×
login
അഗ്രികള്‍ച്ചര്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് ദേശീയ പ്രവേശന പരീക്ഷ; ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള അവസാന തീയതി ഓഗസ്റ്റ് 19

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 50 % മാര്‍ക്കില്‍ കുറയാതെ വിജയിച്ചുളള്ളവര്‍ക്ക് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം

അഗ്രികള്‍ച്ചര്‍/അനുബന്ധ വിഷയങ്ങളില്‍ ബിരുദപഠനത്തിനായുള്ള എഐഇഇഎ യുജി-2022, മാസ്‌റ്റേഴ്‌സ് ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള എഐഇഇഎ പിജി, ഡോക്ടറല്‍ പഠനത്തിനും ഫെലോഷിപ്പുകള്‍ക്കുമായുള്ള എഐസിഇ ജെആര്‍എഫ്/എസ്ആര്‍എഫ് (പിഎച്ച്ഡി) ഐസിഎആര്‍ ദേശീയതല പ്രവേശന പരീക്ഷകള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അപേക്ഷകള്‍ ക്ഷണിച്ചു. എന്‍ട്രന്‍സ് പരീക്ഷാ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും  https://icar.nta.nic.in- ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഓഗസ്റ്റ് 19 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും. ഈ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളുടെ തീയതികള്‍ പിന്നീട് അറിയിക്കും.

എഐഇഇഎ-യുജി 2022: ഇന്ത്യയൊട്ടാകെ സംസ്ഥാനതല കാര്‍ഷിക സര്‍വ്വകലാശാലകളില്‍ അഗ്രികള്‍ച്ചര്‍/അനുബന്ധ വിഷയങ്ങൡ ബാച്ചിലേഴ്‌സ് ഡിഗ്രി കോഴ്‌സുകളില്‍ 15% (20% വരെയാകാം) സീറ്റുകളിലും നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഡിആര്‍ഐ) കര്‍ണാല്‍,  ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ) ന്യൂദല്‍ഹി, ആര്‍എല്‍ബി സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി ഝാന്‍സി, ഡോ. ആര്‍പിസിഎയു പുസ, ബീഹാര്‍ എന്നിവിടങ്ങളില്‍ 100% സീറ്റുകളിലും പ്രവേശനത്തിനായാണ് 'എഐഇഇഎ യുജി 2022' നടത്തുന്നത്. ദേശീയതലത്തില്‍ 178 നഗരങ്ങളിലായാണ് പരീക്ഷ. 

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ/ചെങ്ങന്നൂര്‍, എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, ഇടുക്കി, മലപ്പുറം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷാ സിലബസും ഘടനയും ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ മൊത്തം 50 % മാര്‍ക്കില്‍ കുറയാതെ വിജയിച്ചുളള്ളവര്‍ക്ക് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും (പിഡബ്ല്യുബിഡി), തേര്‍ഡ് ജന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും 40% മാര്‍ക്ക് മതി. അപേക്ഷാ ഫീസ് 800 രൂപ, ഒബിസി-എന്‍സിഎല്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 770 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/തേര്‍ഡ് ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 400 രൂപ മതി. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അപേക്ഷിക്കേണ്ടതാണ്.

എഐഇഇഎ യുജി-2022 റാങ്കടിസ്ഥാനത്തില്‍ ഇനിപറയുന്ന കോഴ്‌സുകളിലാണ് പ്രവേശനം. ബിഎസ്‌സി (ഓണേഴ്‌സ്) അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ബിഎഫ്എസ്‌സി, ബിഎസ്‌സി (ഓണേഴ്‌സ്) ഫോറസ്ട്രി, കമ്യൂണിറ്റി സയന്‍സ്, ഫുഡ് ന്യൂട്രീഷ്യന്‍ ആന്റ്  ഡയറ്റിറ്റിക്‌സ്, സെറികള്‍ച്ചര്‍, ബിടെക്- അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ്, ഡെയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ബയോടെക്‌നോളജി. നാലുവര്‍ഷമാണ് പഠന കാലാവധി. അന്യസംസ്ഥാനങ്ങളിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഐസിഎആര്‍ സീറ്റില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് നാഷണല്‍ ടാലന്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്.


