തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സില്‍വര്‍ ലൈനിന്റെ ഹിതപരിശോധനയായി കാണാന്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോ ഒരൊറ്റ സിപിഎം നേതാവോ മറുപടി പറഞ്ഞിട്ടില്ല. ഇനി കല്ലിടില്ലെന്ന് പ്രഖ്യാപിച്ച് ജനരോഷം കുറയ്ക്കാനാവുമോ എന്നാണ് സിപിഎം നോക്കുന്നത്. എന്നാല്‍ ഈ അടവുനയമൊന്നും വിജയിക്കാന്‍ പോകുന്നില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്നും അനുമതി നല്‍കില്ലെന്നും പാര്‍ലമെന്റിലും കോടതിയിലും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. പദ്ധതിയെ നഖശിഖാന്തം എതിര്‍ക്കുന്ന ബിജെപി തൃക്കാക്കരയില്‍ ശക്തമായ പോരാട്ടത്തിലുമാണ്. സില്‍വര്‍ലൈന്‍ പദ്ധതിയെ ആത്മാര്‍ത്ഥമായി എതിര്‍ക്കുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണയ്ക്കുക.
കെ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന് കല്ലിടുന്നത് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തോടെ ഇതുവരെ ഉന്നയിച്ചുപോന്ന അവകാശവാദങ്ങളൊക്കെ സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും വിഴുങ്ങേണ്ടി വന്നിരിക്കുകയാണ്. സാമൂഹികാഘാത പഠനത്തിന് കല്ലിടല്‍ ആവശ്യമില്ലെന്ന് വിദഗ്ധരും പദ്ധതിയെ എതിര്‍ക്കുന്നവരും തുടക്കം മുതല്‍ പറഞ്ഞുപോരുന്നതാണെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയിരുന്നില്ല. കല്ലിടലിനു പകരം ജിപിഎസ് സര്‍വെ മതിയെന്ന നിര്‍ദേശവും സര്‍ക്കാര്‍ സ്വീകരിച്ചില്ല. സ്ഥല ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്കി മുന്‍കൂര്‍ അറിയിക്കാതെയും, വീട്ടിനകത്തുപോലും അതിക്രമിച്ചു കയറിയുമാണ് കല്ലിട്ടത്. വന്‍തോതില്‍ പോലീസിനെ അണിനിരത്തിയും, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രതിഷേധിക്കുന്നവരെ ക്രൂരമായി അടിച്ചമര്‍ത്തിയും കല്ലിടല്‍ നടത്തുകയായിരുന്നു. ഇക്കാര്യത്തില്‍ കോടതി വിധിയെപ്പോലും ദുര്‍വ്യാഖ്യാനിച്ചു. സ്ഥലത്ത് അതിക്രമിച്ചു കയറുന്നതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉചിതമായ അടയാളങ്ങളിട്ട് സര്‍വെ നടപടികള്‍ തുടരാമെന്നാണ് കോടതി ഉത്തരവിട്ടത്. ഇത് കല്ലിടാനുള്ള അനുമതിയാണെന്ന് വ്യാഖ്യാനിച്ച് അതിക്രമങ്ങള്‍ തുടരുകയാണ് സര്‍ക്കാര്‍ ചെയ്തത്. എതിര്‍ത്തവരെ വികസന വിരോധികളായി മുദ്രകുത്തി അധിക്ഷേപിക്കുന്നത് തുടര്‍ന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിക്കുന്ന ചിലരും കല്ലിടുന്നതിനെ എതിര്‍ത്ത് രംഗത്തുവന്നിട്ടും സിപിഎമ്മും സര്‍ക്കാരും പിടിവാശി ഉപേക്ഷിച്ചില്ല.
