×
login
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരള‍യില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

വിദേശ തൊഴിലവസരങ്ങളും പഠന സൗകര്യങ്ങളും സജീവമായതോടെ ഈ ഭാഷകള്‍ പഠിക്കുന്നതിനു കേരളത്തില്‍ പ്രിയമേറിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ ഈ ഭാഷകള്‍ പഠിക്കുന്നതിന് വലിയ ഫീസാണ് ഈടാക്കുന്നത്. കുറഞ്ഞ ഫീസില്‍ മികച്ച സൗകര്യങ്ങളോടെ വിദേശ ഭാഷകള്‍ അസാപ് കേരളയില്‍ പഠിക്കാം. മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. കാനറാ ബാങ്ക്, കേരള ബാങ്ക് എന്നിവയുടെ സ്‌കില്‍ ലോണ്‍ സൗകര്യം എല്ലാ കോഴ്സുകള്‍ക്കും ലഭ്യമാണ്.

തിരുവനന്തപുരം: ഇംഗ്ലീഷിനൊപ്പം ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, ജാപ്പനീസ് ഭാഷകള്‍ ചെലവുകുറഞ്ഞു പഠിക്കാന്‍ അസാപ് കേരള അവസരമൊരുക്കുന്നു, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നര്‍, ജര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം അസാപ് കേരളയില്‍ ആരംഭിച്ചു.

വിദേശ തൊഴിലവസരങ്ങളും പഠന സൗകര്യങ്ങളും സജീവമായതോടെ ഈ ഭാഷകള്‍ പഠിക്കുന്നതിനു കേരളത്തില്‍ പ്രിയമേറിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ ഈ ഭാഷകള്‍ പഠിക്കുന്നതിന് വലിയ ഫീസാണ് ഈടാക്കുന്നത്. കുറഞ്ഞ ഫീസില്‍ മികച്ച സൗകര്യങ്ങളോടെ വിദേശ ഭാഷകള്‍ അസാപ് കേരളയില്‍ പഠിക്കാം. മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. കാനറാ ബാങ്ക്,  കേരള ബാങ്ക് എന്നിവയുടെ സ്‌കില്‍ ലോണ്‍ സൗകര്യം എല്ലാ കോഴ്സുകള്‍ക്കും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  9495 999 623/9495 999709

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  ട്രെയ്നര്‍ കോഴ്സ് വിദ്യാര്‍ഥികളെ അവരുടെ ഭാഷയും ആശയവിനിമയ കഴിവുകളും മെച്ചപ്പെടുത്താന്‍ പ്രാപ്തരാക്കുന്നു. ഈ കോഴ്സ് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം മെച്ചപ്പെടുത്തുകയും ഭാഷ പരിശീലകരാകാന്‍ പ്രാപ്തരാക്കുകയും ചെയ്യും. ഡിഗ്രിയാണ് യോഗ്യത. എന്‍സിവി ഇടി ലെവല്‍ അഞ്ചു സര്‍ട്ടിഫിക്കേഷന്‍ കോഴ്സാണ് ഇത്. കോഴ്സിന്റെ കാലാവധി: 400 മണിക്കൂര്‍ (6 മാസം), 171 മണിക്കൂര്‍ തിയറി ക്ലാസുകള്‍, 109 മണിക്കൂര്‍ സ്വയംപഠന മൊഡ്യൂള്‍ 120 മണിക്കൂര്‍ ഇന്റേണ്‍ഷിപ്. അസാപ് കേരളയ്ക്കു കീഴിലുള്ള 16 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലും ഈ കോഴ്സ് ലഭ്യമാണ്. വിദ്യാര്‍ഥികളുടെ എണ്ണമനുസരിച്ചു കോളജുകളിലും  കോഴ്സ് സംഘടിപ്പിക്കും.


ബാച്ചുകള്‍: റെഗുലര്‍/ വീക്കെന്‍ഡ് ബാച്ചുകള്‍ ഫീസ്: 14750

ജര്‍മന്‍ ഭാഷയില്‍ സംസാരിക്കുന്നതിനും ദൈനംദിന ഉപയോഗങ്ങള്‍ക്ക് സഹായകരവുമായ രീതിയില്‍ വിദ്യാര്‍ഥികളെ ജര്‍മന്‍ ഭാഷ കോഴ്സ് പരിശീലിപ്പിക്കും. ഗൊയ്ഥെ സെന്‍ട്രം ആണ് ഈ കോഴ്സ് നടത്തിപ്പിന് അസാപിനെ സഹായിക്കുന്നത്. കാലാവധി: 90 മണിക്കൂര്‍  ഓണ്‍ലൈന്‍ കോഴ്സിന് ഫീസ് 18880 രൂപ.

ഫ്രഞ്ച് ഭാഷ കോഴ്സ് അലിയോന്‍സ് ഫ്രാന്‍സെയ്സുമായി സഹകരിച്ചാണ് പരിശീലനമൊരുക്കുന്നത്. കണ്ടന്റ് റൈറ്റര്‍, ഭാഷ പരിശീലകന്‍, വിവര്‍ത്തനം, പ്രൂഫ് റീഡിങ് തുടങ്ങിയ മേഖലകളില്‍ ജോലി സാധ്യത. കോഴ്സ് കാലാവധി: 120 മണിക്കൂര്‍  ഓണ്‍ലൈന്‍ കോഴ്സിന് ഫീസ് 9,499 രൂപയാണ്.

സ്പാനിഷ് കോഴ്സിന്റെ കാലാവധി: 120 മണിക്കൂറാണ്. ഓണ്‍ലൈന്‍ കോഴ്സിന് ഫീസ് 28,320 രൂപ. ജാപ്പനീസ് ഭാഷാ കോഴ്സില്‍ 15 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ചേരാം. ജാപ്പനീസ് ഭാഷയുടെ അടിസ്ഥാനകാര്യങ്ങള്‍, ഗ്രാമര്‍ എന്നിവ ഈ കോഴ്സിന്റെ ഭാഗമായി പഠിക്കാം. ഓണ്‍ലൈന്‍ കോഴ്സിന് ഫീസ് 10,915 രൂപ.

    comment

    LATEST NEWS


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.