×
login
കൃത്യമായ ശബ്ദവിന്യാസം; വ്യക്തമായ ഉച്ചാരണം; ഓര്‍മ്മശേഷി വര്‍ധിപ്പിക്കും; നീറ്റ് വിദ്യാര്‍ഥികള്‍ക്ക് ഓഡിയോ ബുക്കുമായി ആകാശ്

ഏറ്റവും മികച്ച രീതിയില്‍ സമയം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന പോര്‍ട്ടബിള്‍ ഓഡിയോ ബുക്ക് സംവിധാനമാണ് ഓഡിപ്രിപ്

തിരുവനന്തപുരം: പരീക്ഷാ പരിശീലന  രംഗത്തെ ഇന്ത്യയിലെ മുന്‍നിരക്കാരായ ആകാശ് പ്ലസ് ബൈജൂസ് നീറ്റ് പരിശീലനം നടത്തുന്നവര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ സമഗ്ര ഓഡിയോ ബുക്ക് ആയ ആകാശ് ഓഡിപ്രിപ് അവതരിപ്പിച്ചു. വിദഗ്ദ്ധര്‍ ശാസ്ത്രീമായി രൂപകല്‍പന ചെയ്ത പോഡ്കാസ്റ്റുകള്‍ അടങ്ങിയതാണ് വെബ്, ആപ് അധിഷ്ടിതങ്ങളായുള്ള ഈ നവീനമായ ആകാശ് ഓഡിപ്രിപ്.  ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി പാഠ്യഭാഗങ്ങളില്‍ വിപുലമായ ഉള്‍ക്കാഴ്ച നല്‍കുന്ന ഈ ഓഡിയോബുക്ക് ക്ലാസ് 11, 12 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് ഏറെ ഗുണകരമാകും.  

ഡിജിറ്റല്‍ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ മള്‍ട്ടി സെന്‍സറി ലേണിങ് രീതിയിലൂടെ ഫലപ്രദവും കാര്യക്ഷമവുമായ പഠനം ഉറപ്പാക്കാനാണ്.  ഓഡിപ്രിപ് ഉദ്ദേശിക്കുന്നത്.  ഏതു സമയത്തും കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ റിവിഷന്‍ നടത്താന്‍ സാധിക്കുന്ന വിധത്തിലാണ് ഓഡിയോ ബുക്ക്.  സ്‌പെയ്‌സ്ഡ് റിപീറ്റേഷന്‍ എന്ന പ്രത്യേകതയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാനുള്ള പിന്തുണയാണ് ഇതു വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നത്. കൂടുതല്‍ മികച്ച രീതിയില്‍ സമയം വിനിയോഗിക്കാനുള്ള ഫലപ്രദവും കാര്യക്ഷമവുമായ സഹായിയാണിത്.

കൃത്യമായ ശബ്ദവിന്യാസം, വ്യക്തമായ ഉച്ചാരണം എന്നിവയോടെ ഉയര്‍ന്ന നിലവാരത്തിലുള്ള ഓഡിയോ ഉള്ളടക്കമാണ് ഇതിലുള്ളത്.  ആകാശിന്റെ വിദഗ്ദ്ധര്‍ തെരഞ്ഞെടുത്ത ഉള്ളടക്കങ്ങളും മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകള്‍ വിഷയ അടിസ്ഥാനത്തില്‍ നീറ്റി ഗ്രിറ്റി എന്ന പേരില്‍ അവതരിപ്പിക്കുന്നതും ഇതിലുണ്ട്.  ഡയഗ്രാമുകളുടെ വിശദമായ വ്യാഖ്യാനങ്ങള്‍, പട്ടികകള്‍, ഫ്‌ളോ ചാര്‍ട്ടുകള്‍ എന്നിവ വഴി വിദ്യാര്‍ത്ഥികളുടെ ഓര്‍ത്തിരിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.  

നീറ്റുമായി ബന്ധപ്പെട്ട എന്‍സിഇആര്‍ടി സിലബസിനും പുറമേയുള്ള ആശയങ്ങള്‍ ഉള്‍പ്പെടുന്ന കണ്ടന്റ് ബില്‍ഡര്‍ സവിശേഷത,  പരിശീലനം സുഖകരമായ രീതിയില്‍ നടത്തുന്നതിനു സഹായിക്കുന്ന സ്വയം വിലയിരുത്തലിനായുള്ള  ഇന്ററാക്ടീവ് ക്വിക് ക്വിസസ് എന്നിവയും ഈ ഓഡിയോ ബുക്ക് ലഭ്യമാക്കും.  ഓരോ ചാപ്റ്ററിനും അവസാനം വേഗത്തില്‍ അവ വീണ്ടും മനസിലാക്കി വേഗത്തില്‍ റിവഷന്‍ നടത്താനും പ്രധാന സമവാക്യങ്ങള്‍ ക്ലസ്റ്ററുകളാക്കി എളുപ്പത്തില്‍ മനസിലാക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഏറ്റവും മികച്ച രീതിയില്‍ സമയം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന പോര്‍ട്ടബിള്‍ ഓഡിയോ ബുക്ക് സംവിധാനമാണ് ഓഡിപ്രിപ്. ഏതു സമയത്തും എവിടെയിരുന്നും അവരുടെ സൗകര്യമനുസരിച്ചു കേള്‍ക്കാന്‍ ഇതു സഹായിക്കും. ദീര്‍ഘകാലത്തില്‍ ഓര്‍ത്തിരിക്കാന്‍ സഹായകമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള സ്‌പെയ്ഡ് റിപെറ്റീഷനും ഇതിലുണ്ട്. അച്ചടിച്ച സ്റ്റഡി മെറ്റീരിയല്‍ വഴി ദൃശ്യ സംവേദനം, ഓഡിയോ റെക്കോര്‍ഡിങുകളിലൂടെ ശ്രവണ സംവേദനം, പ്രധാന ആശയങ്ങള്‍ക്ക് അടിവരയിടുന്നതിലൂടെയുള്ള സ്പര്‍ശന സംവേദനം  എന്നിവയിലൂടെ മള്‍ട്ടിസെന്‍സറി ലേണിങും ഈ ഓഡിയോ ബുക്ക് സാധ്യമാക്കുന്നു.

ആകാശ് പ്ലസ് ബൈജുവിന്റെ 11, 12 ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നീറ്റ് പരിശീലനം നടത്തുന്നവര്‍ക്ക് ഓഡിപ്രിപ് സൗജന്യമായി ലഭിക്കും.  

നാഷനല്‍ അക്കാദമിക് ഡയരക്റ്റര്‍ അനുരാഗ് തിവാരി, ഡെപ്യൂട്ടി ഡയരക്റ്റര്‍ സഞ്ജയ് കുമാര്‍ ശര്‍മ,പിആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ മേധാവി വരുണ്‍ സോണി, റീജ്യനല്‍ സെയില്‍സ് ആന്റ് ഗ്രോത്ത് മേധാവി ആശിശ് ജാ,  സീനിയര്‍ അസി. ഡയരക്റ്റര്‍ നമ്മി നാഗേന്ദ്ര കുമാര്‍, ഏരിയ ബിസിനസ് മേധാവി ബിജി ജി. നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

  comment

  LATEST NEWS


  കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തത് അന്വേഷിക്കണമെന്ന് സന്ദീപ് വാചസ്പതി


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.