ജനവിരുദ്ധതയാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതായിരുന്നു കെ റെയില്‍ പദ്ധതിക്കുവേണ്ടിയുള്ള കല്ലിടല്‍. അലൈന്‍മെന്റുപോലും പൂര്‍ത്തിയാക്കാതെ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കല്ലിടുക വഴി ഫലത്തില്‍ ആ ഭൂമി മരവിപ്പിക്കുന്ന സ്ഥിതിയാണുണ്ടായത്. ഒരുതരത്തിലുള്ള ക്രയവിക്രയങ്ങളും നടക്കില്ല. ബാങ്കില്‍ ഈടുവച്ച് വായ്പ എടുക്കാനാവാത്ത സ്ഥിതിവന്നു. അങ്ങനെയൊരു പ്രശ്നമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോഴും ബാങ്കുകള്‍ നിലപാട് മാറ്റിയില്ല. പല കുടുംബങ്ങളിലെയും മക്കളുടെ വിവാഹങ്ങള്‍ ഇതുമൂലം മുടങ്ങി. ശസ്ത്രക്രിയകള്‍ ആവശ്യമുള്ള രോഗികള്‍ വലഞ്ഞു. ഇതിനൊക്കെ എതിരെ പ്രതിഷേധിക്കുക മാത്രമല്ല, വലിയ ചെറുത്തുനില്‍പ്പുതന്നെയാണ് കേരളത്തിലങ്ങോളമിങ്ങോളം ജനങ്ങള്‍ നടത്തിയത്. എന്നിട്ടും ജനങ്ങളോട് സത്യാവസ്ഥ വിശദീകരിക്കാതെ ഭരണത്തെ പിന്തുണയ്ക്കുന്ന വിദഗ്ധരെ ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുകയായിരുന്നു സര്‍ക്കാര്‍. സില്‍വര്‍ലൈനിന്റെ കാര്യത്തില്‍ ഇ. ശ്രീധരനെപ്പോലുള്ള ടെക്നോക്രാറ്റുകളും ആര്.വി.ജി. മേനോനെപ്പോലുള്ള പരിസ്ഥിതി സ്നേഹികളും, എന്തിനേറെ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തുള്‍പ്പെടെ പറയുന്നത് തള്ളി പാര്‍ട്ടിയാണ് ശരി, പാര്‍ട്ടി മാത്രമാണ് ശരി എന്നു വരുത്തിത്തീര്‍ക്കാന്‍ നുണപ്രചാരണം നടത്തുകയാണ് സിപിഎം ചെയ്തത്. ചാനലിലും മറ്റും ഇതിനായി ചാവേറുകളെ അണിനിരത്തി. ഇവര്‍ക്കൊക്കെ ഇപ്പോള്‍ എന്തു പറയാനുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ് ഇടതുമുന്നണി സര്‍ക്കാരിന് ഇങ്ങനെയൊരു വെളിപാടുണ്ടാക്കാന്‍ കാരണം. വികസനമാണ് തെരഞ്ഞെടുപ്പ് വിഷയമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഈ പ്രചാരണത്തിലെ കള്ളത്തരവും പൊള്ളത്തരവും തൃക്കാക്കരയിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കിയാണ് ഇനി കല്ലിടലില്ലെന്ന് റവന്യൂ മന്ത്രിയെക്കൊണ്ട് ഉത്തരവിറക്കിച്ചത്. സിപിഎമ്മിനെ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്തതിനാല്‍ സിപിഐ മന്ത്രിയെ ഇതിന് നിയോഗിച്ചു. സിപിഎമ്മിന്റെ എല്ലാ വിഴുപ്പുഭാണ്ഡങ്ങളും പേറുന്ന പാര്‍ട്ടിയായിട്ടാണല്ലോ കഴിഞ്ഞ കുറെക്കാലമായി കാനത്തിന്റെ സിപിഐ പെരുമാറുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സില്‍വര്‍ ലൈനിന്റെ ഹിതപരിശോധനയായി കാണാന്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോ ഒരൊറ്റ സിപിഎം നേതാവോ മറുപടി പറഞ്ഞിട്ടില്ല. ഇനി കല്ലിടില്ലെന്ന് പ്രഖ്യാപിച്ച് ജനരോഷം കുറയ്ക്കാനാവുമോ എന്നാണ് സിപിഎം നോക്കുന്നത്. എന്നാല്‍ ഈ അടവുനയമൊന്നും വിജയിക്കാന്‍ പോകുന്നില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്നും അനുമതി നല്‍കില്ലെന്നും പാര്‍ലമെന്റിലും കോടതിയിലും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. പദ്ധതിയെ നഖശിഖാന്തം എതിര്‍ക്കുന്ന ബിജെപി തൃക്കാക്കരയില്‍ ശക്തമായ പോരാട്ടത്തിലുമാണ്. സില്‍വര്‍ലൈന്‍ പദ്ധതിയെ ആത്മാര്‍ത്ഥമായി എതിര്‍ക്കുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണയ്ക്കുക. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് കല്ലിടലില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നത്. കല്ലിടലിനെയല്ല പദ്ധതിയെത്തന്നെയാണ് ജനങ്ങള്‍ എതിര്‍ക്കുന്നത്. പദ്ധതിയില്‍നിന്നാണ് സര്‍ക്കാര്‍ പിന്മാറേണ്ടത്. തൃക്കാക്കരയിലെ ജനവിധി സര്‍ക്കാരിനെ ഇതിന് നിര്‍ബന്ധിതമാക്കും.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആഭ്യന്തര ശത്രുക്കളെ അമര്‍ച്ച ചെയ്യണം
കശ്മീരില്‍ വേണ്ടത് കടുത്ത നടപടികള്‍
ഈ കമ്യൂണിസ്റ്റ് മുഷ്ക്ക് കേരളത്തിന് ശാപം
മറനീങ്ങുന്നത് മാധ്യമ ഭീകരത
കുവൈറ്റിന്റെ നടപടി കുത്തിത്തിരുപ്പുകാര്‍ക്ക് പാഠം
ഇടതുഭരണം മുന്നേറുന്നത് മതതീവ്രവാദികള്‍ക്കൊപ്പം