×
login
കോണ്‍ഗ്രസ്സ് മുക്തമാവാന്‍ പഞ്ചാബും

ഒരു ഒറ്റയാള്‍ പട്ടാളമായി കോണ്‍ഗ്രസ്സിനെ നയിച്ച് പഞ്ചാബില്‍ അധികാരം പിടിച്ച നേതാവാണ് അമരീന്ദര്‍. മറ്റു പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് തറപറ്റിയപ്പോള്‍ പാര്‍ട്ടിയുടെ മാനക്കേടൊഴിവാക്കിയത് അമരീന്ദറിന്റെ വ്യക്തിപ്രഭാവംകൊണ്ടും ജനപിന്തുണകൊണ്ടും അധികാരത്തിലേറാന്‍ കഴിഞ്ഞ പഞ്ചാബാണ്. നെഹ്‌റുകുടുംബത്തിന് അനഭിമതനായതാണ് പഞ്ചാബില്‍ അമരീന്ദറിന്റെ രാജിയിലേക്ക് നയിച്ചത്. കോണ്‍ഗ്രസ്സ് നേതാവായ രാഹുലിന്റെ ഇഷ്ടക്കാരനെന്ന നിലയ്ക്ക് പാര്‍ട്ടിയില്‍ ചേക്കേറിയ നവജ്യോത് സിങ് സിദ്ധുവാണ് ക്യാപ്റ്റന്റെ നേതൃത്വത്തെ വെല്ലുവിളിച്ച് പഞ്ചാബ് കോണ്‍ഗ്രസ്സിലും മന്ത്രിസഭയിലും കലാപമുണ്ടാക്കിയത്.

ഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ രാജി തികച്ചും അപ്രതീക്ഷിതമാണെന്ന് പറയാനാവില്ല. കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍നിന്നുള്ള അപമാനം സഹിച്ച് ഈ സ്ഥാനത്ത് തുടരാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്. ഏതാണ്ട് ഒരു ഒറ്റയാള്‍ പട്ടാളമായി കോണ്‍ഗ്രസ്സിനെ നയിച്ച് പഞ്ചാബില്‍ അധികാരം പിടിച്ച നേതാവാണ് അമരീന്ദര്‍. മറ്റു പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് തറപറ്റിയപ്പോള്‍ പാര്‍ട്ടിയുടെ മാനക്കേടൊഴിവാക്കിയത് അമരീന്ദറിന്റെ വ്യക്തിപ്രഭാവംകൊണ്ടും ജനപിന്തുണകൊണ്ടും അധികാരത്തിലേറാന്‍ കഴിഞ്ഞ പഞ്ചാബാണ്. നെഹ്‌റുകുടുംബത്തിന് അനഭിമതനായതാണ്  പഞ്ചാബില്‍ അമരീന്ദറിന്റെ രാജിയിലേക്ക് നയിച്ചത്. കോണ്‍ഗ്രസ്സ് നേതാവായ രാഹുലിന്റെ ഇഷ്ടക്കാരനെന്ന നിലയ്ക്ക് പാര്‍ട്ടിയില്‍ ചേക്കേറിയ നവജ്യോത് സിങ് സിദ്ധുവാണ് ക്യാപ്റ്റന്റെ നേതൃത്വത്തെ വെല്ലുവിളിച്ച് പഞ്ചാബ് കോണ്‍ഗ്രസ്സിലും മന്ത്രിസഭയിലും കലാപമുണ്ടാക്കിയത്. തന്റെ ക്യാപ്റ്റന്‍ രാഹുലാണെന്ന് പ്രഖ്യാപിച്ച് അമരീന്ദറിനെ മോശക്കാരനാക്കാന്‍ ശ്രമിച്ച സിദ്ധുവിന് ഇതിന്റെ പ്രതിഫലമായാണ് പിന്നീട് മന്ത്രി പദവിയും, ഏറ്റവുമൊടുവില്‍ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനവും ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ  കോണ്‍ഗ്രസ്സ് ദേശീയനേതൃത്വത്തിന്റെ ഉറക്കംകെടുത്തുന്നതാണ് പഞ്ചാബിലെ സംഭവവികാസങ്ങളെന്ന് പ്രത്യേകം പറയേണ്ടതില്ല.