എഐഇഇഎ പിജി: അഗ്രികള്‍ച്ചര്‍ സര്‍വ്വകലാശാലകളിലെ മാസ്‌റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകളില്‍ 25-30 % സീറ്റുകളിലും ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷന്‍, മറ്റ് കേന്ദ്ര സര്‍വ്വകലാശാലകള്‍ (ആര്‍എല്‍ബിസിഎയു ഝാന്‍സി), ഡോ. ആര്‍പിസിഎയു പുസ ഉള്‍പ്പെടെ) എന്നിവിടങ്ങളിലെ 100% സീറ്റുകളിലും പ്രവേശനം ഈ ദേശീയ പ്രവേശനപരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ്. ഇന്ത്യയൊട്ടാകെ 89 നഗരങ്ങളിലായാണ് പരീക്ഷ. കേരളത്തില്‍ ആലപ്പുഴ/ചെങ്ങന്നൂര്‍, ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ പരീക്ഷാകേന്ദ്രങ്ങളാണ്.

അപേക്ഷാ ഫീസ് ജനറല്‍ 1150 രൂപ, ഒബിസി-എന്‍സിഎല്‍/ഇഡബ്ല്യുഎസ് 1120 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/തേര്‍ഡ് ജന്‍ഡര്‍ 570 രൂപ. കോഴ്‌സുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, പരീക്ഷാ ഘടന, സിലബസ്, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ മുതലായ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. മാസ്‌റ്റേഴ്‌സ് ഡിഗ്രി കോഴ്‌സില്‍ അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, അനിമല്‍ സയന്‍സ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ്, കമ്മ്യൂണിറ്റി സയന്‍സ് (ഹോം സയന്‍സ്), ഫിഷറീസ്, ഡെയറി സയന്‍സ് മുതലായ ഡിസിപ്ലിനുകളിലാണ് പഠനാവസരം. കഴിഞ്ഞവര്‍ഷം 62 അഗ്രികള്‍ച്ചല്‍ യൂണിവേഴ്‌സിറ്റികളിലായി മാസ്‌റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകളില്‍ മൊത്തം ലഭ്യമായ 3119 സീറ്റുകളില്‍ 2475 സീറ്റുകളിലേക്ക് റാങ്കടിസ്ഥാനത്തില്‍ ഐസിഎആര്‍ ശുപാര്‍ശയോടെ പ്രവേശനം നല്‍കിയിട്ടുണ്ട്. എഐഇഇഎ പിജിയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കുന്ന 600 പേര്‍ക്ക് പിജി സ്‌കോളര്‍ഷിപ്പ് സമ്മാനിക്കും. മറ്റുള്ളവര്‍ക്ക് നാഷണല്‍ ടാലന്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാകും. പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

എഐസിഇ-ജെആര്‍എഫ്/എസ്ആര്‍എഫ് (പിഎച്ച്ഡി): ഡോക്ടറല്‍/പിഎച്ച്ഡി പ്രോഗ്രാമുകളില്‍ 25-30% സീറ്റുകളില്‍ ഈ പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തില്‍ കേന്ദ്രീകൃത നടപടികളിലൂടെ അഡ്മിഷന്‍ ലഭിക്കും. ഐസിഎആര്‍-ഐവിആര്‍ഐ, ഐഎആര്‍ഐ, സിഐഎഫ്ഇ, എന്‍ഡിആര്‍ഐ, ഡോ. ആര്‍പിസിഎയു മുതലായ സ്ഥാപനങ്ങളില്‍ 100% സീറ്റുകളിലേക്കും പ്രവേശനം  നല്‍കും. 

ഇക്കൊല്ലം 89 നഗരങ്ങളിലായി 70 വിഷയങ്ങളിലാണ് പരീക്ഷ നടത്തുക. യോഗ്യത നേടുന്ന 300 പേര്‍ക്ക് ഗവേഷണ പഠനത്തിന് ജെആര്‍എഫ്/എസ്ആര്‍എഫ് സമ്മാനിക്കും. പരീക്ഷയുടെ വിശദാംശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. അപേക്ഷാ ഫീസ് 1850 രൂപ. ഒബിസി-എന്‍സിഎല്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 1820 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/തേര്‍ഡ് ജന്‍ഡര്‍ വിഭാഗത്തിന് 920 രൂപ. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും  https://icar.nta.nic.in കാണുക.

 

  comment

  LATEST NEWS


  സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.