്തല്‍മണ്ണയില്‍ അരങ്ങേറിയത്. മതേതരത്വത്തിന്റെ മൊത്തക്കച്ചവടം നടത്തുന്ന കോണ്‍ഗ്രസ്സ് നേതൃത്വം ലീഗിനെ ഭയന്ന് മൗനത്തിലാണ്.

സ്ത്രീകളെ അടിമത്വത്തില്‍ തളച്ചിടുന്ന വേഷമാണ് പര്‍ദ്ദയെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ വേഷം ധരിച്ച മുസ്ലിം വനിതകളെ പങ്കെടുപ്പിച്ച് നവോത്ഥാന മതില്‍ സംഘടിപ്പിച്ചവരാണ് ഇടതുപക്ഷം. ഇതിലെ വിരോധാഭാസത്തിനു നേര്‍ക്ക് അവര്‍ ബോധപൂര്‍വ്വം കണ്ണടച്ചത് യഥാസ്ഥിതിക മുസ്ലിം നേതൃത്വത്തെ പ്രീണിപ്പിക്കുന്നതിനുവേണ്ടിയാണ്. യൂണിഫോമിനു പകരം ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി വിധിയുണ്ടായിട്ടും അംഗീകരിക്കാത്തവര്‍ കേരളം ഭരിക്കുമ്പോഴാണ് മതത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിനിക്ക് തുല്യനീതി നിഷേധിച്ചിരിക്കുന്നത്. ഹിജാബ് ധരിക്കുന്നത് മുസ്ലിം പെണ്‍കുട്ടികളുടെ ഭരണഘടനാവകാശമാണെന്ന് പ്രഖ്യാപിച്ചവര്‍ ഇതിനെക്കുറിച്ച് ഒരക്ഷരം പോലും പ്രതികരിക്കാന്‍ തയ്യാറല്ല. ചാനല്‍ ചര്‍ച്ചകളില്‍പ്പോലും പങ്കെടുക്കുന്നില്ല. വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ തൊട്ടടുത്ത ജില്ലയിലാണ് ഒരു പെണ്‍കുട്ടിക്ക് ക്രൂരമായ പെരുമാറ്റം നേരിടേണ്ടിവന്നത്. എന്നിട്ടും കമ്മിഷന്‍ വിമര്‍ശനമുണ്ടെന്ന് വരുത്തുക മാത്രമാണ് ചെയ്യുന്നത്. അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ പ്രസംഗിച്ചതിന് പി.സി. ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കുകയും കോടതിയില്‍നിന്ന് ലഭിച്ച ജാമ്യം റദ്ദാക്കാന്‍ വീണ്ടും കേസെടുക്കുകയും ചെയ്യുന്നവരാണ് മതത്തിന്റെ പേരുപറഞ്ഞ് പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയും നീതി നിഷേധിക്കുകയും ചെയ്തവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറാവാത്തത്. സൗദി അറേബ്യപോലുള്ള ഇസ്ലാമികരാജ്യങ്ങള്‍പോലും സ്ത്രീകള്‍ക്കെതിരെയുള്ള മതപരമായ വിലക്കുകള്‍ നീക്കുമ്പോഴാണ് ഇവിടെ ഒരു മതേതര സമൂഹത്തില്‍ സ്ത്രീകളെ മതപരമായ അടിമത്വത്തില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത്. ഭരണസംവിധാനം ഇസ്ലാമിക മതശാസനയ്ക്ക് കീഴ്‌പ്പെട്ടിരിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.

    comment

    LATEST NEWS


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി


    മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.