×
login
ആതുരസേവനത്തിന്റെ അമൃത മഹാമാതൃക

അമൃതാനന്ദമയീ മഠത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ഒരു മേഖലയില്‍ പരിമിതപ്പെടുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, നൈപുണ്യവികസനം, ഊര്‍ജസംരക്ഷണം, വനിതാശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ വിവിധമേഖലകളിലായി അത് വ്യാപിച്ചുകിടക്കുന്നു. വൈദ്യശാസ്ത്ര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. കൊച്ചിയിലെ എയിംസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഒരു മഹാമാതൃകയാണ്. അതിബൃഹത്തായ ഈ സ്ഥാപനം ലാഭേച്ഛയില്ലാതെ നടത്തിക്കൊണ്ടുപോകാന്‍ അമ്മ എന്ന ആത്മീയ സ്രോതസ്സിനു മാത്രമേ കഴിയൂ.

സേവനത്തിന്റെ മഹാമാതൃകയാണ് അമ്മ. കൊച്ചുകേരളത്തിലെ ഒരു കടലോര ഗ്രാമത്തില്‍ ജനിച്ച് കാരുണ്യത്തിന്റെ മൂര്‍ത്തീഭാവമായിത്തീര്‍ന്ന മാതാ അമൃതാനന്ദമയീ ദേവിയുടെ അനുഗ്രഹാശ്ശിസ്സുകളാല്‍ രാജ്യത്തിനകത്തും പുറത്തും അമ്മയുടെ മക്കള്‍ മുന്‍കയ്യെടുത്ത് നടത്തിയിട്ടുള്ള സേവന പ്രവര്‍ത്തനങ്ങള്‍ വിവരണാതീതമാണ്. സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങളില്‍പ്പെട്ടും, കൊവിഡ് മഹാമാരിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെട്ടും ലോകം വലഞ്ഞപ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് അഭയം നല്‍കാനും, പുതിയൊരു ജീവിതം പടുത്തുയര്‍ത്താനും സഹായിച്ചത് അമ്മയും അമൃതാനന്ദമയീ മഠവുമാണ്. അന്യാദൃശമായ ആത്മീയ നേതൃത്വത്തിലൂടെ അമ്മ സാധ്യമാക്കിയ സേവന പ്രവര്‍ത്തനങ്ങളെ ഐക്യരാഷ്ട്ര സഭപോലും അംഗീകരിച്ചാദരിക്കുകയുണ്ടായി. ഇന്നത്തെ ലോകത്ത് രണ്ടുതരം ദാരിദ്ര്യമാണ് ജനങ്ങളനുഭവിക്കുന്നതെന്നാണ് അമ്മ പറയാറുള്ളത്. ഒന്നാമത്തേതിന് കാരണം ഭക്ഷണവും വസ്ത്രവും വീടുമില്ലാത്തതാണെങ്കില്‍, സ്നേഹരാഹിത്യമാണ് രണ്ടാമത്തെ ദാരിദ്ര്യത്തിനു കാരണം. ഇതില്‍ രണ്ടാമത്തേതാണ് ആദ്യം പരിഗണിക്കേണ്ടത്. അതുണ്ടായാല്‍ ഭക്ഷണവും വസ്ത്രവും അഭയവുമൊക്കെ പിന്നാലെ വന്നുകൊള്ളും. ലോകത്തിന്റെ വിദൂര കോണുകളില്‍പ്പോലും യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ തീര്‍ത്തും നിസ്വാര്‍ത്ഥമായാണ് അമ്മയുടെ മക്കള്‍ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്നത്. ആധുനികകാലത്ത് ഇതൊരു അത്ഭുതം തന്നെയാണ്. ഇത്തരം അത്ഭുതങ്ങള്‍ പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

