×
login
സമാനതകളില്ലാത്ത നയതന്ത്ര വിജയം

ഉക്രൈനും റഷ്യയും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതോടെ സുമിക്കു ചുറ്റും ബോംബാക്രമണങ്ങള്‍ രൂക്ഷമായി. ഇത് സ്ഥിതിഗതികള്‍ സങ്കീര്‍ണവും അപകടകരവുമാക്കി. വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ സുരക്ഷിത പാത ഒരുക്കുന്നതു സംബന്ധിച്ച ആശയവിനിമയങ്ങള്‍ തുടര്‍ന്നു. പ്രശ്‌നം ഉന്നതതലത്തില്‍ കൈകാര്യം ചെയ്യാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കിയുമായും സംസാരിച്ചു.

ക്രൈനിലെ യുദ്ധമുഖത്തുനിന്ന് ഭാരതപൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗ എന്നുപേരിട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രക്ഷാദൗത്യം സമ്പൂര്‍ണ വിജയത്തിലെത്തിയിരിക്കുന്നു. ഉക്രൈന്‍ പ്രവിശ്യയായ സുമിയില്‍ കുടുങ്ങിക്കിടന്ന അറുനൂറിലേറെ വരുന്ന വിദ്യാര്‍ത്ഥികളുടെ സംഘത്തെ ആദ്യം ബസ്സുവഴി പോള്‍ട്ടാവ നഗരത്തിലേക്കും അവിടെനിന്ന് ട്രെയിനില്‍ ഉക്രൈന്റെ അതിര്‍ത്തിക്കു പുറത്തും എത്തിക്കുകയായിരുന്നു. പകുതിയോളം പേര്‍ മലയാളികളായ ഈ സംഘത്തെ പിന്നീട് വിമാനമാര്‍ഗം രാജ്യത്തേക്ക് കൊണ്ടുവന്നു. ഏറെ ശ്രമകരമായ ദൗത്യമായിരുന്നു ഇത്. യുദ്ധം കൊടുമ്പിരിക്കൊണ്ട സുമിയില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികള്‍ പുറത്തുകടന്നാല്‍ കൊല്ലപ്പെടുമെന്ന അവസ്ഥയായിരുന്നു. ഒരു കാരണവശാലും കാല്‍നടയായി യാത്ര ചെയ്യരുതെന്നും രക്ഷാ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്നും ഭാരത എംബസിയുടെ അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവിടെ തന്നെ കഴിയുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ സുമിയില്‍ വിദേശങ്ങളില്‍ നിന്നുള്ള വളരെയധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ റഷ്യ-ഉക്രൈന്‍ സേനകള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് സുമിയില്‍ നടന്നത്.  തങ്ങളെ രക്ഷിക്കണമെന്ന് ഭാരതീയരായ വിദ്യാര്‍ത്ഥികള്‍ വാട്‌സാപ്പ് വഴി സന്ദേശങ്ങള്‍ അയച്ചെങ്കിലും അവിടെ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്ന വിമര്‍ശനവുമായി മോദി വിരുദ്ധര്‍ രംഗത്തെത്തി. പത്തൊമ്പതിനായിരത്തോളം പൗരന്മാരെ രാജ്യത്ത് മടക്കിക്കൊണ്ടുവന്നതിന് ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ ദുഷ്ടലാക്കോടെയുള്ള  ഈ വിമര്‍ശനം.  

