×
login
സംസ്‌കൃത സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രത്തില്‍ നിന്ന് എംഎ ചരിത്ര വിഭാഗം ഒഴിവാക്കി; പ്രതിഷേധവുമായി എബിവിപി‍; ഇ-മെയില്‍ സമരം

ഇത്തരത്തില്‍ തീരുമാനം എടുത്തത് എന്തിനാണെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് അധികൃതരുടെ ഭാഗത്തു നിന്നും കൃതമായ മറുപടി അധികൃതര്‍ നല്‍കിട്ടില്ല.

തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തില്‍ നിന്ന് എംഎ ഹിസ്റ്ററി വിഭാഗം ഒഴിവാക്കിയ സര്‍വകലാശാല നടപടിക്കെതിരെ പ്രതിഷേധവുമായി എബിവിപി. കഴിഞ്ഞ മാസം സര്‍വകലാശാല പ്രവേശന പരീക്ഷ നടത്തിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം കേന്ദ്രത്തില്‍ നിന്നും വിഭാഗം ഒഴിവാക്കുന്നുവെന്ന് സര്‍വകലാശാല അറിയിക്കുകയായിരുന്നു.  

ഇത്തരത്തില്‍ തീരുമാനം എടുത്തത് എന്തിനാണെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് അധികൃതരുടെ ഭാഗത്തു നിന്നും കൃതമായ മറുപടി അധികൃതര്‍ നല്‍കിട്ടില്ല.  ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളായി നിര്‍ത്തലാക്കിക്കൊണ്ട് ശങ്കരാചര്യരുടെ നാമധേയത്തിലുള്ള യൂണിവേഴ്‌സിറ്റി സെന്ററുകള്‍ അടച്ചു പൂട്ടുവാനുള്ള ഇടതുപക്ഷത്തിന്റെ രഹസ്യ അജണ്ടയാണ് നടപ്പാക്കി വരുന്നതെന്ന് എബിവിരി ആരോപിച്ചു. വിഷയത്തില്‍ സമരവുമായി മുന്നോട്ട് പോകുവാനാണ് എബിവിപിയുടെയും തീരുമാനം.  


ഹിസ്റ്ററി വിഭാഗം തിരിച്ചു കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് സെന്ററിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി എബിവിപി ഇമെയില്‍ സമരം സംഘടിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എബിവിപി യൂണിറ്റ് പ്രസിഡന്റ് വിഷ്ണു അറിയിച്ചു.

 

    comment

    LATEST NEWS


    വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


    അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


    സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


    ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


    മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


    1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.