അമൃതാനന്ദമയീ മഠത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ഒരു മേഖലയില്‍ പരിമിതപ്പെടുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, നൈപുണ്യവികസനം, ഊര്‍ജസംരക്ഷണം, വനിതാശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ വിവിധമേഖലകളിലായി അത് വ്യാപിച്ചുകിടക്കുന്നു. വൈദ്യശാസ്ത്ര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. കൊച്ചിയിലെ എയിംസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഒരു മഹാമാതൃകയാണ്. അതിബൃഹത്തായ ഈ സ്ഥാപനം ലാഭേച്ഛയില്ലാതെ നടത്തിക്കൊണ്ടുപോകാന്‍ അമ്മ എന്ന ആത്മീയ സ്രോതസ്സിനു മാത്രമേ കഴിയൂ. ഇപ്പോഴിതാ ഈ രംഗത്ത് മറ്റൊരു മഹാസംരംഭത്തിനും തുടക്കംകുറിച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ദല്‍ഹിയോട് ചേര്‍ന്ന് ഹരിയാനയിലെ ഫരീദാബാദില്‍ ഭാരതത്തിലെ ഏറ്റവും വലിയ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിതമായിരിക്കുകയാണ്. അമ്മയുടെ വിശുദ്ധ സാന്നിദ്ധ്യത്തില്‍, അമ്മയ്ക്ക് പ്രിയങ്കരനായ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഈ അമൃത ആശുപത്രി രാജ്യത്തെ ആതുരസേവന രംഗത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ലോകോത്തരമായ ആരോഗ്യപരിചരണം ഏവര്‍ക്കും ലഭ്യമാകണമെന്ന ഇന്നത്തെ ഭാരത സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ മഹാസ്ഥാപനം പടുത്തുയര്‍ത്തിയിരിക്കുന്നത്. രാജ്യത്തിന്റെ തന്നെ അന്തസ്സുയര്‍ത്തുന്നതാണ് ഈ സ്ഥാപനമെന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ പറയാം. എല്ലാ മേഖലകളിലും അഭിവൃദ്ധി നേടുകയെന്ന ലക്ഷ്യത്തോടെ മുന്നേറാന്‍ ശ്രമിക്കുന്ന ഭാരതത്തില്‍ ആതുരസേവനരംഗത്ത് ഈ സ്ഥാപനം സൃഷ്ടിക്കാന്‍ പോകുന്ന കുതിപ്പ് വളരെ വലുതായിരിക്കും.

ചികിത്സാരംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തങ്ങളാണ് അനുദിനമെന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി അവിശ്വസനീയമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. സങ്കീര്‍ണമായ ശസ്ത്രക്രിയകളുടെ കാര്യത്തില്‍, പ്രത്യേകിച്ച് അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതില്‍ പല പാശ്ചാത്യനാടുകളെയും അപേക്ഷിച്ച് നാം ഏറെ പിന്നിലാണ്. അത്യാധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍ കരസ്ഥമാക്കുന്നതിലും നമുക്ക് ഇനിയും മുന്നേറാനുണ്ട്. മുന്‍കാലങ്ങളില്‍ വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ഇപ്പോള്‍ വളരെ ലളിതമായി നടത്താനാവുന്നു. ചികിത്സയ്ക്കു മാത്രമല്ല, പരിശോധനയ്ക്കു പോലും അമേരിക്കയിലെയും മറ്റും ആശുപത്രികളെ ആശ്രയിക്കുന്നവര്‍ നമുക്കിടയിലുണ്ടല്ലോ. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ രീതിക്ക് വലിയ മാറ്റം വരുത്താന്‍ കൊച്ചിയിലെ അമൃത ആശുപത്രിക്ക് കഴിഞ്ഞിട്ടുണ്ട്. ഇവിടെയാണ് എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുള്ള ഫരീദാബാദിലെ അമൃത ആശുപത്രിയുടെ പ്രസക്തി. അതിവിപുലമായ സൗകര്യങ്ങളും അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്താനുള്ള രാജ്യത്തെ ഏറ്റവും വലിയ ട്രാന്‍സ്പ്ലാന്റ് സെന്ററും ഇവിടെയുണ്ട്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സ തേടി മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരും, ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും എത്തുന്നുണ്ട്. ഈ വൈദ്യ ശുശ്രൂഷാ സേവനം ഉത്തരഭാരത സംസ്ഥാനങ്ങളിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും എത്തിക്കുകയെന്നതാണ് ഫരീദാബാദിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ലക്ഷ്യം വയ്ക്കുന്നത്. 130 ഏക്കര്‍ വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവുമ്പോള്‍ 2600 കിടക്കകളും എണ്ണൂറോളം ഡോക്ടര്‍മാരും പതിനായിരത്തിലധികം ജീവനക്കാരും അനുബന്ധ സംവിധാനങ്ങളുമാവും. ഇങ്ങനെയൊന്ന് അമൃതാനന്ദമയീ മഠത്തിനല്ലാതെ മറ്റൊരു സ്ഥാപനത്തിനും സങ്കല്‍പ്പിക്കാനാവില്ല. എല്ലാം അമ്മയുടെ അനുഗ്രഹം.

  comment

  LATEST NEWS


  എന്‍ഐഎ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെക്കുട്ടിയും


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.