ഉക്രൈനും റഷ്യയും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതോടെ സുമിക്കു ചുറ്റും ബോംബാക്രമണങ്ങള്‍ രൂക്ഷമായി. ഇത് സ്ഥിതിഗതികള്‍ സങ്കീര്‍ണവും അപകടകരവുമാക്കി. വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ സുരക്ഷിത പാത ഒരുക്കുന്നതു സംബന്ധിച്ച ആശയവിനിമയങ്ങള്‍ തുടര്‍ന്നു. പ്രശ്‌നം ഉന്നതതലത്തില്‍ കൈകാര്യം ചെയ്യാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കിയുമായും സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത പാത ഒരുക്കാമെന്നു ഇരുനേതാക്കളും മോദിയോട് സമ്മതിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ റഷ്യയുടെയും ഉക്രൈന്റെയും അയല്‍രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി നിരന്തരം ബന്ധം പുലര്‍ത്തി. ഈ രാജ്യങ്ങളുടെയൊക്കെ അംബാസഡര്‍മാരുമായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല ദല്‍ഹിയിലും ചര്‍ച്ച നടത്തി. ഇതിനിടെ റഷ്യയുടെയും ഉക്രൈന്റെയും അതിര്‍ത്തികളില്‍ സജ്ജീകരണങ്ങളൊരുക്കി. വിദ്യാര്‍ത്ഥികളെ കൊണ്ടുവരാനുള്ള ബസ്സ് വാടകയ്‌ക്കെടുക്കുന്നതും വലിയ പ്രശ്‌നമായി. ഉക്രൈന്‍ ഡ്രൈവര്‍മാര്‍ റഷ്യയിലൂടെ വണ്ടിയോടിക്കാന്‍ വിസമ്മതിച്ചു. വിദ്യാര്‍ത്ഥികളുടെ സംഘത്തിന് എസ്‌കോര്‍ട്ട് വേണമെന്ന് ഭാരതം ആവശ്യപ്പെട്ടത് അല്‍പ്പം വൈകിയാണെങ്കിലും ഉക്രൈന്‍ അധികൃതര്‍ സമ്മതിച്ചു. റെഡ്‌ക്രോസിന്റെ സഹായവും ലഭിച്ചു. ദീര്‍ഘമായ ഈ ശ്രമങ്ങള്‍ക്കൊടുവിലാണ് വിദ്യാര്‍ത്ഥി സംഘം സുമിയില്‍നിന്ന് യാത്ര തിരിച്ചത്.

ഇരുപതിനായിരം വരുന്ന ഭാരതപൗരന്മാരെ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതോടെ ലോകനേതാവെന്ന നിലയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വര്‍ധിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ ഫലപ്രദമായി ഇടപെടാനുള്ള കഴിവ് തനിക്കുണ്ടെന്ന് മോദി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗ സാധ്യമാകുന്ന വിധം റഷ്യയെക്കൊണ്ടും ഉക്രൈനെക്കൊണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിപ്പിക്കാന്‍ കഴിഞ്ഞത് പ്രധാനമന്ത്രി മോദിയുടെ കഴിവിന് തെളിവാണ്. യുദ്ധഭൂമിയില്‍നിന്ന് മറ്റ് രാജ്യങ്ങള്‍ക്കൊന്നും സ്വന്തം പൗരന്മാരെ മടക്കിക്കൊണ്ടുവരാന്‍ കഴിയാതിരിക്കെയാണ് മോദി സര്‍ക്കാര്‍ അസൂയാവഹമായ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചതും വിജയിച്ചതും. സുമിയില്‍ നിന്ന് രക്ഷിച്ചതിന് ഒരു പാക് വിദ്യാര്‍ത്ഥിനിയും പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുകയുണ്ടായി. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പരിണതികള്‍ എന്തൊക്കെയാവുമെന്നതില്‍ ആശങ്ക പുലര്‍ത്തുന്നതിനു പകരം, മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ പഴുതുവല്ലതുമുണ്ടോയെന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു രാജ്യത്തെ പ്രതിപക്ഷം. യുദ്ധത്തില്‍ ആരുടെയും പക്ഷം ചേരാതെ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് ഭാരതം സ്വീകരിച്ചത്. ഇതിനെ വിമര്‍ശിക്കാന്‍ നോക്കിയെങ്കിലും വിജയിക്കില്ലെന്ന് പ്രതിപക്ഷത്തിന് പെട്ടെന്ന് ബോധ്യമായി. രക്ഷാദൗത്യം ഏതെങ്കിലുമൊരു ഘട്ടത്തില്‍ പരാജയപ്പെടുമെന്നും, അതിന്റെ പേരില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാമെന്നും പിന്നീട് ഈ പാര്‍ട്ടികള്‍ കണക്കുകൂട്ടി. ഓപ്പറേഷന്‍ ഗംഗയുടെ സമാനതകളില്ലാത്ത വിജയത്തോടെ പ്രതിപക്ഷം വലിയ നിരാശയിലാണ്. എന്നാല്‍ ഈ നയതന്ത്ര വിജയത്തില്‍ ജനങ്ങള്‍ മോദി സര്‍ക്കാരിനൊപ്പമാണ്.

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.