രാഹുലിന്റെ ദല്ലാളായി കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ ഇഷ്ടക്കാരനായിത്തീര്‍ന്ന സിദ്ധുവിന്റെ പാകിസ്ഥാന്‍ അനുകൂല പ്രസ്താവനകള്‍ വലിയ വിവാദമുണ്ടാക്കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിലക്ക് ലംഘിച്ച് പങ്കെടുക്കുകയും, കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന വേളയില്‍ ഇമ്രാന്‍ഖാനെ വാഴ്ത്തിപ്പാടുകയും, പാകിസ്ഥാനില്‍പ്പോയി ആ രാജ്യത്തിന്റെ സൈനിക മേധാവിയെ കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്ത സിദ്ധു ഇതുവഴി കോണ്‍ഗ്രസ്സില്‍ വലിയ താരമായി മാറുകയായിരുന്നു. നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഭീകരരെ പറഞ്ഞയയ്ക്കുകയും, ബോംബു-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തപ്പോഴാണ് സിദ്ധു പാകിസ്ഥാന്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തില്‍ സിദ്ധു കൂടുതല്‍ സ്വീകാര്യനും അമരീന്ദര്‍ വെറുക്കപ്പെട്ടവനുമായിത്തീര്‍ന്നു. നിരന്തരമായ സമ്മര്‍ദ്ദത്തിലൂടെ പഞ്ചാബ് പിസിസി അധ്യക്ഷനായ സിദ്ധു എംഎല്‍എമാരെ കൂട്ടുപിടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ ജനപിന്തുണ കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തി. ഇതിനിടെയാണ് സ്വന്തം നിലയ്ക്ക് രാജിവച്ച് ക്യാപ്റ്റന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇനിയെന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന്  കാത്തിരുന്നു കാണേണ്ടിവരും.

ഒരു ഘട്ടത്തില്‍ മധ്യസ്ഥരെ അയച്ച് വരുതിയിലാക്കാന്‍ നോക്കിയെങ്കിലും അമരീന്ദര്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന് വഴങ്ങിയില്ല. താന്‍ രാഷ്ട്രീയം വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, മന്ത്രിസഭയിലും ജനങ്ങളിലും തനിക്ക് ഉറച്ച പിന്തുണയുണ്ടെന്നും അമരീന്ദര്‍ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സിന് വലിയ വെല്ലുവിളിയാണ്. പാകിസ്ഥാനൊപ്പം നില്‍ക്കുന്ന സിദ്ധുവിനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുമെന്നും, അത്തരമൊരു നീക്കത്തെ താന്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും അമരീന്ദര്‍ മുന്നറിയിപ്പ് നല്‍കി. ഇതില്‍നിന്ന്  ക്യാപ്റ്റന്‍ ഇനി കോണ്‍ഗ്രസ്സിന്റെ ഭാഗമായി തുടരാനുള്ള സാധ്യത വിരളമായിരിക്കും. മുഖ്യമന്ത്രി പദവിയില്‍ അമരീന്ദറിന്റെ പകരക്കാരനെ നിയോഗിച്ചെങ്കിലും അസ്ഥിരത സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കും. അമരീന്ദറിന്റെ അഭാവത്തില്‍ ജനപിന്തുണ വീണ്ടെടുക്കുക കോണ്‍ഗ്രസ്സിന് എളുപ്പമാവില്ല. എല്ലാം ക്യാപ്റ്റന്റെ ഭാവി തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. ദേശസ്‌നേഹിയായ അമരീന്ദറിന്റെ ഭാവി നീക്കങ്ങളെക്കുറി

ച്ച് ചില വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. ഇക്കാര്യങ്ങളുടെ ഗതിവിഗതികള്‍ എന്തുതന്നെയായിരുന്നാലും കോണ്‍ഗ്രസ്സ്, പ്രത്യേകിച്ച് രാഹുലിന്റെയും സോണിയയുടെയും നേതൃത്വം കഴിവുകെട്ടതാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. പഞ്ചാബിലെ ഇപ്പോഴത്തെ പ്രതിസന്ധി ഒറ്റപ്പെട്ടതല്ല. കോണ്‍ഗ്രസ്സിന്റെ ഭരണം അവശേഷിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും മറ്റും പഞ്ചാബിലെ സംഭവവികാസങ്ങളുടെ പ്രത്യാഘാതമുണ്ടാവും.  

ഇപ്പോള്‍ത്തന്നെ അനുദിനം നേതാക്കള്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സിനും ഇത് ബാധകമാവും. പഞ്ചാബിലെ അമരീന്ദര്‍-സിദ്ധു ഏറ്റുമുട്ടല്‍പോലെയാണ് രാജസ്ഥാനിലെ ഗെഹ്‌ലോട്ട്-സച്ചിന്‍ പോരും. ഛത്തീസ്ഗഢിലും മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ ശക്തമായി ആവശ്യപ്പെട്ടുവരികയാണ്. ഇക്കണക്കിനു പോയാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഒരൊറ്റ സംസ്ഥാനവും രാജ്യത്ത് ഉണ്ടാവാനിടയില്ല.

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.